വെള്ളാപ്പള്ളി കാറിൽ കയറിയത് മഹാ അപരാധമായി ചിലർ ചിത്രീകരിക്കുന്നുവെന്ന് പിണറായി; 'തെരഞ്ഞടുപ്പ് തോൽവിയിൽ തിരുത്തൽ നടപടി ഉണ്ടാകും'

Published : Dec 24, 2025, 05:56 PM ISTUpdated : Dec 24, 2025, 06:09 PM IST
pinarayi, vellappally

Synopsis

മ്പയിൽ പരിപാടി നടക്കുമ്പോൾ വെള്ളാപ്പള്ളിയെ കാറിൽ കയറ്റിയെന്നും അത്‌ അപരാധം അല്ലെന്നും മുഖ്യമന്ത്രി. കോൺഗ്രസ്സും ബിജെപിയും ശബരിമലയുമായി ബന്ധപ്പെട്ട് വലിയ തോതിൽ പ്രചാരണം നടത്തി. സർക്കാരിന് ഇക്കാര്യത്തിൽ ആശയക്കുഴപ്പം ഉണ്ടായിരുന്നില്ലെന്നും പിണറായി. 

തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പ് ഫലം പ്രതീക്ഷിച്ചത് അല്ലെന്നും തിരുത്തൽ നടപടി ഉണ്ടാകുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. വെള്ളാപ്പള്ളി നടേശൻ കാറിൽ കയറിയത് മഹാ അപരാധമായി ചിലർ ചിത്രീകരിക്കുന്നു. പമ്പയിൽ പരിപാടി നടക്കുമ്പോൾ വെള്ളാപ്പള്ളിയെ കാറിൽ കയറ്റി. അത്‌ അപരാധം അല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. അതേസമയം, വെള്ളാപ്പള്ളിയുടെ ന്യൂനപക്ഷ വിരുദ്ധ പരാമർശങ്ങളെ തള്ളാതെയായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. സമുദായ നേതാക്കൻമാർ അവരുടെ അഭിപ്രായം പറയുമെന്നും വെള്ളാപ്പള്ളി തന്നെ അതിനെല്ലാം വിശദീകരണം നൽകിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. തിരുവനന്തപുരത്ത് വാർത്താസമ്മേളനത്തിലാണ് മുഖ്യമന്ത്രിയുടെ പ്രതികരണം. 

കോൺഗ്രസ്സും ബിജെപിയും ശബരിമലയുമായി ബന്ധപ്പെട്ട് വലിയ തോതിൽ പ്രചാരണം നടത്തി. സർക്കാരിന് ഇക്കാര്യത്തിൽ ആശയക്കുഴപ്പം ഉണ്ടായിരുന്നില്ല. തട്ടിപ്പിൽ ശക്തമായ നടപടി സ്വീകരിച്ചു. ഹൈക്കോടതി നിയോഗിച്ച എസ്ഐടിയെ സർക്കാർ പിന്തുണച്ചു. എസ്ഐടി വന്നപ്പോൾ സിബിഐക്ക് വിടണമെന്ന് കോൺഗ്രസ് ആവശ്യപ്പെട്ടു. എസ്ഐടി ഫലപ്രദമായി പ്രവർത്തിച്ചുവെന്നും മുഖ്യമന്ത്രി പറഞ്ഞു. 

ഇത് ജനസമൂഹം നല്ല രീതിയിൽ വിലയിരുത്തി. ഇത് ബാധിക്കേണ്ട പന്തളം നഗരസഭ ബിജെപിക്ക് നഷ്ടപ്പെട്ടു. ശബരിമല വിവാദം എൽഡിഎഫിന് എതിരെങ്കിൽ പന്തളത്ത് തിരിച്ചടി വേണ്ടേ. കൊടുങ്ങല്ലൂരും നേട്ടം ഉണ്ടാക്കി. ശബരിമല വല്ലാതെ ബാധിച്ചില്ല. അതും ഒരു കാരണം ആയിരിക്കാം. തിരുവനന്തപുരം കോർപ്പറേഷനിലെ തോൽവി പ്രത്യേക സ്ഥിതിയിലാണ് സംഭവിച്ചത്. എൽഡിഎഫിനെ തോൽപ്പിക്കാൻ യുഡിഎഫും ബിജെപിയും ഒന്നിച്ചു. പ്രാദേശിക നീക്ക് പോക്ക് ഉണ്ടാക്കി. ബിജെപിയെ ഫല പ്രദമായി പ്രതിരോധിച്ചത് എൽഡിഎഫാണ്. യുഡിഎഫ് പ്രതിപക്ഷമായ പാലക്കാട് അവർക്ക് നേട്ടം ഉണ്ടാക്കാൻ ആയില്ല. തിരുവനന്തപുരം കോർപ്പറേഷനിൽ കൂടുതൽ വോട്ട് നേടിയത് എൽഡിഎഫാണ്. 12 ഓളം സീറ്റിൽ 60 ൽ താഴെ വോട്ടിനാണ് എൽഡിഎഫ് തോറ്റത്. ഇവിടങ്ങളിൽ യുഡിഎഫ് വോട്ട് 1000ൽ താഴെയാണ്. യുഡിഎഫ് ജയിച്ച വാർഡിൽ ബിജെപിക്ക് 1000 ൽ താഴെ വോട്ടാണ് കിട്ടിയതെന്നും മുഖ്യമന്ത്രി പറഞ്ഞു.

എസ്ഐടി അന്വേഷണം കൃത്യമായി നടക്കുന്നുണ്ട്. ഹൈക്കോടതി മേൽ നോട്ടത്തിൽ ആണ്. വാസുവിന്റ ജാമ്യപേക്ഷ പരിഗണിച്ച ജഡ്ജിയുടെ പരാമർശം അന്വേഷണത്തെ ബാധിക്കുന്നത് അല്ല. പരാമർശം എങ്ങിനെ വന്നു എന്ന് ഹൈകോടതി പരിശോധിക്കട്ടെ. കേസിൽ ബന്ധം ഉള്ളവർക്ക് നല്ല കോൺഗ്രസ് ബന്ധമുണ്ട്. ഞങ്ങൾ അത്‌ പറയുന്നില്ല. എന്റെ ഫോട്ടോ വരെ ഉപയോഗിക്കുന്നു. പാട്ടുകൾ ഒക്കെ പ്രചാരണത്തിന്റ ഭാഗമാണെന്നും പറഞ്ഞ മുഖ്യമന്ത്രി പോറ്റി തന്റെ ചെവിയിൽ എന്തോ പറഞ്ഞു എന്ന ചെന്നിത്തലയുടെ ആരോപണവും തള്ളി. പോറ്റിയും ഗോവർദ്ധനും സോണിയ ഗാന്ധിക്ക് ഒപ്പം നിൽക്കുന്ന ചിത്രം പുറത്തു വന്നു. പോറ്റി സോണിയ ഗാന്ധിയുടെ കയ്യിൽ എന്തോ കെട്ടി കൊടുക്കുന്ന ചിത്രവും വന്നു. സോണിയയേ കാണാൻ തന്നെ പ്രയാസമാണ്. അങ്ങിനെ ഉള്ള സോണിയയുമായി കൂട്ടിക്കാഴ്ച്ചക്ക് എങ്ങിനെ സ്വർണ്ണക്കേസ് പ്രതികൾക്ക് അവസരം കിട്ടി. സെക്രട്ടറിയേറ്റിന് മുന്നിൽ ആംബുലൻസ് ഫ്ലാഗ് ഓഫിൽ പോറ്റിക്ക് ഒപ്പം നിൽക്കുന്ന ചിത്രം പോലെ അല്ല. സോണിയക്ക് ഒപ്പമുള്ള ചിത്രമെന്നും മുഖ്യമന്ത്രി പറഞ്ഞു. 

വിസി നിയമനവുമായി ബന്ധപ്പെട്ട് ഗവർണ്ണരുമായി സമവായത്തിൽ എത്തിയത് സുപ്രീംകോടതി നിർദേശ പ്രകാരമാണ്. ആദ്യ ഘട്ടത്തിൽ ഗവർണർ യോജിച്ചില്ല. പിന്നീട്‌ ഗവർണർ മുൻകൈയ്യെടുത്തു. രണ്ടാം ഘട്ടം മുൻ കൈ എടുത്തത് ഗവർണറാണ്. ഗവർണർ ഇങ്ങോട്ട് വിളിച്ചാണ് സമവായ സാധ്യത തേടിയത്. പിന്നീടാണ് കൂട്ടിക്കാഴ്ച്ച നടത്തിയത്. സമവായ നിർദേശം വെച്ചത് ഗവർണറാണ്. എജിയുമായി ചർച്ച നടതിയ ശേഷം ആണ് സമവായത്തിൽ എത്തിയതെന്നും മുഖ്യമന്ത്രി പറഞ്ഞു. 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

നമ്മുടെ നേട്ടങ്ങൾ സഹായം നിഷേധിക്കാനുള്ള കാരണമാക്കുന്നു; കേന്ദ്ര മന്ത്രിക്ക് അക്കമിട്ട് നിരത്തി നിവേദനം നൽകിയതാണ്, പോരാട്ടം തുടരുമെന്ന് മുഖ്യമന്ത്രി
ക്രിസ്മസ് ആഘോഷങ്ങളെ കടന്നാക്രമിക്കുന്നു; എല്ലാത്തിനും പിന്നിൽ സംഘപരിവാർ ശക്തികൾ: മുഖ്യമന്ത്രി പിണറായി വിജയൻ