'വലിയ തെറ്റ്, അധാർമ്മിക നിലപാട്, ആദർശപരമായ അടിസ്ഥാനമില്ലാത്ത വ്യക്തി'; അനിൽ ആന്റണിക്കെതിരെ പിജെ കുര്യന്‍

Published : Apr 07, 2023, 08:18 AM ISTUpdated : Apr 07, 2023, 10:04 AM IST
'വലിയ തെറ്റ്, അധാർമ്മിക നിലപാട്, ആദർശപരമായ അടിസ്ഥാനമില്ലാത്ത വ്യക്തി'; അനിൽ ആന്റണിക്കെതിരെ പിജെ കുര്യന്‍

Synopsis

അനിൽ ആന്റണി ആദർശപരമായ അടിസ്ഥാനം ഇല്ലാത്ത വ്യക്തിയാണെന്നും പിജെ കുര്യൻ വിമർശിച്ചു. 

തിരുവനന്തപുരം: അനിൽ ആന്റണി ചെയ്തത് വലിയ തെറ്റാണെന്നും തന്റെ കാഴ്ചപ്പാടിൽ അധാർമ്മികമായ നിലപാടാണെന്നും പി ജെ കുര്യൻ ഏഷ്യാനെറ്റ് ന്യൂസിനോട്. അനിൽ ആന്റണിയുടെ ബിജെപി അം​ഗത്വത്തെക്കുറിച്ച് പ്രതികരിക്കുകയായിരുന്നു പിജെ കുര്യൻ. അനിൽ ആന്റണി ആദർശപരമായ അടിസ്ഥാനം ഇല്ലാത്ത വ്യക്തിയാണെന്നും പിജെ കുര്യൻ വിമർശിച്ചു. 

'അനിൽ ആന്റണിക്ക് അഭിപ്രായങ്ങളും അഭിപ്രായ വ്യത്യാസങ്ങളും ഉണ്ടായിരുന്നെങ്കിൽ പാർട്ടിക്കുള്ളിൽ പറയണമായിരുന്നു. ബിജെപിയിലേക്ക് പോയത് നിർഭാഗ്യകരം. രാഷ്ട്രീയ കൂറുമാറ്റം ഒട്ടും പ്രതീക്ഷിച്ചില്ല. എന്താണ് പാർട്ടി വിടാനുള്ള കാരണം എന്ന് അനിൽ ആന്റണി വ്യക്തമാക്കണം. അനിൽ ആന്റണി ഗാന്ധി കുടുംബത്തിനെതിരെ ഉയർത്തുന്നത് അടിസ്ഥാനരഹിതമായ ആരോപണങ്ങൾ. എ കെ ആന്റണി ഒരിക്കലും മക്കൾ രാഷ്ട്രീയത്തെ പ്രോത്സാഹിപ്പിക്കുന്ന ആളല്ല. ആന്റണിയുടെ ഇടപെടൽ കൊണ്ടല്ല അനിൽ ആന്റണി സ്ഥാനങ്ങളിൽ എത്തിയത്.' അനിൽ ആന്റണി ചെയ്തത് തെറ്റാണെന്നും പി ജെ കുര്യൻ ഏഷ്യാനെറ്റ്‌ ന്യൂസിനോട് പറഞ്ഞു. 

PREV
click me!

Recommended Stories

ദേശീയപാത തകർന്നത് ആരുടെ പിടലിക്ക് ഇടണമെന്ന് മുഖ്യമന്ത്രി പറയണം: സണ്ണി ജോസഫ്
ഇഡി നോട്ടീസിൽ ആദ്യമായി പ്രതികരിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ; 'ഇത്ര മാത്രം പരിഹാസ്യമായ കാര്യമെന്നേ പറയാനുള്ളൂ'