
കൊച്ചി: കൊച്ചി തമ്മനത്ത് പൊട്ടിയ കുടിവെള്ള പൈപ്പ് പുനസ്ഥാപിച്ചു. ഇന്ന് പുലർച്ചെ ആണ് തകരാർ പരിഹരിച്ചത്. പൈപ്പ് വഴി വെള്ളം കടത്തി വിട്ട് തുടങ്ങി. വീട്ടുകളിലേക്ക് വെള്ളം എത്തി.
തമ്മനം ഭാഗത്ത് ഇന്നലെ ഉച്ചയോടെയാണ് കുടിവെള്ള വിതരണ പൈപ്പ് പൊട്ടിയത്. റോഡ് നെടുകെ വിള്ളൽ വീഴുകയും ചെയ്തിരുന്നു.
പശ്ചിമ കൊച്ചിയിലും സമീപ പ്രദേശങ്ങളിലും പാഴൂർ പന്പ് ഹൗസിൽ നിന്നുള്ള കൂടുതൽ കുടിവെള്ളം ഇന്ന് മുതൽ ലഭ്യമാകും. രണ്ടാമത്തെ മോട്ടോർ വഴിയുള്ള വെള്ളം പാഴൂരിൽ നിന്ന് നെട്ടൂരിലെ ജലശുദ്ധീകരണ പ്ലാന്‍റിലേക്ക് എത്തിയാൽ ഇടവിട്ടുള്ള ദിവസങ്ങളിൽ എല്ലായിടത്തേക്കും വെള്ളം പന്പ് ചെയ്യാനാണ് ശ്രമം. പാഴൂരിൽ രണ്ട് മോട്ടോറുകളാണ് നിലവിൽ പ്രവർത്തിക്കുന്നത്. മൂന്നാമത്തെ മോട്ടോറും പ്രവർത്തനക്ഷമമായാലേ പൂർണതോതിൽ ജലവിതരണം പുനസ്ഥാപിക്കാനാകൂ. ഇതിന് ഒരാഴ്ച കൂടി വേണം. അതുവരെ ടാങ്കറുകളിലൂടെയുള്ള ജലവിതരണം തുടരുമെന്ന് ജില്ലഭരണകൂടം വ്യക്തമാക്കിയിട്ടുണ്ട്
ഒന്നര മാസമായി കുടിവെള്ളമില്ലെന്ന് നെട്ടൂരിലെ ഹർജിക്കാർ, ഗൗരവമുള്ള വിഷയമെന്ന് ഹൈക്കോടതി