പൊലീസുകാര്‍ക്ക് വര്‍ഗീയ ശക്തികളുമായി ബന്ധമെന്ന ആരോപണം: 'അന്വേഷിക്കണം, കുറ്റക്കാരെങ്കില്‍ നടപടി': മുഖ്യമന്ത്രി

Published : Oct 01, 2022, 07:08 PM IST
പൊലീസുകാര്‍ക്ക് വര്‍ഗീയ ശക്തികളുമായി ബന്ധമെന്ന ആരോപണം: 'അന്വേഷിക്കണം, കുറ്റക്കാരെങ്കില്‍ നടപടി': മുഖ്യമന്ത്രി

Synopsis

ആരെങ്കിലും കുറ്റക്കാരാണെന്ന് കണ്ടെത്തിയാൽ നടപടിയിലേക്ക് കടക്കണമെന്നും ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ യോഗത്തിൽ മുഖ്യമന്ത്രി നിർദ്ദശിച്ചു. 

തിരുവനന്തപുരം: സംസ്ഥാനത്തെ ചില  പൊലീസ് ഉദ്യോഗസ്ഥർക്ക് വർഗീയ ശക്തികളുമായി ബന്ധമുണ്ടെന്ന ആരോപണം അന്വേഷിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. അത്തരം പ്രവണത വെച്ച് പൊറുപ്പിക്കാനാവില്ല. ആരെങ്കിലും കുറ്റക്കാരാണെന്ന് കണ്ടെത്തിയാൽ നടപടിയിലേക്ക് കടക്കണമെന്നും ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ യോഗത്തിൽ മുഖ്യമന്ത്രി നിർദ്ദശിച്ചു. പോപ്പുലർ ഫ്രണ്ടിനെതിരായ നടപടികൾ നിയമാനുസരണമേ നടത്താൻ പാടുള്ളു. ആരെയെങ്കിലം ഉന്നംവച്ചുള്ള നടപടികൾ ഉണ്ടാവരുതെന്നും മുഖ്യമന്ത്രി പറഞ്ഞു. ചില ഉദ്യോഗസ്ഥർ ഭാര്യമാരുടേയും അടുത്ത ബന്ധുക്കളുടേയും പേരിൽ ബിസിനസുകള്‍ നടത്തുന്നതായി ആരോപണങ്ങളുണ്ട്. അത് പാടില്ല. ജില്ലാ പൊലീസ് മേധാവിമാർ മാതൃകാ ഉദ്യോഗസ്ഥരായിരിക്കണമെന്നും മുഖ്യമന്ത്രി ഓർമിപ്പിച്ചു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

ഇടുക്കിയിൽ ഹൈസ്കൂളിന്റെ സീലിങ് തകർന്നുവീണു; സംഭവം ശക്തമായ കാറ്റിൽ, ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്
സർക്കാരിന്‍റെ ക്രിസ്മസ് വിരുന്നിൽ മലയാളത്തിന്‍റെ അഭിമാന താരം; മുഖ്യന്ത്രിക്കും ഭാവനയ്ക്കും ഒപ്പമുള്ള ചിത്രം പങ്കുവെച്ച് മന്ത്രി വി ശിവൻകുട്ടി