
കോട്ടയം: കേരള കോൺഗ്രസിന്‍റെ(എം) പുതിയ ചെയർമാനെ കണ്ടെത്താനുള്ള തെരഞ്ഞെടുപ്പിനെതിരെ പാർട്ടിയിലെ ഒരു വിഭാഗം കോടതിയെ സമീപിച്ചത് ദുരൂഹമെന്ന് താത്കാലി ചെയർമാൻ പി ജെ ജോസഫ്. തെരഞ്ഞെടുപ്പിനെ ചിലർ ഭയക്കുന്നുവെന്നാണ് ഇതിൽ നിന്നും മനസ്സിലാക്കുന്നത്. പാർട്ടിയിലെ എല്ലാ പ്രശ്നങ്ങളും രണ്ട് ദിവസങ്ങൾക്കകം പരിഹകരിക്കുമെന്നു പിജെ ജോസഫ് പറഞ്ഞു.
പാർട്ടി ചെയർമാൻ പദവിയും പാർലമെന്‍ററി പാർട്ടി നേതൃസ്ഥാനവും ഒരുമിച്ച് വഹിക്കില്ലെന്നും താൻ ഏതു പദവി വഹിക്കണമെന്ന് പാർട്ടി തീരുമാനം എടുക്കുമെന്നും പി ജെ ജോസഫ് പറഞ്ഞു.
കേരളാ കോൺഗ്രസിനെ ചെയർമാൻ തെരഞ്ഞെടുപ്പിനെതിരെ കോടതിയെ സമീപിച്ച കൊല്ലം ജില്ലാ ജനറൽ സെക്രട്ടറി മനോജിന്‍റെ പാർട്ടി അംഗത്വം റദ്ദാക്കാൻ പാർട്ടി തീരുമാനിച്ചു. അച്ചടക്ക നടപടിയുടെ ഭാഗമായാണ് അംഗത്വം റദ്ദാക്കുന്നത്.
അന്തരിച്ച മുൻ ചെയർമാൻ കെ എം മാണിയുടെ അനുസ്‌മരണത്തിന്‍റെ മറവിൽ പുതിയ ചെയർമാനെ തെരഞ്ഞെടുക്കാൻ നീക്കം നടക്കുന്നുണ്ടെന്നും ഇത് തടയണമെന്നുമാവശ്യപ്പെട്ടായിരുന്നു മനോജ് ഹര്‍ജി നല്‍കിയത്. പാർട്ടിയുടെ ബൈലോ പ്രകാരമല്ല ചെയർമാൻ തെരഞ്ഞെടുപ്പ് നടക്കുന്നതെന്നും മനോജ് ഹർജിയിൽ ആരോപിച്ചു. ഹർജിയെ തുടർന്ന് തിരുവനന്തപുരത്തെ മാണി അനുസ്‌മരണത്തിനിടെ പുതിയ ചെയർമാനെ തെരെഞ്ഞെടുക്കരുതെന്ന് കോടതി നിര്‍ദ്ദേശം നൽകുകയും ചെയ്തിരുന്നു.
ഏറ്റവും പുതിയ തെരഞ്ഞെടുപ്പ് വാര്‍ത്തകള്‍, തല്‍സമയ വിവരങ്ങള്‍ എല്ലാം അറിയാന്‍ ക്ലിക്ക് ചെയ്യുക . കൂടുതല്‍ തെരഞ്ഞെടുപ്പ് അപ്ഡേഷനുകൾക്കായി ഏഷ്യാനെറ്റ് ന്യൂസ് ഫേസ്ബുക്ക് , ട്വിറ്റര്‍ , ഇന്‍സ്റ്റഗ്രാം , യൂട്യൂബ് അക്കൌണ്ടുകള്‍ ഫോളോ ചെയ്യൂ. സമഗ്രവും കൃത്യവുമായ തെരഞ്ഞെടുപ്പ് ഫലങ്ങള്‍ക്കായി മെയ് 23ന്ഏഷ്യാനെറ്റ് ന്യൂസ് പ്ലാറ്റ്‍ഫോമുകൾ പിന്തുടരുക.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam