ഒരു സർവേ മാത്രം വച്ച് അഭിപ്രായം പറയാനാവില്ല, വെള്ളാപ്പളളിയെ തള്ളാതെ പി ജെ കുര്യൻ

Published : May 01, 2026, 12:25 PM IST
P J Kurien

Synopsis

ലീഗിൻ്റെ അഭിപ്രായത്തെ വ്യാഖ്യാനിക്കാനില്ലെന്നും ഹൈക്കമാൻഡ് നിർദ്ദേശിക്കുന്നയാളെ പിന്തുണയ്ക്കുമെന്നും പി ജെ കുര്യൻ

തിരുവനന്തപുരം: സതീശൻ്റെ മുഖ്യമന്ത്രി പദം സംബന്ധിച്ച് ഒരു സർവേ മാത്രം വച്ച് അഭിപ്രായം പറയാനാവില്ലെന്ന് പിജെ കുര്യൻ. കോൺഗ്രസിൽ വ്യത്യസ്ത അഭിപ്രായങ്ങളുണ്ടെന്നും അതിനെ മുഖ്യമന്ത്രി തർക്കമായി കാണരുതെന്നും പി ജെ കുര്യൻ ഏഷ്യാനെറ്റ് ന്യൂസിനോട് വിശദമാക്കി. ലീഗിൻ്റെ അഭിപ്രായത്തെ വ്യാഖ്യാനിക്കാനില്ലെന്നും ഹൈക്കമാൻഡ് നിർദ്ദേശിക്കുന്നയാളെ പിന്തുണയ്ക്കുമെന്നും പി ജെ കുര്യൻ പറഞ്ഞു.രമേശ് ചെന്നിത്തലയെ പിന്തുണച്ചത് യാദൃശ്ചികമാണ്. യുഡിഎഫ് അധികാരത്തിൽ വരരുത് എന്ന് പറയാനുള്ള അഭിപ്രായ സ്വാതന്ത്ര്യം വെള്ളാപ്പള്ളിക്കുണ്ടെന്നും വെള്ളാപ്പള്ളി സമുന്നതനായ നേതാവെന്നും പി.ജെ കുര്യൻ കൂട്ടിച്ചേർത്തു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് വീഡിയോ കാണാം

 

 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

അൻസിബ ഹസൻ ടിനി ടോമിനെതിരെ നൽകിയ പരാതി; കൊച്ചി എസിപി തുടർ നടപടി സ്വീകരിക്കും
പി എം ശ്രീ പദ്ധതി: മുഖ്യമന്ത്രിയെ തള്ളി മുൻമന്ത്രി വി ശിവൻകുട്ടി, 'പി എം ശ്രീയില്‍ നിന്ന് ഒരു പൈസ പോലും എൽഡിഎഫ് സർക്കാർ വാങ്ങിയിട്ടില്ല'