'കുട്ടനാട് വിട്ടുകൊടുക്കില്ല, സീറ്റ് വെച്ചുമാറല്‍ ചര്‍ച്ചയായിട്ടില്ല': പിജെ ജോസഫ്

Published : Feb 26, 2020, 11:05 AM ISTUpdated : Feb 26, 2020, 11:13 AM IST
'കുട്ടനാട് വിട്ടുകൊടുക്കില്ല, സീറ്റ് വെച്ചുമാറല്‍ ചര്‍ച്ചയായിട്ടില്ല': പിജെ ജോസഫ്

Synopsis

മുവാറ്റുപുഴയും കുട്ടനാടും വെച്ചു മാറുന്നതുമായി ബന്ധപ്പെട്ട് ചർച്ചകൾ നടന്നിട്ടില്ലെന്നും പിജെ ജോസഫ് പ്രതികരിച്ചു

ദില്ലി: കുട്ടനാട് സീറ്റ് കേരളാ കോണ്‍ഗ്രസിന്‍റേതാണെന്നും വിട്ടുകൊടുക്കില്ലെന്നും കേരളാ കോണ്‍ഗ്രസ് വര്‍ക്കിംഗ് ചെയര്‍മാന്‍ പിജെ ജോസഫ്. സീറ്റ് കേരള കോൺഗ്രസിന്‍റേത് തന്നെയാണ് അത് ചെന്നിത്തലയും വ്യക്തമാക്കിയിട്ടുണ്ട്. മുവാറ്റുപുഴയും കുട്ടനാടും വെച്ചു മാറുന്നതുമായി ബന്ധപ്പെട്ട് ചർച്ചകൾ നടന്നിട്ടില്ലെന്നും ജോസഫ് വ്യക്തമാക്കി. അതേസമയം കുട്ടനാട് സീറ്റ് കോൺഗ്രസ് ഏറ്റെടുക്കുന്നതിനെക്കുറിച്ച് യുഡിഎഫിൽ ഏകദേശ ധാരണയായതായാണ് വിവരം.  29 ന് ഇക്കാര്യത്തില്‍  അന്തിമപ്രഖ്യാപനമുണ്ടാകുമെന്നാണ് വിവരം. 

കുട്ടനാട് സീറ്റ് കോൺ​ഗ്രസിന് ? നിർണായക തീരുമാനം യുഡിഎഫ് എടുക്കുമെന്ന് മുല്ലപ്പള്ളി

തർക്കങ്ങൾ തീർത്ത് ഒരുമിച്ച് പോകാനാണ് യുഡിഎഫ് യോഗതീരുമാനം. കോൺഗ്രസിലെയും കേരളകോൺഗ്രസിലെയും തർക്കങ്ങളിൽ ഉടൻ പരിഹാരം വേണമെന്ന് യോഗത്തിൽ മുസ്ലീംലീഗ് നേരത്തെ കർശനനിലപാടെടുത്തിരുന്നു.  മുന്നണിയിലെ തർക്കങ്ങൾ ജനങ്ങൾ കാണുന്നുണ്ടെന്നതിന് തെളിവാണ് പാലായിലെ തോൽവിയെന്നും തർക്കങ്ങൾ വേഗത്തില്‍ പരിഹരിക്കണമെന്നും പി കെ കുഞ്ഞാലിക്കുട്ടി ആവശ്യപ്പെട്ടു.

കുട്ടനാട്: ഘടകക്ഷികളുടെ സീറ്റ് മറ്റാർക്കും ഏറ്റെടുക്കാനാവില്ലെന്ന് പിജെ ജോസഫ്

 

PREV
click me!

Recommended Stories

എല്ലാം സിസിടിവി കണ്ടു; കാസർകോട് പൊലീസിൻ്റെ വ്യാജ എഫ്ഐആറിനെതിരെ പരാതിയുമായി 19കാരി; എസ്ഐക്ക് കുരുക്ക്
കൊട്ടിക്കലാശത്തിൽ ആയുധങ്ങളുമായി യുഡിഎഫ്; പൊലീസിൽ പരാതി നൽകാൻ സിപിഎം