തലമുറമാറ്റം, പിജെ ജോസഫ് പോരാട്ടത്തിനില്ല, തൊടുപുഴയിൽ മകൻ അപു ജോൺ ജോസഫ്; കടുത്തുരുത്തിയിൽ മോൻസ് ജോസഫ്, കേരള കോൺഗ്രസ് സ്ഥാനാർഥികളെ പ്രഖ്യാപിച്ചു

Published : Mar 17, 2026, 06:01 PM IST
apu john joseph

Synopsis

കേരള കോൺഗ്രസ് സ്ഥാനാർഥി പട്ടിക പ്രഖ്യാപിച്ചു, പാർട്ടി ചെയർമാൻ പി ജെ ജോസഫ് മത്സരരംഗത്ത് നിന്ന് പിന്മാറി. തൊടുപുഴയിൽ മകൻ അപു ജോൺ ജോസഫ് മത്സരിക്കുമ്പോൾ, കടുത്തുരുത്തിയിൽ മോൻസ് ജോസഫ് വീണ്ടും ജനവിധി തേടും

ഇടുക്കി: തലമുറമാറ്റത്തിന് കാഹളം മുഴക്കി കേരള കോൺഗ്രസ് സ്ഥാനാർഥികളെ പ്രഖ്യാപിച്ചു. പാർട്ടി ചെയർമാൻ പി ജെ ജോസഫ് മൽസര രംഗത്ത് നിന്ന് പിന്മാറിക്കൊണ്ടുള്ള സ്ഥാനാർഥികളെയാണ് പ്രഖ്യാപിച്ചിരിക്കുന്നത്. തൊടുപുഴയിൽ പി ജെ ജോസഫിന് പകരക്കാരനായി മകൻ അപു ജോൺ ജോസഫ് പോരാട്ടത്തിനിറങ്ങും. പി ജെ ജോസഫ് തന്നെയാണ് വാർത്താക്കുറിപ്പിലൂടെ ഔദ്യോഗിക പ്രഖ്യാപനം നടത്തിയത്. കടുത്തുരുത്തിയിൽ മോൻസ് ജോസഫ് വീണ്ടും ജനവിധി തേടും. ഇരിങ്ങാലക്കുടയിൽ തോമസ് ഉണ്ണിയാടൻ തന്നെയാണ് സ്ഥാനാര്‍ത്ഥി. ചങ്ങനാശ്ശേരിയിൽ വിനു ജോബും തിരുവല്ലയിൽ വർഗീസ് മാമനും കോതമംഗലത്ത് ഷിബു തെക്കുമ്പുറവും പോരാട്ടത്തിനിറങ്ങും. കുട്ടനാട് മണ്ഡലത്തിൽ റെജി ചെറിയാനാണ് സ്ഥാനാർഥി. കാഞ്ഞങ്ങാട്  ഷൈജി ഓട്ടപ്പള്ളിയിലാണ് കേരള കോൺഗ്രസിനായി കളത്തിലിറങ്ങുക.

കേരള കോൺഗ്രസ്‌ സ്ഥാനാർഥി പട്ടിക

തൊടുപുഴ - അപു ജോസഫ്

കോതമംഗലം - ഷിബു തെക്കുംപുറം

തിരുവല്ല - വർഗീസ് മാമ്മൻ

കുട്ടനാട് - റെജി ചെറിയാൻ

കടുത്തുരുത്തി - മോൻസ് ജോസഫ്

ചങ്ങനാശ്ശേരി - വിനു ജോബ്

ഇരിങ്ങാലക്കുട - തോമസ് ഉണ്ണിയാടൻ

കാഞ്ഞങ്ങാട് - ഷൈജി ഓട്ടപ്പള്ളിയിൽ

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

ഓടിക്കൊണ്ടിരുന്ന സ്കൂൾ ബസിന്റെ ഡ്രൈവർക്ക് ഹൃദയാഘാതം; ഡ്രൈവർ മരിച്ചു, രണ്ട് കുട്ടികൾക്ക് പരിക്ക്
ആലപ്പുഴയിൽ മൂന്ന് താലൂക്കുകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി; മുൻ നിശ്ചയിച്ച പരീക്ഷകൾക്ക് മാറ്റമില്ല