അങ്ങേര്‍ക്കിപ്പോള്‍ പാണക്കാടിനോട് വല്ലാത്ത മുഹബ്ബത്താണ്; ജലീലിനെതിരെ പികെ ഫിറോസ് 

Published : Jun 25, 2023, 03:38 PM IST
അങ്ങേര്‍ക്കിപ്പോള്‍ പാണക്കാടിനോട് വല്ലാത്ത മുഹബ്ബത്താണ്; ജലീലിനെതിരെ പികെ ഫിറോസ് 

Synopsis

'മന്ത്രിപ്പണി നഷ്ടപ്പെട്ട ടിയാനോട് ഒന്നേ പറയാനുള്ളൂ. പാണക്കാട് തങ്ങന്‍മാരെ ചെലവില്‍ ഖാദി വിറ്റോളൂ. പക്ഷേ കമ്യൂണിസം വില്‍ക്കണ്ടെന്ന് ഫിറോസ്. 

മലപ്പുറം: സര്‍ക്കാരിന്റെ ഖാദി ബക്രീദ് മേള പാണക്കാട് സാദിഖലി തങ്ങള്‍ ഉദ്ഘാടനം ചെയ്തത് സംബന്ധിച്ച് കെടി ജലീല്‍ നടത്തിയ പരാമര്‍ശങ്ങള്‍ക്കെതിരെ പികെ ഫിറോസ് രംഗത്ത്. മാസത്തില്‍ നൂറുകണക്കിന് സ്ഥാപനങ്ങള്‍ ഉദ്ഘാടനം ചെയ്യുന്ന തങ്ങള്‍, ഖാദി മേളയുടെ ഉദ്ഘാടനത്തിന് പങ്കെടുത്തതാണ് ഔചിത്യ ബോധം. അല്ലാതെ ക്ഷണിച്ചതല്ലെന്ന് ഫിറോസ് പറഞ്ഞു. ഗാന്ധി പ്രോത്സാഹിപ്പിച്ച ഒരു സംവിധാനത്തിന് തന്റെ സാന്നിധ്യം കൊണ്ട് ഏതെങ്കിലും നിലക്ക് ഗുണമുണ്ടായാല്‍ പങ്കെടുക്കാമെന്ന് കരുതാനേ പാണക്കാട് തങ്ങന്‍മാര്‍ക്ക് കഴിയൂ. അതുകൊണ്ടാണ് മതപണ്ഡിതരുടെ തലപ്പാവടക്കം ഖാദിയില്‍ നിര്‍മ്മിക്കാന്‍ ശ്രമിക്കണമെന്ന് തങ്ങള്‍ പ്രസംഗിച്ചതെന്നും ഫിറോസ് പറഞ്ഞു. 

ഖാദി ബക്രീദ് മേളയുടെ ഉദ്ഘാടനത്തിന് സാദിഖലി തങ്ങളെ ക്ഷണിച്ച നടപടി മാതൃകാപരമാണെന്നും യുഡിഎഫ് ഭരിക്കുമ്പോള്‍ പോലും ഇത്തരമൊരു ഔദ്യോഗിക പരിപാടിയുടെ ഉദ്ഘാടകനായി ലീഗ് അധ്യക്ഷന്മാരെ വിളിച്ചത് ഓര്‍മ്മയിലില്ലെന്നും കെടി ജലീല്‍ പറഞ്ഞിരുന്നു. സര്‍ക്കാരിനെതിരെ അനാവശ്യമായി സമരം ചെയ്യുന്ന എല്ലാവര്‍ക്കും സാദിഖലി തങ്ങള്‍ നല്‍കുന്ന മികച്ച സന്ദേശമാണിത്. ക്രിയാത്മക പ്രതിപക്ഷമെന്ന വാക്ക് അന്വര്‍ത്ഥമാക്കിയ തങ്ങള്‍ക്ക് അഭിനന്ദനങ്ങള്‍ അറിയിക്കുന്നതായും കോണ്‍ഗ്രസ് ഇത് കണ്ട് പഠിക്കണമെന്നും ജലീല്‍ ആവശ്യപ്പെട്ടിരുന്നു. ആ പരാമര്‍ശങ്ങള്‍ക്കെതിരെയാണ് പികെ ഫിറോസ് രംഗത്തെത്തിയത്. 

പികെ ഫിറോസിന്റെ കുറിപ്പ്: ''സ്വജനപക്ഷപാതവും അഴിമതിയും കയ്യോടെ പിടിക്കപ്പെട്ടപ്പോള്‍ മുമ്പൊരു മന്ത്രി അലറിയത് എന്നെ മന്ത്രിയാക്കിയത് പാണക്കാട്ട് നിന്നല്ലെടോ എന്നായിരുന്നു. അതിനെ തുടര്‍ന്ന് മന്ത്രി സ്ഥാനം തെറിച്ചപ്പോള്‍ അങ്ങിനെ പറഞ്ഞത് കൊണ്ടോ മറ്റോ ആണെന്ന് കരുതിയിട്ടാണെന്നറിയില്ല അങ്ങേര്‍ക്കിപ്പോള്‍ പാണക്കാടിനോട് വല്ലാത്ത മുഹബ്ബത്താണ്. കുത്തിത്തിരിപ്പാണ് ഉദ്ദേശമെങ്കിലും പാണക്കാട് തങ്ങന്‍മാരെ പ്രകീര്‍ത്തിക്കുകയാണ് എന്ന മട്ടിലായിരിക്കും പോസ്റ്റ്.''

''ഏറ്റവുമൊടുവില്‍ ഖാദിയുടെ പ്രചരണത്തിന് ബഹുമാന്യനായ സാദിഖലി തങ്ങള്‍ പങ്കെടുത്തതിനെ പറ്റിയാണ് എഴുത്ത്. ഔചിത്യബോധം കൊണ്ടാണത്രേ ക്ഷണിച്ചത്! അത് വഴി സി.പി.എം നേതാക്കളെ പുകഴ്ത്താനും കോണ്‍ഗ്രസിനെ ഇകഴ്ത്താനും അങ്ങേര് ശ്രമിച്ചു നോക്കുന്നുണ്ട്. മാസത്തില്‍ നൂറുകണക്കിന് സ്ഥാപനങ്ങള്‍ ഉദ്ഘാടനം ചെയ്യുന്ന തങ്ങള്‍, ഖാദി വിപണന മേളയുടെ ഉദ്ഘാടനത്തിന് പങ്കെടുത്തതാണ് ഔചിത്യ ബോധം. അല്ലാതെ ക്ഷണിച്ചതല്ല. മഹാത്മാഗാന്ധി പ്രോല്‍സാഹിപ്പിച്ച ഒരു സംവിധാനത്തിന് തന്റെ സാന്നിധ്യം കൊണ്ട് ഏതെങ്കിലും നിലക്ക് ഗുണമുണ്ടായാല്‍ പങ്കെടുക്കാം എന്ന് കരുതാനേ പാണക്കാട് തങ്ങന്‍മാര്‍ക്ക് കഴിയൂ. അത് കൊണ്ടാണ് മതപണ്ഡിതരുടെ തലപ്പാവടക്കം ഖാദിയില്‍ നിര്‍മ്മിക്കാന്‍ ശ്രമിക്കണമെന്ന് തങ്ങളവിടെ പ്രസംഗിച്ചത്. അത് കൊണ്ട് മന്ത്രിപ്പണി നഷ്ടപ്പെട്ട ടിയാനോട് ഒന്നേ പറയാനുള്ളൂ. പാണക്കാട് തങ്ങന്‍മാരെ ചെലവില്‍ ഖാദി വിറ്റോളൂ. പക്ഷേ കമ്യൂണിസം വില്‍ക്കണ്ട.''

   
     കപിലിന്‍റെ ചെകുത്താന്‍മാരുടെ വിശ്വവിജയത്തിന് 40 


ഏഷ്യാനെറ്റ് ന്യൂസ് ലെെവ് കാണാം..

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

മെട്രോ നിർമ്മാണത്തിനിടെ വീണ്ടും പൈപ്പ് പൊട്ടി, കലൂർ സ്റ്റേഡിയം റോഡ് ഉപരോധിച്ച് കോണ്‍ഗ്രസ് പ്രവർത്തകർ
നിയമസഭാ തെരഞ്ഞെടുപ്പിൽ തിരിച്ചടിക്കുമെന്ന് വിലയിരുത്തല്‍, തൃപ്പൂണിത്തുറ നഗരസഭയില്‍ ബിജെപിക്കെതിരെ സിപിഎമ്മും കോണ്‍ഗ്രസും ഒന്നിക്കില്ല