ഉള്ളിവില കൂടുന്നു; നിയന്ത്രിക്കാന്‍ നടപടി സ്വീകരിച്ചെന്ന് മുഖ്യമന്ത്രി

Published : Oct 22, 2020, 06:50 PM IST
ഉള്ളിവില കൂടുന്നു; നിയന്ത്രിക്കാന്‍ നടപടി സ്വീകരിച്ചെന്ന് മുഖ്യമന്ത്രി

Synopsis

സവാള, ചെറിയ ഉള്ളി എന്നിവ അടിയന്തിരമായി സംസ്ഥാനത്ത് എത്തിക്കാനുള്ള നടപടി സ്വീകരിച്ച് വരികയാണെന്ന് മുഖ്യന്ത്രി,

തിരുവനന്തപുരം: സംസ്ഥാനത്തെ ഉള്ളിയുടെ വില വര്‍ദ്ധനവ് നിയന്ത്രിക്കാന്‍ നടപടികളെടുത്തിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. വില നിയന്ത്രണത്തിന് കേന്ദ്ര ഏജന്‍സിയുമായി ബന്ധപ്പെട്ട് എല്ലാ നപടികളും സ്വീകരിച്ചുവെന്ന് മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി.

ചെറിയ ഉള്ളി, സവാള, ചെറുപയര്‍, തുവര എന്നിവയുടെ ആവശ്യകത സംസ്ഥാന പൊതുവിതരണ വകുപ്പ് മന്ത്രി കേന്ദ്രസര്‍ക്കാരിന്‍റെ ശ്രദ്ധയില്‍ പെടുത്തിയിട്ടുണ്ട്.  സവാള, ചെറിയ ഉള്ളി എന്നിവ അടിയന്തിരമായി സംസ്ഥാനത്ത് എത്തിക്കാനുള്ള നടപടി സ്വീകരിച്ച് വരികയാണെന്നും മുഖ്യന്ത്രി അറിയിച്ചു. 

അയൽസംസ്ഥാനങ്ങളിലെ മഴക്കെടുതിയെ തുടർന്നാണ് ഉള്ളിവില ഒരു മാസം കൊണ്ട് ഇരട്ടിയോളം കൂടിയത്. മഹാരാഷ്ട്ര, കർണാടകം എന്നീ സംസ്ഥാനങ്ങളിൽ നിന്നാണ് സവാള കൂടുതലായി നമ്മുടെ നാട്ടിലേക്കെത്തുന്നത്. ഉള്ളി തമിഴ്നാട്ടിൽ നിന്നും. ന്യൂനമർദ്ദങ്ങളെ തുടർന്ന് ദിവസങ്ങളോളം നീളുന്ന മഴയാണ് തിരിച്ചടിയായത്.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

പഞ്ചായത്തിൽ പ്രതീകാത്മക ശുദ്ധീകരണം നടത്തിയ സംഭവം; ജാതി അധിക്ഷേപമെന്ന് ഉണ്ണി വേങ്ങേരി, മാനസിക വിഷമമുണ്ടായിട്ടുണ്ടെങ്കിൽ ഖേദം പ്രകടിപ്പിക്കുമെന്ന് ലീ​ഗ്
ഐഎഫ്എഫ്കെ പ്രതിസന്ധി: സിനിമകൾക്ക് പ്രദർശനാനുമതി നൽകാത്തത് കേന്ദ്രസർക്കാരിന്റെ ഇടപെടൽ മൂലമെന്ന് മന്ത്രി സജി ചെറിയാൻ