'വികസന പ്രവർത്തനങ്ങൾ ജനങ്ങളില്‍ ആത്മവിശ്വാസം ഉണ്ടാക്കി', കുട്ടനാട്ടിലെ പൊതുയോഗത്തിൽ മുഖ്യമന്ത്രി

Published : Apr 01, 2026, 07:49 PM IST
pinarayi vijayan

Synopsis

യുഡിഎഫ് ഭരിച്ചപ്പോൾ ഇരുണ്ടകാലമായിരുന്നെന്നും എല്‍ഡിഎഫ് സർക്കാർ പുരോഗതി നടക്കില്ലെന്നു കരുതിയ പദ്ധതികൾ ഉൾപ്പടെ പൂർത്തിയാക്കിയെന്നും മുഖ്യമന്ത്രി പിണറായി വിജയൻ

ആലപ്പുഴ: യുഡിഎഫ് ഭരിച്ചപ്പോൾ ഇരുണ്ടകാലമായിരുന്നെന്നും എല്‍ഡിഎഫ് സർക്കാർ പുരോഗതി നടക്കില്ലെന്നു കരുതിയ പദ്ധതികൾ ഉൾപ്പടെ പൂർത്തിയാക്കിയെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. കുട്ടനാട്ടിലെ പൊതുയോഗത്തിലാണ് മുഖ്യമന്ത്രി സംസാരിച്ചത്. വികസന പ്രവർത്തനങ്ങൾ ജനങ്ങളിൽ വലിയ ആത്മവിശ്വാസമാണ് ഉണ്ടാക്കിയതെന്നും എസി റോഡ് മാതൃകാപരമായി പൂർത്തിയാക്കാൻ കഴിഞ്ഞു. മഴ പെയ്താൽ വെള്ളപ്പൊക്കം മൂലം യാത്ര മുടങ്ങുന്ന ഒരു കാലമുണ്ടായിരുന്നെന്നും മുഖ്യമന്ത്രി പറഞ്ഞു.

കൂടാതെ, പ്രത്യേകതകൾ ഉരുപാടുള്ള നാടാണ് കുട്ടനാടെന്നും അതിനനുസരിച്ച് വികസനത്തിന്‌ പ്രാധാന്യം നൽകണം, വികസനത്തിന്‍റെ മാറ്റം എല്ലായിടത്തും കാണാം. വികസനത്തിന്‍റെ സ്വാദ് അനുഭവിക്കാത്ത ഒരു കുടുംബവും കേരളത്തിൽ ഉണ്ടാകില്ല. അതാണ് നമ്മുടെ വികസനത്തിന്‍റെ പ്രത്യേകത. ആരോഗ്യ മേഖലയിലും നല്ല മാറ്റം ഉണ്ടാക്കാനായി. നാട് തകർന്നപ്പോൾ കേന്ദ്രം സഹായിച്ചില്ല. മറ്റെല്ലാ സംസ്ഥാനങ്ങൾക്കും സഹായം നൽകിയപ്പോഴും പരിഗണിച്ചില്ല. വയനാട് ദുരന്തസമയത്തും സഹായം ലഭിച്ചില്ല. ആർഎസ്എസിനെയും ബിജെപിയെയും സ്വീകരിക്കാൻ കേരളം തയായറാകുന്നില്ല എന്നും പിണറായി വിജയൻ പറഞ്ഞു.

 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

'യുഡിഎഫിന്‍റെ വനിതാ സ്ഥാനാര്‍ത്ഥിക്കെതിരെ സിപിഎമ്മിന്‍റെ വര്‍ഗീയ പ്രചാരണം'; മതേതര കേരളത്തിന് അപമാനമെന്ന് കെ സി വേണുഗോപാല്‍ എംപി
കോഴിക്കോട് പടയൊരുക്കം; ചുവപ്പുകോട്ട നിലനിർത്താൻ എൽഡിഎഫ്, തിരിച്ചുവരവിനായി യുഡിഎഫ്