'ഇ-വേസ്റ്റ് കാണാൻ നല്ല ലുക്ക്, പക്ഷേ ഉപയോഗ ശൂന്യം'; ജോണി നെല്ലൂരിനെ ഇ-വേസ്റ്റിനോട് ഉപമിച്ച് ഷിബു ബേബി ജോൺ

Published : Apr 20, 2023, 04:54 PM ISTUpdated : Apr 20, 2023, 05:16 PM IST
'ഇ-വേസ്റ്റ് കാണാൻ നല്ല ലുക്ക്, പക്ഷേ ഉപയോഗ ശൂന്യം'; ജോണി നെല്ലൂരിനെ ഇ-വേസ്റ്റിനോട് ഉപമിച്ച് ഷിബു ബേബി ജോൺ

Synopsis

മാലിന്യങ്ങൾ എല്ലാം യുഡിഎഫിൽ നിന്ന് പുറത്തേക്ക് പോകുന്നു എന്ന് കരുതിയാൽ മതിയെന്നും അതെല്ലാം ഒരിടത്ത് തന്നെ അടിഞ്ഞു കൂടുന്നതിൽ സന്തോഷമുണ്ടെന്നുമാണ് ഷിബു ബേബി ജോൺ അഭിപ്രായപ്പെട്ടത്.

തിരുവനന്തപുരം: ജോണി നെല്ലൂരിനെ ഇ-വേസ്റ്റിനോട് ഉപമിച്ച് ഷിബു ബേബി ജോൺ. ഇ-വേസ്റ്റ് കാണുമ്പോൾ നല്ല ലുക്കായിരിക്കും പക്ഷേ ഉപയോഗ ശൂന്യമാണ്. മാലിന്യങ്ങൾ എല്ലാം യുഡിഎഫിൽ നിന്ന് പുറത്തേക്ക് പോകുന്നു എന്ന് കരുതിയാൽ മതിയെന്നും അതെല്ലാം ഒരിടത്ത് തന്നെ അടിഞ്ഞു കൂടുന്നതിൽ സന്തോഷമുണ്ടെന്നുമാണ് ഷിബു ബേബി ജോൺ അഭിപ്രായപ്പെട്ടത്. ജോണി നെല്ലൂർ യുഡിഎഫ് സെക്രട്ടറി ഒന്നുമല്ല, അതൊരു ആലങ്കാരിക പദവി മാത്രമായിരുന്നു. അതും നിലവിൽ ഇല്ലാത്തതാണെന്നും ഷിബു ബേബി ജോൺ പറഞ്ഞു.

കേരള കോൺഗ്രസ് ജോസഫ് വിഭാഗം നേതാവും യുഡിഎഫ് ഉന്നതാധികാര സമിതി അംഗത്വമായ ജോണി നെല്ലൂർ ഇന്നലെയാണ് കേരള കോൺഗ്രസ്‌ പാർട്ടി വിട്ടത്. വ്യക്തിപരമായ കാരണങ്ങളാലാണ് രാജിയെന്നാണ് വിശദീകരണം. ഇന്ന് കേരള കോൺഗ്രസ് ജോസഫ് വിഭാഗം  വൈസ് ചെയർമാൻ മാത്യു സ്റ്റീഫനും രാജിവെച്ചു. മുന്നോക്ക ക്ഷേമ കമ്മീഷൻ  അംഗത്വവും രാജിവെച്ചിട്ടുണ്ട്. ജോണി നെല്ലൂരിനൊപ്പം പുതിയ പാർട്ടിയുടെ ഭാഗമാകാനാണ് രാജിയെന്ന് മാത്യു സ്റ്റീഫന്‍ പറഞ്ഞു. ബിജെപി മധ്യമേഖലാ അദ്ധ്യക്ഷന്‍ എന്‍ ഹരിയുമായി ചര്‍ച്ച നടത്തിയെന്നും റബര്‍ വിലയുമായി ബന്ധപ്പെട്ട കാര്യങ്ങളാണ് ചര്‍ച്ചിയിലുണ്ടായതെന്നും മാത്യു സ്റ്റീഫന്‍ പ്രതികരിച്ചു. മാത്യുസ്റ്റീഫന്‍ പോയാലും പാ‍ര്‍ട്ടിക്ക് ഒന്നും സംഭവിക്കില്ലെന്നാണ് ജോസഫ് വിഭാഗത്തിന്‍റെ പ്രതികരണം. 

PREV
click me!

Recommended Stories

ചലച്ചിത്ര പ്രവർത്തകയുടെ പരാതിയിൽ കേസ്: 'ആരോടും അപമര്യാദയായി പെരുമാറിയിട്ടില്ല, പരാതിക്കാരി തെറ്റിദ്ധരിച്ചതാകാം'; പി ‌ടി കുഞ്ഞുമുഹമ്മദ്
'നിവർന്നു നിന്ന് വിളിച്ചുപറഞ്ഞ ആ നിമിഷം ജയിച്ചതാണവൾ'; ദിലീപിന്‍റെ മുഖം ഹണി വർഗീസിൻ്റെ വിധി വന്നിട്ടും പഴയപോലെ ആയിട്ടില്ലെന്ന് സാറാ ജോസഫ്