മുല്ലപ്പെരിയാറിൽ പുതിയ അണക്കെട്ട്; പ്രാരംഭ നടപടികൾ തുടങ്ങിയെന്ന് മുഖ്യമന്ത്രി

By Web TeamFirst Published Nov 11, 2019, 12:04 PM IST
Highlights

എയ്ഡഡ് സ്കൂളുകളിലെ അധ്യാപക നിയമനം പിഎസ്സിക്ക് വിടാൻ തീരുമാനിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി നിയമസഭയിൽ പറഞ്ഞു.

തിരുവനന്തപുരം: മുല്ലപ്പെരിയാറിൽ പുതിയ അണക്കെട്ട് നിർമിക്കുന്നതിന് ധാരണയായെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍. ഇതിനായുളള പ്രാരംഭ നടപടികൾ തുടങ്ങിയെന്നും മുഖ്യമന്ത്രി അറിയിച്ചു. 

പറമ്പിക്കുളം ആളിയാർ കരാർ പുനരവലോകനത്തിന് സർക്കാർ തലത്തിൽ ശ്രമം തുടരുകയാണെന്നും പിണറായി നിയമസഭയില്‍ പറഞ്ഞു. സെപ്റ്റംബർ 25ന് ചേർന്ന സർക്കാർ തല ചർച്ചയിൽ തീരുമാനിച്ചത് പ്രകാരം സാങ്കേതിക വിദഗ്ധരുടെ സംയുക്ത കമ്മിറ്റി രൂപീകരിക്കുന്നത് അന്തിമഘട്ടത്തിലാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

എയ്ഡഡ് സ്കൂളുകളിലെ അധ്യാപക നിയമനം പിഎസ്സിക്ക് വിടാൻ തീരുമാനിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി നിയമസഭയിൽ പറഞ്ഞു. പമ്പ അച്ചൻകോവിൽ വൈപ്പാർ സംയോജനത്തിൽ കേരളം ശക്തമായ എതിർപ്പ് കേന്ദ്രത്തെ അറിയിച്ചിട്ടുണ്ട്. ശക്തമായ പാരിസ്ഥിതിക പ്രത്യാഘാതം ഉണ്ടാക്കുന്ന പദ്ധതിയാണിതെന്ന് ജലവകുപ്പ് മന്ത്രി കെ കൃഷ്ണൻകുട്ടി നിയമസഭയില്‍ അറിയിച്ചു.

click me!