പിണറായി വിജയൻ മോദിയുടെ കാർബൺ കോപ്പി, ഫയലുകൾ നീങ്ങുന്നില്ലെന്ന പ്രസ്താവന പരസ്യമായ കുറ്റസമ്മതം: പ്രേമചന്ദ്രൻ

Published : Apr 20, 2023, 04:56 PM IST
പിണറായി വിജയൻ മോദിയുടെ കാർബൺ കോപ്പി, ഫയലുകൾ നീങ്ങുന്നില്ലെന്ന പ്രസ്താവന പരസ്യമായ കുറ്റസമ്മതം:  പ്രേമചന്ദ്രൻ

Synopsis

നരേന്ദ്രമോദിയുടെ കാർബൺ കോപ്പിയാണ് പിണറായി വിജയൻ. സംസ്ഥാന സർക്കാരിനെതിരെ വിശദമായ കുറ്റപത്രം തയ്യാറാക്കി വിശകലനം ചെയ്യുമെന്നും പ്രേമചന്ദ്രൻ വിമർശിച്ചു. 

തിരുവനന്തപുരം : മുഖ്യമന്ത്രി പിണറായി വിജയനും സംസ്ഥാന സർക്കാരിനുമെതിരെ രൂക്ഷ വിമർശനവുമായി എൻ കെ പ്രേമചന്ദ്രൻ എംപി. ഫയലുകൾ  നീങ്ങുന്നില്ലെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന പരസ്യമായ കുറ്റസമ്മതമാണെന്ന് പ്രേമചന്ദ്രൻ കുറ്റപ്പെടുത്തി. സംസ്ഥാനത്ത് ഭരണ സ്തംഭനമെന്നതിൻറെ പരോക്ഷമായ കുറ്റസമ്മതമാണ് മുഖ്യമന്ത്രി നടത്തിയത്. നരേന്ദ്രമോദിയുടെ കാർബൺ കോപ്പിയാണ് പിണറായി വിജയൻ. സംസ്ഥാന സർക്കാരിനെതിരെ വിശദമായ കുറ്റപത്രം തയ്യാറാക്കി വിശകലനം ചെയ്യുമെന്നും പ്രേമചന്ദ്രൻ വിമർശിച്ചു. 

എ ഐ ക്യാമറകളുമായി ബന്ധപ്പെട്ട പരാതികൾ പരിശോധിക്കപ്പെടണം. പൊതു ഗതാഗതരംഗത്തെ പരിഷ്കാരം സർക്കാരിന്റെ ധനാഗമന മാർഗമായി മാറരുത്. ഇരുചക്രവാഹനങ്ങളിൽ വാഹനങ്ങളിൽ കുട്ടികളെ കൊണ്ടുപോകാൻ കഴിയില്ലെന്നത് പ്രായോഗിക പ്രശ്നമാണ്. ചീഫ് ജസ്റ്റിസിന് മുഖ്യമന്ത്രി യാത്രയയപ്പ് നൽകിയത് പുതിയ കീഴ്വഴക്കം. ഇത് കേട്ടു കേൾവി ഇല്ലാത്തകാര്യമാണെന്നും മുഖ്യമന്ത്രിയൊരുക്കിയ  ഇഫ്താർ വിരുന്നിൽ പങ്കെടുത്തതിൽ ലോകായുക്ത നൽകിയത് നാണംകെട്ട മറുപടിയാണെന്നും പ്രേമചന്ദ്രൻ അഭിപ്രായപ്പെട്ടു. 

 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

എസ്ഐആർ കരട് പട്ടികയിൽ പുറത്തായവർക്ക് ആശ്വാസം; രേഖകൾ സമർപ്പിക്കാൻ സമയം നീട്ടി
മൂന്നാറിൽ വിനോദ സഞ്ചാരികളും നാട്ടുകാരും തമ്മിൽ സംഘര്‍ഷം; നാലുപേര്‍ക്ക് പരിക്ക്