
കൊച്ചി: കോണ്‍ഗ്രസിനെയും രാഹുല്‍ ഗാന്ധിയുടെയും വിമര്‍ശിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. വയനാട്ടിലെ രാഹുല്‍ ഗാന്ധിയുടെ റാലിയില്‍ മുസ്ലിം ലീഗിന്‍റെ പതാക ഒഴിവാക്കിയ നടപടിയിലാണ് മുഖ്യമന്ത്രിയുടെ വിമര്‍ശനം. കോണ്‍ഗ്രസ് സ്വന്തം പതാക പോലും ഉയര്‍ത്തിപ്പിടിക്കാന്‍ കവിയാത്ത പാര്‍ട്ടിയാണെന്ന് മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. പതാക ഒഴിവാക്കിയത് കോണ്‍ഗ്രസ് ഭീരുത്വമാണെന്നും പിണറായി വിജയന്‍ കുറ്റപ്പെടുത്തി. ലീഗിനെ വേണം, പക്ഷേ പതാക വേണ്ട എന്നാണ് കോണ്‍ഗ്രസ് നിലപാടെന്നും അദ്ദേഹം പരിഹസിച്ചു.
ബിജെപിയെ ഭയന്ന് കോൺഗ്രസ് പതാക ഒളിപ്പിച്ചുവെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി. ത്രിവർണ്ണ പതാക ഉപേക്ഷിക്കണമെന്ന സംഘ പരിവാർ ആവശ്യത്തിന് കോൺഗ്രസ് വഴങ്ങുകയാണോ എന്നും അദ്ദേഹം ചോദിച്ചു. ലീഗിന്റെ പതാക ഇന്ത്യയിലെ പാർട്ടിയുടെ കോടിയാണെന്ന് ആർജവത്തോടെ പറയാൻ കോൺഗ്രസ് തയാറാകണമായിരുന്നുലെന്നും പിണറായി വിജയന്‍ വാര്‍ത്താസമ്മേളത്തില്‍ പറഞ്ഞു. അസ്തിത്വവും പണയം വെച്ച കോൺഗ്രസ് എങ്ങനെ സംഘപരിവാറിനെ നേരിടുമെന്നുന്നും മുഖ്യമന്ത്രി ചോദിച്ചു. എല്‍ഡിഎഫിന് അനുകൂല ജനവികാരമാണ് സംസ്ഥാനത്തുള്ളത് എന്നാണ് നാല് മണ്ഡലങ്ങളിൽ നടത്തിയ പ്രചാരണത്തില്‍ നിന്ന് മനസിലായത്. ജനങ്ങൾ എല്‍ഡിഎഫിൽ പ്രതീക്ഷ അർപ്പിക്കുന്നുവെന്നും പിണറായി വിജയന്‍ കൂട്ടിച്ചേര്‍ത്തു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam