
തൊടുപുഴ: നിയമസഭാ തെരഞ്ഞെടുപ്പ് അടുക്കവേ സീറ്റ് വിഭജനത്തിൽ കേരളാ കോൺഗ്രസിന് 15 സീറ്റെന്ന ആവശ്യത്തിൽ നിന്ന് പിന്നോട്ട് പോയി പിജെ ജോസഫ്. നേരത്തെ 15 സീറ്റ് വേണമെന്ന ആവശ്യത്തിലുറച്ച് നിന്ന ജോസഫ് വിഭാഗം ഇപ്പോൾ രണ്ട് സീറ്റുകളിൽ വിട്ടുവീഴ്ചയ്ക്ക് തയ്യാറാണെന്ന് അറിയിച്ചു. എന്നാൽ 13 സീറ്റ് എന്ന അവശ്യത്തിൽ നിന്നും ഇനി പുറകോട്ടേയ്ക്കില്ലെന്നും പിജെ ജോസഫ് പ്രതികരിച്ചു.
തളിപ്പറമ്പ്, ആലത്തൂർ സീറ്റുകൾ കോൺഗ്രസിന് വിട്ടു നൽകും. സീറ്റുകൾ വച്ച് മാറുന്നതിനെപ്പറ്റിയുള്ള ചർച്ച പിന്നീട് നടത്തും. പാലാ സീറ്റിൽ മാണി സി കാപ്പനല്ലെങ്കിൽ കോൺഗ്രവുമായി കൂടിയാലോചിച്ച് സ്ഥാനാർത്ഥി നിർണയത്തിൽ തീരുമാനമെടുക്കുമെന്നും പി ജെ ജോസഫ് കൂട്ടിച്ചേർത്തു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam