
കോഴിക്കോട് : സിപിഎം കോഴിക്കോട് ജില്ലാ കമ്മിറ്റിയിൽ പിണറായി വിജയനും എംവി ഗോവിന്ദനും എതിരെ രൂക്ഷ വിമർശനം. പിണറായി വിജയന് പാർട്ടി ഇത്രയധികം ഇളവുകൾ കൊടുത്തത് ശരിയായില്ല. പ്രതിപക്ഷ നേതാവായി തെരഞ്ഞെടുത്തത് തെറ്റായ സന്ദേശം നൽകും. വെള്ളാപ്പള്ളിയുമായുള്ള സൗഹൃദം ന്യൂനപക്ഷ വോട്ടുകൾ നഷ്ടപ്പെടുത്തി. എം വി ഗോവിന്ദന്റെ ഓരോ വാർത്താസമ്മേളനവും ജനങ്ങളെ ശത്രുക്കളാക്കി മാറ്റി. നൂറുകണക്കിന് ആളുകൾ പാർട്ടിയിൽ നിന്ന് അകലുന്ന അവസ്ഥ ഉണ്ടാക്കിയെന്നും വിമർശനം.
മന്ത്രിസഭയിൽ മന്ത്രിമാർ തമ്മിൽ ഈഗോ ക്ലാഷ് ഉണ്ടായിരുന്നു. മുഹമ്മദ് റിയാസ്, ബാലഗോപാൽ, എം ബി രാജേഷ്, പി രാജീവ്, തുടങ്ങിയവർ തമ്മിൽ ഏകോപനം ഇല്ലാത്തത് വെളിവായി. 6 സീറ്റുകൾ കോഴിക്കോട്ട് മോശം സ്ഥാനാർത്ഥികളെ നിർത്തി തോൽവി ഏറ്റുവാങ്ങി. ബാലുശ്ശേരിയിൽ സച്ചിൻ ദേവ് പാർട്ടിക്കാരോട് പോലും മോശമായി പെരുമാറി. കുന്നമംഗലം കോഴിക്കോട് നോർത്ത് പേരാമ്പ്ര തുടങ്ങിയ മണ്ഡലങ്ങളിൽ ജയസാധു ഇല്ലാത്ത സ്ഥാനാർത്ഥികളെ വീണ്ടും മത്സരിക്കാൻ അനുവദിച്ചു.
സ്ഥാനാർത്ഥത്തിൽ മുഹമ്മദ് റിയാസിനും രൂക്ഷ വിമർശനം
സമുദായ നേതാക്കളെ കാണാൻ പോകുന്ന മന്ത്രിമാർ ദളിത് നേതാക്കളെ സന്ദർശിക്കാത്തത് എന്തുകൊണ്ടെന്നും ചോദ്യം. 45 ലേറെ പേർ പങ്കെടുത്ത യോഗത്തിൽ ഭൂരിഭാഗം പേരും കടുത്ത വിമർശനം ഉന്നയിച്ചു. ലിന്റോ ജോസഫ് കെ എം രാധാകൃഷ്ണൻ കെ ടി കുഞ്ഞി കണ്ണൻ തുടങ്ങിയ നേതാക്കൾ ശക്തമായ വിമർശനമാണ് യോഗത്തിൽ നടത്തിയത്. സംസ്ഥാന സെക്രട്ടറിയേറ്റിൽ നിന്ന് പി കെ ബിജു പങ്കെടുത്തു. ടി പി രാമകൃഷ്ണന്റെയും മുഹമ്മദ് റിയാസിന്റെയും സാന്നിധ്യത്തിലായിരുന്നു കടുത്ത വിമർശനം.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam