'കോൺഗ്രസിൽ നല്ല സ്വീകാര്യത ഉള്ള നേതാവാണ് ശശി തരൂര്‍, അദ്ദേഹത്തോട് ബഹുമാനവും ആദരവും ഉണ്ട്'; പിജെ കുര്യന്‍

Published : Dec 06, 2022, 11:37 AM ISTUpdated : Dec 06, 2022, 11:56 AM IST
'കോൺഗ്രസിൽ നല്ല സ്വീകാര്യത ഉള്ള നേതാവാണ് ശശി തരൂര്‍, അദ്ദേഹത്തോട് ബഹുമാനവും ആദരവും ഉണ്ട്'; പിജെ കുര്യന്‍

Synopsis

തരൂരിനെ പിന്തുണച്ച് പി ജെ കുര്യൻ. പരിപാടികള്‍ ഡി സി സി യെ അറിയിക്കാത്തത് അച്ചടക്ക ലംഘനമല്ല.അത് നേതാക്കളുടെ സ്വാതന്ത്ര്യമാണ്

എറണാകുളം: ശശി തരൂരിനെ പിന്തുണച്ച് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പി ജെ കുര്യൻ രംഗത്ത്. ശശി തരൂർ പരിപാടികള്‍ ഡിസിസിയെ അറിയിക്കാത്തത് അച്ചടക്ക ലംഘനമല്ല. അത് നേതാക്കളുടെ സ്വാതന്ത്യമാണ്. കോണ്‍ഗ്രസ് ജനാധിപത്യ പാര്‍ട്ടിയാണ്. തരൂർ അടക്കമുള്ള നേതാക്കൾ നേതൃനിരയിലേക്ക് വരണം. കേരളത്തിൽ ഒതുങ്ങേണ്ട നേതാവല്ല തരൂരെന്നും പിജെ കുര്യന്‍ പറഞ്ഞു.

കോൺഗ്രസിൽ നല്ല സ്വീകാര്യത ഉള്ള വ്യക്തിയാണ് തരൂര്‍. അദ്ദേഹത്തോട് ബഹുമാനവും ആദരവും ഉണ്ട്. ശശി തരൂരിന്‍റെ  പരിപാടിയിൽ നിന്ന് വിട്ട് നിൽക്കുന്നുവെന്ന് പറയുന്നത് മാധ്യമ സൃഷ്ടിയാണ്. വ്യക്തിപരമായ അസൗകര്യം മൂലമാണ് തരൂരിന്‍റെ പരിപാടിയില്‍ പങ്കെടുക്കാതിരുന്നത്. ഒരു നേതാവിന്‍റെ പരിപാടിക്ക് എല്ലാവര്‍ക്കും പങ്കെടുക്കാന്‍ കഴിഞ്ഞെന്ന് വരില്ല. കോൺഗ്രസ് ജനാധിപത്യ പാർട്ടിയാണ്. ആർക്കും പങ്കെടുക്കാം, അതുപോലെ  പങ്കെടുക്കാതിരിക്കാമെന്നും പിജെ കുര്യന്‍ പറഞ്ഞു

'തരൂരിനെ ചൊല്ലിയുള്ള കോൺഗ്രസ് വിഭാഗീയതയിൽ അതൃപ്തി ; ഉടൻ പരിഹാരം വേണമെന്ന് ആവശ്യപ്പെടും': മുസ്ലിം ലീഗ് 

'അവർ ക്ഷണിക്കുന്നു, ഞാൻ പോകുന്നു'; ബിഷപ്പുമാരെ സന്ദർശിച്ചതിൽ രാഷ്ട്രീയമില്ലെന്ന് ശശി തരൂർ

PREV
click me!

Recommended Stories

'ഒരു വാക്കോ വാചകമോ മാത്രമല്ല പരിഗണിക്കുന്നത്, ഈ ഘട്ടത്തിൽ രാഹുൽ ജയിലിൽ തന്നെ കിടക്കണം'; കോടതി നിരീക്ഷണം
വീട്ടുമുറ്റത്ത് നിർത്തിയിട്ട കാർ പെട്രോളൊഴിച്ച് കത്തിച്ച കേസ്: മൂന്ന് യുവാക്കൾ അറസ്റ്റിൽ, സംഭവം മലപ്പുറം നിലമ്പൂരിൽ