കിഫ്ബിക്കെതിരെ നാളുകളായി ഗൂഢനീക്കം നടക്കുന്നുവെന്ന് പിണറായി വിജയൻ; മുഖ്യമന്ത്രി നിരത്തിയത് വാദങ്ങൾ മാത്രമെന്നും വിമർശനം

Published : Oct 28, 2026, 01:07 PM IST
pinarayi vijayan

Synopsis

കിഫ്ബിക്കെതിരെ നാളുകളായി ഗൂഢനീക്കം നടക്കുന്നുവെന്ന് പിണറായി വിജയൻ. അടിസ്ഥാന സൗകര്യ വികസനത്തിന് കിഫ്ബി വളരെ വലിയ പങ്ക് വഹിച്ചു. നികുതി വരുമാനത്തിൽ ഒരു ഭാഗം കിഫ്ബിക്ക് ഉണ്ട്. ഇപ്പോഴത്തെ അവസ്ഥയിൽ തിരിച്ചടവ് പ്രശ്നം അല്ലെന്നും കടം വീട്ടാനാകുന്നതേ ഉള്ളു എന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.

തിരുവനന്തപുരം: കിഫ്ബിക്കെതിരെ നാളുകളായി ഗൂഢനീക്കം നടക്കുന്നുവെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. പശ്ചാത്തല സൗകര്യ വികസനത്തിൽ ഫലപ്രദമായ പങ്ക് കിഫ്ബിക്കുണ്ടെന്നും മുഖ്യമന്ത്രി നിരത്തിയത് കിഫ്ബിക്കെതിരായ വാദങ്ങൾ മാത്രമാണെന്നും പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു.

അടിസ്ഥാന സൗകര്യ വികസനത്തിന് കിഫ്ബി വളരെ വലിയ പങ്ക് വഹിച്ചു. നികുതി വരുമാനത്തിൽ ഒരു ഭാഗം കിഫ്ബിക്ക് ഉണ്ട്. ഇപ്പോഴത്തെ അവസ്ഥയിൽ തിരിച്ചടവ് പ്രശ്നം അല്ലെന്നും കടം വീട്ടാനാകുന്നതേ ഉള്ളു എന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. കിഫ്ബി വരുമാനം ഉണ്ടാക്കുന്നില്ല എന്ന വാദം തെറ്റാണ്. ലാഭകരമെന്ന് കണക്കിൽ കാണില്ല. എന്നാൽ, സാമൂഹിക രംഗത്തെ നിക്ഷേപം അനിവാര്യമാണെന്നും അദ്ദേഹം പറഞ്ഞു.

കണ്ണൂരിൽ സ്ഥലം ഏറ്റെടുത്തത് വ്യവസായിക ആവശ്യത്തിനാണ്. ഭൂമി എടുക്കലിലൂടെ ഐടി പാർക്ക്‌, സയൻസ് പാർക്ക്‌ എന്നിവയ്ക്ക് സ്ഥലം അനുവദിക്കുകയും ചെയ്തു. ദീർഘകാല ആവശ്യമാണ് കണ്ടത്, ഒന്നോ രണ്ടോ മാസത്തിനുള്ളിൽ ഉപയോഗിക്കാൻ അല്ല. ഭൂമി ഏറ്റെടുക്കുമ്പോൾ മാർക്കറ്റ് വിലയല്ല. നിയമം അനുസരിച്ചുള്ള കൂടുതലുള്ള വില നൽകേണ്ടി വരും. മാർക്കറ്റ് വിലയുമായി താരതമ്യം ചെയ്യുന്നത് അസംബന്ധം ആണെന്നും കുറ്റപ്പെടുത്താൻ മാത്രം മുഖ്യമന്ത്രി മെനക്കെടുകയാണെന്നും പിണറായി വിമർശിച്ചു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

സംഘർഷം: കാലിക്കറ്റ് സർവകലാശാല ക്യാമ്പസ് അടച്ചിടും, വിദ്യാർഥികൾ ഹോസ്റ്റൽ ഒഴിയണമെന്ന് നിർദേശം; ഡിഎസ്‍യു തെരഞ്ഞെടുപ്പിൽ എല്ലാസീറ്റും എസ്എഫ്ഐക്ക്
'മേളയെ മോശമാക്കാൻ ശ്രമിക്കുന്നു, കടുത്ത രാഷ്ട്രീയ വിരോധമാണ് കാരണം'; നടന്നത് നാടകമെന്ന് വിദ്യാഭ്യാസ മന്ത്രി എൻ ഷംസുദ്ദീൻ