
തിരുവനന്തപുരം: കളമശ്ശേരി മെഡിക്കല്‍ കോളേജില്‍ കൊവിഡ് രോഗികള്‍ മരിച്ച സംഭവത്തില്‍ ജൂനിയര്‍ ഡോക്ടറുടെ ആക്ഷേപത്തിന് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. ജൂനിയര്‍ ഡോക്ടര്‍ പറഞ്ഞകാര്യം വസ്തുതയല്ലെന്ന് സമൂഹത്തിന് ഇതിനകം ബോധ്യമായിട്ടുണ്ടെന്നും പക്ഷേ തെറ്റായ കാര്യങ്ങള്‍ പ്രചരിപ്പിക്കാനും ഏറ്റെടുക്കാനും ചിലര്‍ സന്നദ്ധമാകുന്നു എന്നത് നിര്‍ഭാഗ്യകരമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. സര്‍വീസിലുള്ള ഡോക്ടര്‍മാരുടെ പ്രവര്‍ത്തനം മികച്ചതാണ്. എന്നാല്‍, എല്ലാം തകിടം മറിഞ്ഞിരിക്കുന്നുവെന്ന് വരുത്തി തീര്‍ക്കാനായി ഒറ്റപ്പെട്ടതാണെങ്കിവും ചിലരുടെ നാക്കില്‍ നിന്ന് ഉയര്‍ന്നു വന്നത് സര്‍ക്കാര്‍ ഗൗരവമായി കാണുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.
കൊവിഡ് പ്രതിരോധത്തില്‍ ആരോഗ്യപ്രവര്‍ത്തകരുടെ സേവനം എടുത്തുപറയേണ്ടതാണ്. കൊച്ചി മെഡിക്കല്‍ കോളേജില്‍ ഇതുവരെ നല്ല നിലയില്‍ നടത്തിയെന്നാണ് വസ്തുത. തെറ്റിദ്ധാരണ ജനകമായ പോസ്റ്റിട്ടതിന് ശേഷമാണ് പ്രശ്‌നം ഉയര്‍ന്നു വന്നത്. അവിടെയുള്ളവര്‍ തന്നെ കൃത്യമായ തെളിവുകളോടെ ആരോപണം ശരിയല്ലെന്ന് പറയുന്നു. മാത്രമല്ല, സര്‍ക്കാറിനെ വിമര്‍ശിക്കുന്ന, സാങ്കേതികത്വം അറിയുന്നവര്‍ പോലും ഓക്‌സിജന്‍ തെറിച്ചുപോകുന്ന അവസ്ഥയൊന്നും അവിടെയുണ്ടാകില്ലെന്നും പരസ്യമായി പറയുന്നു. പറഞ്ഞകാര്യം വസ്തുതയല്ലെന്ന് സമൂഹത്തിന് ഇതിനകം ബോധ്യമായിട്ടു്‌ണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam