തെരഞ്ഞെടുപ്പ് തോൽവി; 'രാഷ്ട്രീയ വിശദീകരണം കൂടിയാലോചന ഇല്ലാതെ', പിണറായിക്കെതിരെ അതൃപ്തി പുകഞ്ഞ് സിപിഎം

Published : Sep 02, 2026, 07:33 AM IST
pinarayi vijayan, akg

Synopsis

സംസ്ഥാന കമ്മിറ്റി തീരുമാനമില്ലാതെയാണ് തളിപ്പറമ്പിലേയും പയ്യന്നൂരിലെയും തെരഞ്ഞെടുപ്പ് തോൽവിയിൽ വിശദീകരണ യോഗം ചേര്‍ന്നത്. തെറ്റുതിരുത്തൽ ചർച്ചയ്ക്കായി കോഴിക്കോട് വിശാല യോഗം ചേരാനിരിക്കെയുള്ള ഏകപക്ഷീയ വിശദീകരണത്തിലാണ് നേതാക്കൾക്കിടയിൽ അതൃപ്തി പുകയുന്നത്.

തിരുവനന്തപുരം: കണ്ണൂരിലെ പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍റെ രാഷ്ട്രീയ വിശദീകരണത്തിൽ സിപിഎം നേതാക്കൾക്ക് അതൃപ്തി. സംസ്ഥാന കമ്മിറ്റി തീരുമാനമില്ലാതെയാണ് തളിപ്പറമ്പിലേയും പയ്യന്നൂരിലെയും തെരഞ്ഞെടുപ്പ് തോൽവിയിൽ വിശദീകരണ യോഗം ചേര്‍ന്നത്. തെറ്റുതിരുത്തൽ ചർച്ചയ്ക്കായി കോഴിക്കോട് വിശാല യോഗം ചേരാനിരിക്കെയുള്ള ഏകപക്ഷീയ വിശദീകരണത്തിലാണ് നേതാക്കൾക്കിടയിൽ അതൃപ്തി പുകയുന്നത്. വിശാല സമിതി ചർച്ചയെ സ്വാധീനിക്കലാണ് യോഗത്തിലെ വിശദീകരണത്തിന്റെ ലക്ഷ്യമെന്നാണ് വിലയിരുത്തൽ

കണ്ണൂർ ജില്ലാ കമ്മിറ്റിയാണ് വിശദീകരണ പൊതുയോഗം തീരുമാനിച്ചത്. പയ്യന്നൂരിലും തളിപ്പറമ്പിലും തെരഞ്ഞെടുപ്പ് ചുമതല ഉണ്ടായിരുന്ന നേതാക്കൾ പോലും പങ്കെടുത്തില്ല. തെറ്റുതിരുത്തൽ ചർച്ച ചെയ്യാനിരിക്കെ ഏകപക്ഷീയ വിശദീകരണത്തിലാണ് നേതാക്കള്‍ക്ക് അതൃപ്തി. ലക്ഷ്യം വിശാല സമിതി ചർച്ചയെ സ്വാധീനിക്കലെന്നാണ് വിലയിരുത്തൽ. സിസി റിപ്പോർട്ട് മറികടന്ന വിശദീകരണ വാദങ്ങൾ നേതാക്കൾ ഏറ്റു പിടിക്കുന്നില്ല. ഉപനേതൃ പദവി പ്രതികരണത്തിലും നേതാക്കള്‍ക്ക് വിയോജിപ്പുണ്ട് എന്നാണ് വിവരം. ഏകപക്ഷീയ പരസ്യ പ്രതികരണം സിപിഐക്ക് മേൽക്കൈ ഉണ്ടാക്കി എന്നും നേതാക്കള്‍ വിലയിരുത്തുന്നു.

സിപിഎം സെക്രട്ടേറിയറ്റ് യോഗം ഇന്ന് ചേരും

പിണറായി വിജയൻ്റെ കണ്ണൂർ പ്രസംഗങ്ങളിൽ ഒരു വിഭാഗം സിപിഎം നേതാക്കളുടെ അതൃപ്‌തിക്കിടെ സിപിഎം സെക്രട്ടേറിയറ്റ് യോഗം ഇന്ന് ആരംഭിക്കും. കോഴിക്കോട് വിശാല സംസ്ഥാന സമിതിയിൽ അവതരിപ്പിക്കാനുള്ള റിപ്പോർട്ട് തയാറാക്കലാണ് യോഗത്തിന്റെ പ്രധാന അജണ്ട. തെറ്റുതിരുത്തൽ എന്ന പാർട്ടി ലക്ഷ്യത്തെ പോലും പിണറായി വെല്ലുവിളിക്കുകയാണെന്നും വിലയിരുത്തലുണ്ട്. സിപിഐെയുമായുള്ള തർക്കത്തിൽ പാർട്ടി നേതൃത്വത്തിലുണ്ടായ അഭിപ്രായ ഭിന്നതയും ചർച്ചയ്ക്കു വന്നേക്കും. സെക്രട്ടേറിയറ്റ് യോഗം നാളെ അവസാനിക്കും.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

മെസിയുടെ പേരിലെ തട്ടിപ്പ്; അന്വേഷണം ഊർജിതമാക്കും, പ്രത്യേക അന്വേഷണ സംഘത്തെ ഇന്ന് നിയോഗിച്ചേക്കും
വിഴിഞ്ഞം തുറമുഖത്തുനിന്ന് ആദ്യ ചരക്ക് കപ്പൽ സ്പെയിനിലേക്ക് പുറപ്പെട്ടു, കയറ്റുമതിയുടെ ചരിത്രം കുറിച്ചു എംഎസ്‌സി ബെറിൽ