
തിരുവനന്തപുരം: കൊവിഡ് രോഗികളുടെ ഡാറ്റാ ശേഖരണം അമേരിക്കന്‍ കമ്പിനിയായ സ്പ്രിംക്ലറിന് നല്‍കിയതിന് പിന്നില്‍ മുഖ്യമന്ത്രിയുടെ മകളുടെ ഇടപെടലുണ്ടെന്ന കോണ്‍ഗ്രസ് എംഎല്‍എ എല്‍ദോസ് കുന്നപ്പിള്ളിയുടെ ആരോപണത്തിന് മറുപടിയുമായി പിണറായി വിജയന്‍. എന്തെങ്കിലും വിളിച്ച് പറഞ്ഞാല്‍ അതിന് മറുപടി പറഞ്ഞ് നടക്കാനല്ല തനിക്ക് സമയമെന്നും തെലിവുണ്ടെങ്കില്‍ കൊണ്ടുവരട്ടേയെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
എംഎല്‍എയുടെ ആരോപണവുമായി ബന്ധപ്പെട്ട് മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു മുഖ്യമന്ത്രി. എന്തെങ്കിലും വിളിച്ച് പറഞ്ഞാല്‍ അതിന് മറുപടി പറഞ്ഞ് നടക്കാനല്ല തനിക്ക് സമയം എന്ന് നേരത്തെ പറഞ്ഞിട്ടുണ്ട്. ഈ കാര്യങ്ങളിലൊന്നും എനിക്ക് യാതൊരു ആശങ്കയുമില്ല. മടിയില്‍ കനമുള്ളവനെ വഴിയില്‍ പേടിക്കേണ്ടു എന്ന് പറയാറുണ്ട്. ആ ഒരു ധൈര്യം തന്നെയാണ് ഇതുവരെ ജീവിതത്തിലുണ്ടായിട്ടുള്ളത്. ഇനിയങ്ങോട്ടും അതുതന്നെയാകും ഉള്ളത്. ആരോപണം ഉന്നയിച്ച ആളോട് പറയണം, തെളിവുള്ളത് അദ്ദേഹം കൊണ്ടുവരട്ടെ- മുഖ്യമന്ത്രി പറഞ്ഞു.
മുഖ്യമന്ത്രി വിദേശത്ത് പോയി സ്പ്രിംക്ലർ മുതലാളിയെ കണ്ടു എന്ന പ്രതിപക്ഷ ആരോപണത്തിന് രൂക്ഷമായ രീതിയിലാണ് മുഖ്യമന്ത്രി പ്രതികരിച്ചത്. അത് ആ പറഞ്ഞവരുടെ ശീലം. ഓരോരുത്തർക്കും അവരുടേതായ ശീലമുണ്ടാകും. അവരവരുടെ ശീലം വച്ച് മറ്റുള്ളവരെ അളക്കരുത്. അവരുടെ ശീലത്തിൽ വളർന്നവനല്ല ഇവിടെ ഇരിക്കുന്നത്- മുഖ്യമന്ത്രി വ്യക്തമാക്കി.
മുഖ്യമന്ത്രിയുടെ മകള്‍ വീണയ്ക്ക് സ്പ്രിങ്ക്ളര്‍ എംഡി രാഗി തോമസുമായി അടുത്ത ബന്ധമുണ്ടെന്നും കഴിഞ്ഞ ഏതാനും നാളുകള്‍ക്കിടയില്‍ രാഗി തോമസിന്റെ അമേരിക്കയിലെ ന്യൂജഴ്സിയിലുള്ള വസതിയില്‍ വീണ സന്ദര്‍ശിച്ചത് ആറുതവണയാണ്. അന്വേഷണ ഏജന്‍സികള്‍ വീണയുടെ പാസ്പോര്‍ട്ട് പരിശോധിക്കാന്‍ തയ്യാറാകണം. ഇതോടനുബന്ധിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ തന്‍റെ കയ്യിലുണ്ട്. അവ പുറത്ത് വിടുമെന്നും എംഎല്‍എ പറഞ്ഞിരുന്നു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam