
മലപ്പുറം: കത്വ ഫണ്ട് തട്ടിപ്പ് കേസ് ഫയലിൽ സ്വീകരിച്ചെന്ന കുന്നമംഗലം ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് ഉത്തരവിന്‍റെ പകർപ്പുമായെത്തിയ കെ ടി ജലീലിന്‍റെ ഫേസ്ബുക്ക് കുറിപ്പിനെതിരെ പരിഹാസവുമായി യൂത്ത് ലീഗ് ജനറൽ സെക്രട്ടറി പി കെ ഫിറോസ് രംഗത്ത്. പൊലീസ് റിപ്പോർട്ട് കോടതി തള്ളിയെന്ന വിധി കൊണ്ടുവരുമെന്ന ഇക്കയുടെ ആ വാദവും പൊളിഞ്ഞെന്നാണ് ഫിറോസിന്‍റെ പരിഹാസം. സ്വകാര്യ അന്യായത്തിൽ നോട്ടീസ് അയച്ച കോപ്പിയാണ് ഇപ്പോൾ ജലീൽ പൊക്കിപ്പിടിച്ച് കൊണ്ടു വന്നിരിക്കുന്നതെന്നും ഫിറോസ് ഫേസ്ബുക്ക് കുറിപ്പിലൂടെ പറഞ്ഞു. പൊലീസ് കേസ് തള്ളിയാൽ, അതിനെതിരെ പരാതിക്കാരൻ കോടതിയെ സമീപിച്ചാൽ സ്വാഭാവികമായി സംഭവിക്കുന്ന ഒരു കാര്യമാണിതെന്ന് പലകുറി പറഞ്ഞതാണെന്നും തേങ്ങയുടച്ചപ്പോൾ സ്വന്തം തലമണ്ടക്ക് തന്നെയാണല്ലോ ഇക്കാ കൊണ്ടതെന്നും ഫിറോസ് പരിഹസിച്ചു.
ഫിറോസിന്റെ കുറിപ്പ്
പൊലീസ് റിപ്പോർട്ട് കോടതി തള്ളിയെന്ന വിധി കൊണ്ടുവരുമെന്ന ഇക്കയുടെ ആ വാദവും പൊളിഞ്ഞു. സ്വകാര്യ അന്യായത്തിൽ നോട്ടീസ് അയച്ച കോപ്പിയാണ് ഇപ്പോൾ പൊക്കിപ്പിടിച്ച് കൊണ്ടു വന്നിരിക്കുന്നത്. പൊലീസ് കേസ് തള്ളിയാൽ, അതിനെതിരെ പരാതിക്കാരൻ കോടതിയെ സമീപിച്ചാൽ സ്വാഭാവികമായി സംഭവിക്കുന്ന ഒരു കാര്യമാണിതെന്ന് പലകുറി പറഞ്ഞതാണ്. തേങ്ങയുടച്ചപ്പോൾ സ്വന്തം തലമണ്ടക്ക് തന്നെയാണല്ലോ ഇക്കാ കൊണ്ടത്!
ഇക്ക മൂന്ന് കാര്യത്തിന് വ്യക്തമായി ഉത്തരം പറയണം.
1) അന്വേഷണ ഉദ്യോഗസ്ഥൻ സമർപ്പിച്ച റെഫർ റിപ്പോർട്ട് കോടതി തള്ളി എന്ന ഒരു വരി കോടതി വിധിയിൽ കാണിച്ച് തരുമോ?
2) കോടതിയിൽ കൊടുത്ത പുതിയ പരാതിയും ഇനി തള്ളിയാൽ മജിസ്ട്രേറ്റ് പി.കെ ഫിറോസിന്റെ മൂന്ന് കിലോമീറ്റർ ചുറ്റളവിലാണ് താമസിക്കുന്നതെന്ന് പറഞ്ഞ് അദ്ദേത്തെ തെറി പറയുമോ അതോ വിധി അംഗീകരിക്കുമോ?
3) കേസ് കോടതി തള്ളിയാൽ അന്വേഷണ ഉദ്യോഗസ്ഥനെതിരെ നടപടി സ്വീകരിച്ചത് തെറ്റായിപ്പോയെന്ന് പറഞ്ഞ് സമസ്താപരാധം ഏറ്റു പറയാൻ ഇക്ക തയ്യാറാകുമോ? അതോ വീണ്ടും ഉടായിപ്പുമായി വരുമോ?
അപ്പോ ഇക്ക തിരിച്ച് ഒരു ചോദ്യം ചോദിക്കുംi കേസ് കോടതി തള്ളിയില്ലെങ്കിലോ?
ഉത്തരം: ഇക്കാക്ക് നഷ്ടപ്പെട്ട മന്ത്രിസ്ഥാനം തിരികെക്കൊടുക്കാനും അത് വഴി നഷ്ടപ്പെട്ട മനസ്സമാധാനം തിരികെക്കിട്ടാനും യൂത്ത് ലീഗ് പരസ്യമായി ശ്രമിക്കുന്നതായിരിക്കും.
ഇക്ക ഇപ്പം പറയണം. അല്ലെങ്കിൽ ഈ കളിക്ക് ഞങ്ങളില്ല...
പിന്നെ ഇക്കാ...
അധികാരം കിട്ടിയപ്പോൾ സ്വന്തം മൂത്താപ്പന്റെ മോനെ പിൻവാതിലിലൂടെ നിയമിച്ചത് പരലോകത്ത് വെച്ച് പടച്ചോൻ പൊറുത്താലും മന്ത്രിപ്പണി തെറിപ്പിച്ചതിന് ഇക്ക ഇഹലോകത്തിൽ വെച്ച് എന്നോട് പൊറുക്കൂല ല്ലേ...
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം