ഇന്ത്യയിലെ ആർഎസ്എസും ഇസ്രായേലിലെ സയണിസ്റ്റുകളും ഇരട്ട സന്തതികളെന്ന് പിണറായി വിജയൻ

Published : Jun 16, 2025, 10:15 PM IST
pinarayi vijayan

Synopsis

ഇന്ത്യയിലെ ആർഎസ്എസും ഇസ്രയേലിലെ സയണിസ്റ്റുകളും ഇരട്ട സന്തതികളാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. 

തിരുവനന്തപുരം: ഇന്ത്യയിലെ ആർഎസ്എസും ഇസ്രയേലിലെ സയണിസ്റ്റുകളും ഇരട്ട സന്തതികളാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സിപിഎം നാട്ടിക ഏരിയാ കമ്മിറ്റിയുടെ പുതിയ ഓഫീസ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ലോക മനസ്സാക്ഷിയെ ഞെട്ടിക്കുന്ന ഭീകരമായ ആക്രമണമാണ് ഇസ്രയേൽ ഇറാനുമേൽ നടത്തിയത്. ഇസ്രായേലിനെതിരേ ലോകത്താകെ വിമർശനം ഉയർന്നു വരുന്ന ഘട്ടത്തിലാണ് ഈ ആക്രമണം, ഇതിന് അവർക്ക് പിൻബലമാകുന്നത് അമേരിക്കയാണ്.

ഇറാനെ ആക്രമിച്ചതിൽ ലോക രാജ്യങ്ങളും സംഘടനകളും അപലപിച്ചപ്പോൾ അവിടെ ഇന്ത്യയെ കണ്ടില്ല. അമേരിക്കൻ സാമ്രാജ്യത്വത്തിന്റെ മുഖം മുഷിയാൻ പാടില്ലെന്ന നിലപാടാണ് ബിജെപി സർക്കാറിനും ആർഎസ്എസിനുമുള്ളത്. ബിജെപിയും ആർ എസ് എസും വർഗീയതയുടെ വക്താക്കളായിരിക്കെ, വർഗീയതയുമായി സമരസപ്പെടുന്ന നിലപാടാണ് കോൺഗ്രസിന്റേത്. നിലമ്പൂരിൽ ജമാ അത്തെ ഇസ്‌ലാമിയുമായി പരസ്യമായി കൂട്ടുചേർന്നാണ് കോൺഗ്രസ് മത്സരിക്കുന്നത്. വർഗീയതക്കെതിരേ ജനങ്ങൾ മതനിരപേക്ഷത ഉയർത്തിപ്പിടിക്കണമെന്നും അദ്ദേഹം പറഞ്ഞു.

PREV
PP
About the Author

Prabeesh PP

2017 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റര്‍. ഡെവലപ്മെന്റ്റ് സ്റ്റഡീസിൽ ബിരുദാനന്തര ബിരുദവും ജേണലിസത്തില്‍ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. പ്രാദേശിക, കേരള, ദേശീയ അന്താരാഷ്ട്ര വാർത്തകൾ, സംസ്ഥാന, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകളും എന്റര്‍ടെയിന്‍മെന്റ്, ആരോഗ്യം തുടങ്ങിയ വിഷയങ്ങളിലും എഴുതുന്നു. ഒരു പതിറ്റാണ്ട് പിന്നിട്ട മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. മെയില്‍: prabeesh@asianetnews.inRead More...
Read more Articles on
click me!

Recommended Stories

സുരേഷ്​ഗോപി നിരന്തരം രാഷ്ട്രീയ പ്രവർത്തകരെ അവഹേളിക്കുകയാണെന്ന് മന്ത്രി വി ശിവൻകുട്ടി
മുനവ്വറലി തങ്ങളുടെ മകൾക്കെതിരായ സൈബർ ആക്രമണം ശരിയല്ലെന്ന് സാദിഖ് അലി തങ്ങൾ; '16 വയസുള്ള ചെറിയ കുട്ടി പറഞ്ഞ കാര്യങ്ങൾ വിവാദമാക്കേണ്ടതില്ല'