അമിത് ഷാ കരിങ്കൊടി കണ്ടാൽ സതീശന് നോവുന്നത് എന്തിനാവും, നിലപാടുകളുടെ രാജകുമാരൻ എന്ന് വാഴ്ത്തിയവർ എവിടെപ്പോയി? പരിഹസിച്ച് എംബി രാജേഷ്

Published : Sep 28, 2026, 06:44 PM IST
MB Rajesh against VD Satheesan

Synopsis

അമിത് ഷാ കരിങ്കൊടി കണ്ടാൽ സതീശന് നോവുന്നത് എന്തിനാവും ? പണ്ട് നവകേരള സദസ്സിന്റെ സമയത്ത് അന്നത്തെ മുഖ്യമന്ത്രി പിണറായിക്കെതിരെ ഇതേ യൂത്ത് കോൺഗ്രസിനെ കരിങ്കൊടിയും കൊടുത്തയച്ച സതീശന് അമിത് ഷാക്കെതിരെ കരിങ്കൊടി കാണിക്കുമ്പോൾ മാത്രം മുട്ടു വിറയ്ക്കുന്നോ?- എംബി രാജേഷ് പരിഹസിച്ചു.

തിരുവനന്തപുരം: കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ കരിങ്കൊടി കാണിച്ച ദൃശ്യം മന്ത്രി ഒ ജെ ജനീഷ് തന്റെ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തത് പിൻവലിച്ചതിൽ പരിഹാസവുമായി മുൻ മന്ത്രിയും സിപിഎം നേതാവുമായ എംബി രാജേഷ്. അമിത് ഷാക്കെതിരായി യൂത്ത് കോൺഗ്രസുകാർ പ്രതിഷേധിച്ചതിനാൽ മുഖ്യമന്ത്രി വി ഡി സതീശൻ യൂത്ത് കോൺഗ്രസിനോട് കട്ട കലിപ്പിലാണെന്നും വാർത്തകൾ കാണുകയുണ്ടായി. നിലപാടുകളുടെ രാജകുമാരൻ എന്ന് വാഴ്ത്തിയവരൊക്കെ എവിടെ പോയെന്ന് എംബി രാജേഷ് ചോദിക്കുന്നു.

അമിത് ഷാ കരിങ്കൊടി കണ്ടാൽ സതീശന് നോവുന്നത് എന്തിനാവും ? പണ്ട് നവകേരള സദസ്സിന്റെ സമയത്ത് അന്നത്തെ മുഖ്യമന്ത്രി പിണറായിക്കെതിരെ ഇതേ യൂത്ത് കോൺഗ്രസിനെ കരിങ്കൊടിയും കൊടുത്തയച്ച സതീശന് അമിത് ഷാക്കെതിരെ കരിങ്കൊടി കാണിക്കുമ്പോൾ മാത്രം മുട്ടു വിറയ്ക്കുന്നോ?- എംബി രാജേഷ് പരിഹസിച്ചു. നിലപാടുകളുടെ രാജകുമാരൻ എന്ന് വാഴ്ത്തിയവരൊക്കെ എവിടെ പോയി? ഇപ്പോൾ സതീശന്റെ നിലപാടുകളുടെ ആത്മഹത്യയാണ് ദൈനംദിനം കാണുന്നത്. കരിങ്കൊടി പിണറായിക്കെതിരാണെങ്കിൽ ബലേഭേഷ്! അമിത്ഷാക്കെതിരാണെങ്കിൽ സതീശന് മുട്ടുവിറക്കും.

ഗോൾവാൾക്കർ ചിത്രത്തിനു മുന്നിൽ കുമ്പിട്ട സതീശൻ അമിത്ഷായുടെയും മോദിയുടെയും മുന്നിൽ കുമ്പിടുന്നതിൽ എന്തതിശയം? ഇതേ അമിത് ഷായോടാണ് പണ്ട് പിണറായി വിജയൻ എന്ന മുഖ്യമന്ത്രി പറഞ്ഞത്, എൽഡിഎഫ് സർക്കാരിനെ മറിച്ചിടാൻ നിങ്ങളുടെ ആരോഗ്യം മതിയാവില്ല എന്ന്. അത് മനസ്സിലായ അമിത് ഷാ കോൺഗ്രസിനെ മുൻനിർത്തി തെരഞ്ഞെടുപ്പിൽ ലക്ഷ്യം നേടി. ഇനി കേരളം ഒറ്റയ്ക്ക് പിടിക്കാൻ ഇഡിയെ അഴിച്ചുവിട്ടിരിക്കുന്നു. ഇഡി ഭീഷണിക്കു മുന്നിൽ ഞങ്ങൾ കുലുങ്ങില്ല. പക്ഷേ കോൺഗ്രസ് കുലുങ്ങുക മാത്രമല്ല കുനിയുകയും ചെയ്യും. അതുകൊണ്ട് കൂടിയാണ് മെറ്റയെ കൊണ്ട് തനിക്കെതിരായ വീഡിയോ നീക്കം ചെയ്യിക്കുന്ന സതീശൻ യൂത്ത് കോൺഗ്രസ് പ്രസിഡണ്ടായ മന്ത്രിയെ കൊണ്ട് അമിത് ഷാക്കെതിരായ വീഡിയോയും നീക്കം ചെയ്യിക്കുന്നതെന്ന് എംബി രാജേഷ് ആരോപിച്ചു.

അതേസമയം അമിത് ഷായെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ കരിങ്കൊടി കാണിച്ച ദൃശ്യം എന്റെ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തത് പിൻവലിച്ചത് സംബന്ധിച്ച് പ്രചരിക്കുന്ന മാധ്യമ വാർത്തകൾ വസ്തുതക്ക് നിരക്കാത്തതെന്ന് കായിക യുവജന കാര്യ രജിസ്ട്രേഷൻ വകുപ്പ് മന്ത്രി ഒ ജെ ജനീഷ് പ്രതികരിച്ചു. ഫേസ്ബുക്കിൽ നിന്നും പോസ്റ്റ് പിൻവലിച്ചത് മുഖ്യമന്ത്രി ആവശ്യപ്പെട്ടത് പ്രകാരമല്ല. എന്റെ സോഷ്യൽ മീഡിയ ടീം അഡ്മിൻ പാനലാണ് പ്രസ്തുത പോസ്റ്റ് പ്രസിദ്ധീകരിച്ചത്. യൂത്ത് കോൺഗ്രസ് പ്രസിഡന്റ് എന്ന നിലയിലാണ് എന്റെ സോഷ്യൽ മീഡിയ അക്കൗണ്ടിൽ പോസ്റ്റ് ചെയ്തതെങ്കിലും സംസ്ഥാന മന്ത്രിയുടെ പേരിൽ പ്രസ്തുത പോസ്റ്റ് പ്രചരിക്കുന്നത് തെറ്റിദ്ധാരണയ്ക്ക് ഇടയാക്കിയേക്കാമെന്നതിനാൽ പ്രസ്തുത പോസ്റ്റ് ഒഴിവാക്കാൻ തന്റെ ഓഫീസ് നിർദേശിക്കുകയായിരുന്നുവെന്ന് മന്ത്രി വിശദീകരിച്ചു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

പകർച്ചവ്യാധി പ്രതിരോധം ജില്ലാ കളക്ടർമാരുടെ നേതൃത്വത്തിൽ കോർഡിനേഷൻ കമ്മിറ്റി രൂപീകരിച്ച് ശക്തിപ്പെടുത്തും: മന്ത്രി കെ മുരളീധരൻ
'തൂഫാൻ തദ്ദേശം' തുടങ്ങി, 'ഓപ്പറേഷൻ തൂഫാൻ' രണ്ടാം ഘട്ടത്തിൽ വാർഡുകളിലും വീശിയടിക്കും; വിദ്യാലയങ്ങളിൽ ക്യാമറ, എല്ലാവരും തൂഫാൻ വാരിയർ എന്ന് ചെന്നിത്തല