ആരോഗ്യവകുപ്പ് ഡയറക്ടറുടെ ശബ്ദസന്ദേശം പ്രതിപക്ഷം പറഞ്ഞത് ശരിവെക്കുന്നത്, 'സർക്കാർ ആശുപത്രികളിൽ മരുന്നെത്തിക്കണം'

Published : Sep 28, 2026, 07:12 PM IST
pinarayi vijayan

Synopsis

അടിയന്തരമായി മരുന്നെത്തിക്കാൻ സർക്കാർ തയ്യാറാകണമെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ

തിരുവനന്തപുരം : സംസ്ഥാനത്തെ സർക്കാർ ആശുപത്രികളിലെ രൂക്ഷമായ മരുന്നു ക്ഷാമത്തെക്കുറിച്ച് പ്രതിപക്ഷമുന്നയിച്ച വസ്തുതകൾ ശരിവെക്കുന്നതാണ് ഇപ്പോൾ പുറത്തുവന്ന ആരോഗ്യവകുപ്പ് ഡയറക്ടറുടെ ശബ്ദസന്ദേശമെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. കേരളത്തിലെ പൊതുജനാരോഗ്യ മേഖലയെ യുഡിഎഫ് സർക്കാർ എത്രത്തോളം ഗുരുതരമായ പ്രതിസന്ധിയിലേക്കാണ് തള്ളിവിട്ടിരിക്കുന്നതെന്നതിന്റെ ഞെട്ടിക്കുന്ന തെളിവാണിത്.

​ഡിഎംഒമാരും ഡിപിഎംമാരും ഉൾപ്പെടുന്ന ഔദ്യോഗിക ഗ്രൂപ്പിൽ ആരോഗ്യവകുപ്പ് ഡയറക്ടർ നൽകിയ ഈ നിർദ്ദേശത്തിൽ ആശുപത്രികളിൽ മരുന്നു പ്രതിസന്ധി രൂക്ഷമാണെന്ന് തുറന്നു സമ്മതിക്കുകയാണ്. ഹോസ്പിറ്റൽ മാനേജ്‌മെന്റ് കമ്മിറ്റിയുടെ ഫണ്ടിൽ പണമുണ്ടെങ്കിൽ പ്രാദേശികമായി അതുപയോഗിച്ച് സൂപ്രണ്ടുമാർ അടിയന്തരമായി മരുന്നു വാങ്ങണമെന്നും അല്ലാത്തപക്ഷം വലിയ പ്രശ്നമാകുമെന്നുമാണ് ഡയറക്ടർ മുന്നറിയിപ്പ് നൽകുന്നത്.

ചികിത്സ തേടിവരുന്ന സാധാരണ ജനങ്ങൾ ഈ പരാതി ഉന്നയിച്ചിരുന്നു. ആശുപത്രികളിൽ അവശ്യമരുന്നുകൾ പോലും ലഭ്യമല്ലെന്ന പരാതി മാധ്യമങ്ങളും റിപ്പോർട്ടു ചെയ്തിരുന്നു. വകുപ്പ് മേധാവിയുടെ ശ്രദ്ധയിലും ഇതു വന്നിട്ടുണ്ട്. പക്ഷെ ആരോഗ്യമന്ത്രി ഇതെല്ലാം പാടേ നിഷേധിക്കുകയാണ്. അടിയന്തിരമായി മരുന്നെത്തിക്കാനാവശ്യമായ ഇടപെടൽ നടത്തുന്നതിനു പകരം കണ്ണടച്ച് ഇരുട്ടാക്കുകയാണ് സർക്കാർ.

മെഡിക്കൽ സർവ്വീസസ് കോർപ്പറേഷൻ വഴി സമയബന്ധിതമായി മരുന്ന് സംഭരിച്ച് വിതരണം ചെയ്യുന്നതിൽ സർക്കാർ പൂർണ്ണമായും പരാജയപ്പെട്ടു എന്നതിന്റെ ഔദ്യോഗിക കുറ്റസമ്മതമാണ് ആരോഗ്യവകുപ്പ് ഡയറക്ടറിലൂടെ പുറത്തുവന്നിരിക്കുന്നത്. അപ്പോഴും ​ആശുപത്രി സൂപ്രണ്ടുമാർ മാധ്യമങ്ങളോട് സംസാരിക്കരുതെന്ന ഇണ്ടാസിറക്കി പ്രതിസന്ധി മറച്ചുവെക്കാനാണ് സർക്കാർ ശ്രമിക്കുന്നത്. മരുന്നുക്ഷാമം പുറത്തറിയാതിരിക്കാൻ ഇരുമ്പുമറ തീർക്കുന്നതിന് പകരം ആശുപത്രികളിൽ മരുന്നെത്തിക്കാനാണ് സർക്കാർ തയ്യാറാകേണ്ടതെന്നും പിണറായി വിജയൻ ചൂണ്ടിക്കാട്ടി.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

ഐക്യരാഷ്ട്രസഭയില്‍ പുതിയ ഉത്തരവാദിത്തത്തിലേക്ക് മലയാളി ഡോ. അജയ്യ കുമാര്‍, പ്രൊജക്റ്റ്‌ ആൻഡ് ഹ്യൂമാനിറ്റെറിയൻ അഫയേഴ്സ് ഉപദേഷ്ടാവായി നിയമനം
അമിത് ഷാ കരിങ്കൊടി കണ്ടാൽ സതീശന് നോവുന്നത് എന്തിനാവും, നിലപാടുകളുടെ രാജകുമാരൻ എന്ന് വാഴ്ത്തിയവർ എവിടെപ്പോയി? പരിഹസിച്ച് എംബി രാജേഷ്