റെയില്‍വേ വികസനത്തില്‍ കേരള സര്‍ക്കാര്‍ അലംഭാവം കാണിക്കുന്നു: പീയൂഷ് ഗോയല്‍

Published : Jul 12, 2019, 08:28 PM IST
റെയില്‍വേ വികസനത്തില്‍ കേരള സര്‍ക്കാര്‍ അലംഭാവം കാണിക്കുന്നു: പീയൂഷ് ഗോയല്‍

Synopsis

കേരളത്തിൽ നിന്നുള്ള എംപിമാരുടെ ചോദ്യത്തിന് പാർലമെന്‍റില്‍ മറുപടി പറയുന്നതിനിടെയാണ് റെയില്‍വേ മന്ത്രി സംസ്ഥാന സർക്കാരിനെ വിമർശിച്ച് രംഗത്തെത്തിയത്. 

ദില്ലി: റെയിൽവേ വികസനത്തിൽ സംസ്ഥാന സർക്കാരാണ് അലംഭാവം കാട്ടുന്നതെന്ന് കേന്ദ്ര റെയിൽവേ മന്ത്രി പീയുഷ് ഗോയൽ. സ്ഥലം ഏറ്റെടുക്കുന്നതിൽ സംസ്ഥാന സർക്കാർ ഗുരുതര വീഴ്ച്ച കാട്ടിയെന്ന് മന്ത്രി കുറ്റപ്പെടുത്തി. 

ശബരിപാത പൂർത്തിയാവാത്തതിന് കാരണം സംസ്ഥാന സർക്കാരിന്‍റെ മെല്ലെപ്പോക്കാണ്. തിരുനാവായ - ഗുരുവായൂർ റെയില്‍പാതയുടെ സർവ്വെ പൂർത്തിയാക്കാന്‍ സർക്കാരിന് ഇതുവരെ സാധിച്ചിട്ടില്ലെന്നും മന്ത്രി പറഞ്ഞു. കേരളത്തിൽ നിന്നുള്ള എംപിമാരുടെ ചോദ്യത്തിന് പാർലമെൻറിൽ മറുപടി പറയവെയാണ് റെയില്‍വേ മന്ത്രി സംസ്ഥാന സർക്കാരിനെ വിമർശിച്ച് രംഗത്തെത്തിയത്. 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

മൂന്നാം തുടർ ഭരണം ഉറപ്പ്, 100 സീറ്റ് നേടുമെന്ന യുഡിഎഫ് അവകാശവാദത്തെയും പരിഹസിച്ച് എൽഡിഎഫ് കൺവീനർ; 'അവർക്ക് എന്തും പറയാമല്ലോ'
സ്ഥാനാർത്ഥി പ്രഖ്യാപനത്തിന് പിന്നാലെ പ്രതികരണവുമായി റിയാസ്, 'ഉയർന്ന ഭൂരിപക്ഷത്തിൽ ജയിക്കും, എല്ലാ മണ്ഡലങ്ങളിലും നടക്കുന്നത് ഗ്ലാമർ പോരാട്ടം'