മന്ത്രിമാര്‍ ഒരുമാസത്തെ ശമ്പളം നൽകും; ദുരിതാശ്വാസനിധി സുതാര്യമെന്ന് മുഖ്യമന്ത്രി

By Web TeamFirst Published Aug 14, 2019, 1:27 PM IST
Highlights

കഴിഞ്ഞ തവണ സാലറി ചലഞ്ചിൽ പങ്കെടുക്കാത്തവർക്ക് ഇത്തവണ അത് വിനിയോഗിക്കാം.  സാലറി ചലഞ്ചിന് പ്രത്യേക നിർദ്ദേശം കൊടുത്തിട്ടില്ലെന്ന് മുഖ്യമന്ത്രി.

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് മന്ത്രിമാര്‍ ഒരുമാസത്തെ ശമ്പളം നൽകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ശമ്പളവും അലവൻസും അടക്കം ഒരു ലക്ഷം രൂപയാണ് ഓരോരുത്തരും നൽകുന്നത്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിക്കെതിരായ പ്രചാരണങ്ങൾ അങ്ങേഅറ്റം അടിസ്ഥാനരഹിതമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പ്രതികരിച്ചു. ദുരിതാശ്വാസ നിധിയുമായി ബന്ധപ്പെട്ട ഇടപാടുകളെല്ലാം സുതാര്യമാണ്. സിഎജി ഓഡിറ്റിംഗിന് വിധേയമാണ് ദുരിതശ്വാസ നിധിയെന്നും മുഖ്യമന്ത്രി വിശദീകരിച്ചു. 

click me!