ആശങ്ക ചെറുതല്ല; കൊവിഡ് നിയമം ലംഘിച്ചാല്‍ കര്‍ശന നടപടി, കടകള്‍ പൂട്ടേണ്ടി വരുമെന്ന് മുഖ്യമന്ത്രി

Published : Sep 28, 2020, 06:27 PM ISTUpdated : Sep 28, 2020, 06:37 PM IST
ആശങ്ക ചെറുതല്ല; കൊവിഡ് നിയമം ലംഘിച്ചാല്‍ കര്‍ശന നടപടി, കടകള്‍ പൂട്ടേണ്ടി വരുമെന്ന് മുഖ്യമന്ത്രി

Synopsis

സാമൂഹിക അകലം പാലിക്കാത്തവര്‍ക്ക് നേരെ കര്‍ശന നടപടിയുണ്ടാകും. സാമൂഹിക അകലം പാലിക്കാത്ത കട ഉടമകള്‍ക്ക് നേരെയും നടപടി 

തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് 19 രോഗം വലിയ തോതിലേക്കുള്ള വ്യാപനത്തിലേക്ക് പോകുമെന്ന് ആശങ്കയുണ്ടെന്നും കൊവിഡ് നിയന്ത്രണങ്ങള്‍ കര്‍ശനമായി നടപ്പാക്കുകയല്ലാതെ വഴിയില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. സംസ്ഥാനത്ത് രോഗികളുടെ എണ്ണം വര്‍ധിച്ചതിന് ആനുപാതികമായി മരണപ്പെടുന്നവരുടെ എണ്ണവും വര്‍ദ്ധിക്കുന്നു. മരണങ്ങള്‍ ഒഴിവാക്കാന്‍ രോഗ വ്യാപനം ഒഴിവാക്കണം. അതുകൊണ്ട് രോഗവ്യാപനം തടയാന്‍ ശക്തമായ നടപടിയുണ്ടാകുമെന്ന് മുഖ്യമന്ത്രി മുന്നറിയിപ്പ് നല്‍കി.

കുറഞ്ഞ ദിവസത്തിനിടയില്‍ വലിയ വര്‍ദ്ധനവാണ് ഉണ്ടായത്. വ്യാപനം തടഞ്ഞ് നിര്‍‌ത്തല്‍ പ്രധാനമാണ്. കേരളത്തിന്‍റെ അന്തരീക്ഷം മാറിയത് കൊവിഡ് വ്യാപനം പ്രതിരോധിക്കുന്നതില്‍ തിരിച്ചടിയായി. പൊലീസിന് ക്രമസമാധാനപാലനത്തിലേക്ക് കൂടുതല്‍ ശ്രദ്ധ വേണ്ടി വന്നു. ഇനി കാത്ത് നില്‍ക്കാന്‍ സമയമില്ല. കൊവിഡ് നിയന്ത്രണം ലംഘിച്ചാല്‍ കര്‍ശന നടപടിയെടുക്കുമെന്ന് പിണറായി പറഞ്ഞു.

സാമൂഹിക അകലം പാലിക്കാത്തവര്‍ക്ക് നേരെ കര്‍ശന നടപടിയുണ്ടാകും. സാമൂഹിക അകലം പാലിക്കാത്ത കട ഉടമകള്‍ക്ക് നേരെയും നടപടി ശക്തമാക്കും. കടകളില്‍ നിശ്ചിത അകലം പാലിക്കണം, കൂട്ടം കൂടരുത്. കടയില്‍ വരുന്നവര്‍ക്ക് നില്‍ക്കാനായി നിശ്ചിത അകലത്തില്‍ സ്ഥലം മാര്‍ക്ക് ചെയ്ത് നല്‍കണം. അത് കട ഉടമയുടെ ഉത്തരവാദിത്വം ആണ്. അത് നിറവേറ്റണം
ഇല്ലെങ്കില്‍   കടയ്ക്ക് നേരെ നടപടികളുണ്ടാകും, കട അടച്ചിടേണ്ടിരും- മുഖ്യമന്ത്രി വ്യക്തമാക്കി.

ഇപ്പോഴും മാസ്ക് ഇടാതെ നടക്കുന്നവരുണ്ട്. മാസ്ക് ധരിക്കാത്തതിനുള്ള പിഴ വര്‍ധിപ്പിക്കേണ്ടിവരും. കല്യാണത്തിന് 50 പേരാണ് സാധാരണ കൂടാറുള്ളത്, ശവദാഹത്തിന് 20 പേര് എന്നും കണക്കാക്കിയിരുന്നു. ഇത് അതേ നിലയില്‍ തന്നെ നടപ്പാക്കണം. ആളുകളുടെ എണ്ണത്തില്‍ കര്‍ശന നിയന്ത്രണം വേണം. ആള്‍ക്കൂട്ടമാണ് കൊവിഡ് വ്യാപനത്തിന്‍റെ പ്രധാന കാരണം.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

രണ്ടു ജില്ലകളിൽ വീണ്ടും പക്ഷിപ്പനി; കോഴികൾക്കും താറാവിനും രോ​ഗബാധ, അടിയന്തര നടപടികൾക്ക് നിർദേശം
ദീപ്തിക്കും മിനിമോൾക്കുമായി ഐ ഗ്രൂപ്പിൽ തർക്കം, ഷൈനിക്കായി എ ഗ്രൂപ്പ്; കൊച്ചി മേയറിൽ തീരുമാനമാകാതെ കോണ്‍ഗ്രസ്, കടുത്ത അഭിപ്രായ ഭിന്നത