മണിക് സർക്കാരുമൊത്തുള്ള ചിത്രം പങ്കുവച്ച് പിണറായി; അഭിവാദ്യവുമായി സഖാക്കള്‍

Published : Apr 08, 2022, 05:35 PM IST
മണിക് സർക്കാരുമൊത്തുള്ള ചിത്രം പങ്കുവച്ച് പിണറായി; അഭിവാദ്യവുമായി സഖാക്കള്‍

Synopsis

തന്റെ ജീവിതം തന്നെ സിപിഎമ്മിനായി മാറ്റി വച്ച മാണിക് സര്‍ക്കാര്‍ ത്രിപുര മുഖ്യമന്ത്രി സ്ഥാനം ഒഴിഞ്ഞ ശേഷം പാർട്ടി ഓഫീസിലായിരുന്നു താമസം. 

കണ്ണൂർ: സിപിഎമ്മിന്റെ 23ാം പാർട്ടി കോൺഗ്രസ് സമ്മേളന വേദിയില്‍ നിന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ ഇട്ട ഒരു ചിത്രം സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധിക്കപ്പെടുന്നു.  ത്രിപുര മുൻ മുഖ്യമന്ത്രിയും മുതിർന്ന ഇടതുപക്ഷ നേതാവുമായ മണിക് സർക്കാരും സമ്മേളനത്തിൽ പങ്കെടുക്കാനായി കണ്ണൂരിൽ എത്തിയിരിക്കുകയാണ്.അദ്ദേഹത്തോടൊപ്പം നില്‍ക്കുന്ന ചിത്രമാണ് പിണറായി വിജയന്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചത്.
 
തന്റെ ജീവിതം തന്നെ കമ്മ്യൂണ്സ്റ്റ് പാർട്ടിക്കായി മാറ്റി വച്ച മാണിക് സര്‍ക്കാര്‍ ത്രിപുര മുഖ്യമന്ത്രി സ്ഥാനം ഒഴിഞ്ഞ ശേഷം പാർട്ടി ഓഫീസിലായിരുന്നു താമസം. മുഖ്യമന്ത്രി പിണറായി വിജയന്‍ പങ്കുവച്ച ഫേസ്ബുക്കിലെ ചിത്രങ്ങള്‍ക്ക് അഞ്ച് മണിക്കൂറിനകം 22,000ത്തോളം പ്രതികരണങ്ങളാണ് ലഭിച്ചിരിക്കുന്നത്.

20 വർഷക്കാലം ത്രിപുര മുഖ്യമന്ത്രിയായിരുന്ന വ്യക്തിയാണ് മണിക് സർക്കാർ. മുഖ്യമന്ത്രി സ്ഥാനത്ത് ഇരുന്നകാലത്തെ  ശമ്പളം മുഴുവൻ അദ്ദേഹം പാർട്ടിക്കാണ് നൽകിയിരുന്നത് . പാർട്ടിയിൽ നിന്ന് അലവന്‍സായി ലഭിച്ചിരുന്ന 9700രൂപയായിരുന്നു മണിക് സർക്കാറിന്‍റെ വരുമാനം. 
 

PREV
Read more Articles on
click me!

Recommended Stories

നടിയെ ആക്രമിച്ച കേസില്‍ വിധി നാളെ, വിചാരണ നേരിട്ടത് 10 പേർ; രാവിലെ 11 ന് കോടതി നടപടികൾ ആരംഭിക്കും
നടിയെ ആക്രമിച്ച കേസില്‍ വിധി നാളെ, വിചാരണ നേരിട്ടത് 10 പേർ; രാവിലെ 11 ന് കോടതി നടപടികൾ ആരംഭിക്കും