പിറവം പള്ളി തര്‍ക്കം: യാക്കോബായ സഭയുടെ തിരുത്തൽ ഹര്‍ജി ഇന്ന് സുപ്രീം കോടതിയില്‍

By Web TeamFirst Published Nov 7, 2019, 6:21 AM IST
Highlights

മലങ്കരസഭക്ക് കീഴിലുള്ള എല്ലാ പള്ളികളും 1934 ലെ ഭരണഘടന പ്രകാരം ഭരിക്കപ്പെടണം എന്നായിരുന്നു ജസ്റ്റിസ് അരുണ്‍ മിശ്ര അദ്ധ്യക്ഷനായ രണ്ടംഗ ബെഞ്ചിന്‍റെ വിധി. 

കൊച്ചി: പിറവം പള്ളി കേസിലെ വിധി പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് യാക്കോബായ സഭ നൽകിയ തിരുത്തൽ ഹര്‍ജി ഇന്ന് സുപ്രീം കോടതി പരിഗണിക്കും. ചീഫ് ജസ്റ്റിസിന്‍റെ നേതൃത്വത്തിൽ അഞ്ച് ജഡ്ജിമാരായിരിക്കും തിരുത്തൽ ഹര്‍ജി പരിശോധിക്കുക. ഉച്ചക്ക് ഒന്നര മണിക്ക് ചീഫ് ജസ്റ്റിസിന്‍റെ ചേംബറിലാണ് ഹര്‍ജി പരിഗണിക്കുക. 

കേസിൽ വിധി പറഞ്ഞ ജസ്റ്റിസ് അരുണ്‍ മിശ്ര ഉൾപ്പടെയുള്ള ജഡ്ജിമാര്‍ക്ക് പുറമെ ചീഫ് ജസ്റ്റിസിന്‍റെ നേതൃത്വത്തിലുള്ള സുപ്രീംകോടതിയിലെ മുതിര്‍ന്ന മൂന്ന് ജഡ്ജിമാരും ചേര്‍ന്നാകും കേസ് പരിഗണിക്കുക. മലങ്കര സഭക്ക് കീഴിലുള്ള എല്ലാ പള്ളികളും 1934 ലെ ഭരണഘടന പ്രകാരം ഭരിക്കപ്പെടണം എന്നായിരുന്നു ജസ്റ്റിസ് അരുണ്‍ മിശ്ര അദ്ധ്യക്ഷനായ രണ്ടംഗ ബെഞ്ചിന്‍റെ വിധി. അതിനെതിരെയാണ് യാക്കോബായ സഭ തിരുത്തൽ ഹര്‍ജി നൽകിയത്. കേസിലെ പുനഃപരിശോധന ഹര്‍ജി നേരത്തെ തള്ളിയിരുന്നു.

 

click me!