സ്വർണക്കടത്ത് കേസ് 'സർക്കാർ താഴെ പോകുമെന്ന് വെറുതെ കരുതേണ്ട' അസ്ഥിവാരമില്ലാത്ത ചീട്ടുകൊട്ടാരം വീണ്ടും തകരും'

By Web TeamFirst Published Jun 28, 2022, 4:14 PM IST
Highlights

അടിയന്തരപ്രമേയ ചര്‍ച്ചയിലെ ആരോപണങ്ങള്‍ക്ക് മറുപടി നല്‍കി മുഖ്യമന്ത്രി.സ്വപ്നക്ക് പിന്തുണ നല്‍കുന്നത് സംഘപരിവാര്‍. ചെല്ലും ചെലവും കൊടുത്ത് വളര്‍ത്തുന്ന ഏര്‍പ്പാട്. അവര്‍ പറയുന്നത് പ്രതിപക്ഷത്തിന് വേദവാക്യം.സ്വപ്നയുടെ മൊഴി അട്ടിമറിക്കാന്‍ ഇടനിലക്കാരെ ഏര്‍പ്പെടുത്തിയെന്നത് നട്ടാല്‍ കുരുക്കാത്ത നുണ.നടക്കുന്നത് ബിജെപി യൂഡിഎഫ് കൂട്ടുകച്ചവടമെന്നും മുഖ്യമന്ത്രി

തിരുവനന്തപുരം; സ്വര്‍ണകടത്ത് കേസ് അട്ടിമറിക്കാന്‍ ശ്രമിക്കുന്നുവെന്നാരോപിച്ച് പ്രതിപക്ഷം കൊണ്ടുവന്ന അടിയന്തര പ്രമേയത്തിന്‍റെ  ചര്‍ച്ചയിലെ  ആരോപണങ്ങള്‍ക്ക് എണ്ണിയെണ്ണി മറുപടി പറഞ്ഞ് മുഖ്യമന്ത്രി പിണറായി വിജയന്‍.'സോളാര്‍ കേസും  സ്വർണ്ണ കടത്തും തമ്മിൽ ബന്ധപ്പെടുന്നത് എങ്ങിനെ?സോളാർ അന്വേഷണത്തിൽ ഒത്തു കളി ആരോപണം ഉയർന്നപ്പോൾ ആണ്  കേസ് cbi അന്വേഷണത്തിന് വിട്ടത് .പരാതിക്കാരിയും ഇക്കാര്യം ആവശ്യപ്പെട്ടു.അനാവശ്യമായ പഴി സംസ്ഥാന സർക്കാർകേൾക്കേണ്ട എന്നു കരുതിയാണ് അത് അംഗീകരിച്ചത്.അതും ഇതും തമ്മിൽ എന്താണ് ബന്ധം എന്ന് മനസിലാകുന്നില്ല'

 

'മൊഴി തിരുത്തിക്കാൻ സർക്കാർ ഇടനിലക്കാർ വഴി ശ്രമിച്ചെന്ന ആരോപണം വസ്തുതകളുടെ അടിസ്ഥാനത്തിൽ ആണോ?.164 മൊഴി ആദ്യമായല്ല സ്വപ്ന കൊടുക്കുന്നത്.ആ മൊഴി  അന്വേഷിച്ച കസ്റ്റംസ് 2021 മാർച്ച് നാലിനു കോടതിയിൽ സ്റ്റേറ്മെന്റ് നൽകി.ഇടനിലക്കാർ എന്നത് കെട്ടുകഥ മാത്രമാണ്.ഒരു തെളിവിന്‍റേയും പിൻബലം ഇല്ലാതെ ആണ് വീണ്ടും രഹസ്യ മൊഴി..രഹസ്യ മൊഴിയിൽ എന്ത് ഉണ്ട് എന്നാണ് വിവരം ഉള്ളത്.മൊഴിയിലെ വിവരം എങ്ങിനെ പ്രതിപക്ഷത്തിന് കിട്ടി?പ്രതിയുമായി ബന്ധപ്പെട്ട് ആണോ അതോ ഇടനിലക്കാർ വഴി ആണോ കിട്ടിയത്..മാറ്റി പറയാൻ കഴിയുന്നത് ആണോ രഹസ്യ മൊഴി?

 

സ്വപ്നയ്ക്ക് പിന്തുണ നൽകുന്നത് ഒരു സംഘടന,അതിനു സംഘ പരിവാർ ബന്ധം.

" ജോലി സംഘ പരിവാർ വഴി., കാർ, താമസം, സുരക്ഷാ, ശമ്പളം, എല്ലാം. അവരുടെ വക,വക്കീൽ അവരുടെ വക.ചെല്ലും ചെലവും കൊടുത്തു വളർത്തുന്ന ഏർപ്പാട്.Pm നു കത്ത് എഴുതാൻ ലെറ്റർ പാഡ് അവരുടെ വക. സ്വപ്നയുടെ വാക്കുകൾ പ്രതിപക്ഷത്തിന്‌ വേദവാക്യം.സ്വപ്ന ആരോപണം ഉന്നയിക്കുമ്പോൾ പിന്നിൽ ചിലർ ഉണ്ട് എന്ന് സംശയം.പൊതുരംഗം കാലുഷിതമാക്കാൻ ഉള്ള നീക്കം എന്നു തെളിവ് കിട്ടി..അതിനാൽ ഗൂഢാലോചന കേസെടുത്തു'

 

അടിസ്ഥാനം ഇല്ലാതെ കെട്ടിപ്പിക്കുന്ന ചീട്ട് കൊട്ടാരം ഒരിക്കൽ തകർന്നു. ഇതും തകരാൻ അധികം സമയം വേണ്ട

പ്രത്യേക  ലക്ഷ്യങ്ങളിലൂടെ മാധ്യമങ്ങൾക്ക് മുന്നിൽ ഭരണ നേതൃത്വത്തിനെതിരെ  ആരോപണം ഉന്നയിക്കുമ്പോൾ അന്വേഷിക്കേണ്ടത് ആണ്. പൊതുരംഗത്ത് ഉള്ളവർക്ക് എതിരെ സസ്പെൻസ് സൃഷ്ടിക്കാൻ ശ്രമിച്ചാൽ അന്വേഷിക്കേണ്ടത് തന്നെ.അതിനു എന്തിനാണ്  വേവലാതി?'ഡോളര്‍ കടത്ത് ഭാവനസൃഷ്ടി.ഒരു പരിശോധനയുമില്ലാതെ ഡോളര്‍ കൊണ്ടുപോകാന്‍ കഴിയുമോ?അടിസ്ഥാനമില്ലാത്ത ആരോപണത്തിന്‍റെ ചീട്ടുകൊട്ടാരം തകര്‍ന്നു.വീണ്ടും തകരുന്നു.സ്വർണ്ണ കടത്തു പ്രതി എന്ത് പറയണം എന്ന് തീരുമാനിക്കുന്നത് bjpയാണ്.അവരെ സഹായിക്കുന്ന സ്ഥിതിയാണ് udf ന്. സർക്കാർ താഴെ പോകുമെന്ന് വെറുതെ കരുതേണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

പ്രതിപക്ഷം ഉന്നയിച്ച  ഒരു ചോദ്യത്തിനും മുഖ്യമന്ത്രി മറുപടി പറഞ്ഞില്ലെന്ന് പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി. Cbi അന്വേഷണത്തിന് മുഖ്യമന്ത്രി തയ്യാറുണ്ടോയെന്ന്  പ്രതിപക്ഷ നേതാവ് വെല്ലുവിളിച്ചു.അടിയന്തര പ്രമേയ നോട്ടീസ് സഭ തള്ളി
 

click me!