'നമ്മുടെ ഇദ്ദേഹം ഇങ്ങനെയായിപ്പോയി', റിയാലിറ്റി ഷോ-ബഡായി ആക്ഷേപങ്ങള്‍ക്ക് മുഖ്യമന്ത്രിയുടെ മറുപടി

By Web TeamFirst Published Jun 1, 2020, 7:18 PM IST
Highlights

സ്വയം പരിഹാസ്യമാകാനായി ഇറങ്ങിപ്പുറപ്പെട്ടാൽ എനിക്ക് അദ്ദേഹത്തെ  (പ്രതിപക്ഷനേതാവിനെ രക്ഷിക്കാനാകില്ല)

തിരുവനന്തപുരം: കൊവിഡ് രോഗികളുടെ സമഗ്രവിവരങ്ങള്‍ ഉള്‍പ്പെടുത്തിയുള്ള വാര്‍ത്താസമ്മേളനം റിയാലിറ്റി ഷോ ആണെന്നും ബഡായിയാണെന്നുമുള്ള പ്രതിപക്ഷ ആക്ഷേപങ്ങളോട് പ്രതികരിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ.ഞാൻ എന്താണ് പറയുന്നതെന്ന് നിങ്ങളിലൂടെ ( മാധ്യമപ്രവര്‍ത്തകരിലൂടെ) നാട് കേൾക്കുന്നുണ്ട്. സ്വയം പരിഹാസ്യമാകാനായി ഇറങ്ങിപ്പുറപ്പെട്ട പ്രതിപക്ഷനേതാവിനെ രക്ഷിക്കാനാകില്ലെന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. 

മുഖ്യമന്ത്രിയുടെ വാക്കുകള്‍

ഞാൻ എന്താണ് പറയുന്നതെന്ന് നിങ്ങളിലൂടെ ( മാധ്യമപ്രവര്‍ത്തകരിലൂടെ) നാട് കേൾക്കുന്നുണ്ട്. ഏത് ബഡായിയാണ് ഞാൻ പറഞ്ഞത്? സ്വയം പരിഹാസ്യമാകാനായി ഇറങ്ങിപ്പുറപ്പെട്ടാൽ എനിക്ക് അദ്ദേഹത്തെ (പ്രതിപക്ഷനേതാവിനെ) രക്ഷിക്കാനാകില്ല. പ്രതിപക്ഷനേതാവ് ഉന്നയിക്കുന്ന ചോദ്യം ഒരു സംസ്ഥാനത്തിന്‍റെ മുഖ്യമന്ത്രിയോട് ചോദിക്കുന്നതില്‍ തെറ്റില്ല. പക്ഷേ നമ്മുടെ ഇദ്ദേഹം ഇങ്ങനെയായിപ്പോയി. അത് നിങ്ങള്‍ (മാധ്യമപ്രവര്‍ത്തകര്‍) മനസ്സിലാക്കണമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

സംസ്ഥാനത്ത് ഇന്ന് 57 പേര്‍ക്ക് കൊവിഡ്; 55 പേരും കേരളത്തിന് പുറത്ത് നിന്നും വന്നവര്‍

സംസ്ഥാനത്ത് 

 

click me!