'തേങ്ങയുടക്കാൻ വെല്ലുവിളിച്ച, ശേഖരാ, ഈ വിധിയുടെ പകർപ്പ് കണ്ടോ'? നല്ലോണം വായിച്ച് മനസിലാക്ക്! ഫിറോസിനോട് ജലീൽ

Published : Nov 03, 2023, 07:34 PM ISTUpdated : Nov 03, 2023, 07:39 PM IST
'തേങ്ങയുടക്കാൻ വെല്ലുവിളിച്ച, ശേഖരാ, ഈ വിധിയുടെ പകർപ്പ് കണ്ടോ'? നല്ലോണം വായിച്ച് മനസിലാക്ക്! ഫിറോസിനോട് ജലീൽ

Synopsis

"അന്ത്യനാളിൽ എല്ലാ പാപങ്ങളും അള്ളാഹു പൊറുക്കും. സാമ്പത്തിക തട്ടിപ്പൊഴികെ" എന്ന പ്രവാചക വചനം "അർഷിന്‍റെ" തണൽ മുൻകൂർ പതിച്ചു കിട്ടിയ പച്ചപ്പതാകക്കാർ ഓർക്കുന്നത് നന്ന്

മലപ്പുറം: കത്വ ഫണ്ട് തട്ടിപ്പ് കേസ് ഫയലിൽ സ്വീകരിച്ചെന്ന കുന്നമംഗലം ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് ഉത്തരവിന്‍റെ പകർപ്പുമായി യൂത്ത് ലീഗ് നേതാക്കളെ വെല്ലുവിളിച്ച് കെ ടി ജലീൽ രംഗത്ത്. സി കെ സുബൈറിനെയും പി കെ ഫിറോസിനെയും കുറ്റവിമുക്തരാക്കിയ പൊലീസ് റിപ്പോർട്ട് തള്ളികൊണ്ട് കുന്നമംഗലം ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് പുറപ്പെടുവിച്ച ഉത്തരവിന്‍റെ പകർപ്പാണ് ജലീൽ പുറത്തുവിട്ടത്. ഇന്ത്യൻ ശിക്ഷാനിയമം u/s 420 r/w 34 അനുസരിച്ച് ശിക്ഷാർഹമായ കുറ്റത്തിന് പ്രതികൾക്കെതിരെ നടപടിയെടുക്കാൻ മതിയായ കാരണമുണ്ടെന്ന് ബോധ്യപ്പെട്ടിരിക്കുന്നുവെന്നും അതിനാൽ, CC409/23 ആയി കേസ് ഫയലിൽ സ്വീകരിച്ചിരിക്കുന്നുവെന്നുമാണ് ഉത്തരവിലുള്ളതെന്ന് ജലീൽ വിവരിച്ചിട്ടുണ്ട്. കുറ്റാരോപിതരായ രണ്ടു പേർക്കും സമൻസ് അയച്ചെന്നും കേസ് 9.2.2024 ന് പോസ്റ്റ് ചെയ്തിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടികാട്ടി.

അദാനി ഗ്രൂപ്പിനെതിരെ ലേഖനം, മാധ്യമപ്രവർത്തകനെയടക്കം അറസ്റ്റ് ചെയ്യാൻ ഗുജറാത്ത് പൊലീസ്; തടഞ്ഞ് കോടതി

ജലീലിന്‍റെ കുറിപ്പ്

ശേഖരാ! കത്വ ഫണ്ട് തട്ടിപ്പിന്‍റെ കോടതി ഉത്തരവ് ഇതാ! നല്ലോണം വായിച്ച് മനസ്സിലാക്ക്! 
യൂത്ത് ലീഗിന്‍റെ കത്വ - ഉന്നാവോ ഫണ്ട് തട്ടിപ്പുമായി ബന്ധപ്പെട്ട് കുറ്റാരോപിതരായ സി കെ സുബൈറിനെയും പി കെ ഫിറോസിനെയും കുറ്റവിമുക്തരാക്കി, സർക്കിൾ ഇൻസ്പെക്ടർ യൂസഫ് നൽകിയ പൊലീസ് റിപ്പോർട്ട് തള്ളി, ബഹുമാനപ്പെട്ട കുന്നമംഗലം ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് പുറപ്പെടുവിച്ച ഉത്തരവിന്‍റെ അവസാന പാരഗ്രാഫിന്‍റെ പകർപ്പാണ് ഇമേജിൽ. അതിങ്ങിനെ പരിഭാഷപ്പെടുത്താം.
"ഹാജരാക്കിയ രേഖയിൽ നിന്നും പരാതിക്കാരന്റെ സത്യവാങ്മൂലത്തിൽ നിന്നും പരാതിക്കാരന്റെ അഭിഭാഷകന്റെ വാദങ്ങളിൽ നിന്നും ഇന്ത്യൻ ശിക്ഷാനിയമം u/s 420 r/w 34 അനുസരിച്ച് ശിക്ഷാർഹമായ കുറ്റത്തിന് പ്രതികൾക്കെതിരെ നടപടിയെടുക്കാൻ മതിയായ കാരണമുണ്ടെന്ന് ബോധ്യപ്പെട്ടിരിക്കുന്നു. അതിനാൽ, CC409/23 ആയി കേസ് ഫയലിൽ സ്വീകരിച്ചിരിക്കുന്നു. കുറ്റാരോപിതരായ രണ്ടു പേർക്കും സമൻസ് അയക്കുന്നു. 9.2.2024-ലേക്ക് കേസ് പോസ്റ്റ് ചെയ്യുന്നു".
"തേങ്ങയുടക്കാൻ വെല്ലുവിളിച്ച, മുണ്ടക്കൽ ശേഖരാ, ഇതാ കാമ്പും കരിക്കിൻ വെള്ളവും ചോർന്നു പോകാത്ത വിധിയുടെ പകർപ്പ്. നാവിന് എല്ലില്ലെന്ന് കരുതി എന്തും പുലമ്പാൻ നിൽക്കരുത്. ജീവനിൽ പേടിയില്ലാത്തവരോട് യുദ്ധത്തിന് ഇറങ്ങുമ്പോൾ സൂക്ഷിക്കണം. 
യൂത്ത് ലീഗിനോട് മുട്ടാൻ ഉശിരുള്ളവന് ഒരു മൂപ്പും വേണ്ട ശേഖരാ. മുപ്പത്തൊമ്പതാം വയസ്സിലാണ് "ഒരു കൊട്ടക്കൈലോളം" പോന്ന "കുട്ടിച്ചേകവർ'' സാക്ഷാൽ ലീഗിനോട് അങ്കത്തിനിറങ്ങിയത്. അന്നാണ് ഒരു കുഴിയാന മദയാനയെ മുട്ടുകുത്തിച്ചത്. അന്നുതന്നെയാണ് പീരങ്കിപ്പട പോർമുഖം നിറഞ്ഞാടിയിട്ടും, പാവം മൂട്ടയെ കൊല്ലാൻ വില്ലാളിവീരൻമാർക്ക് കഴിയാതിരുന്നത്. സംശയമുണ്ടെങ്കിൽ തലതൊട്ടപ്പൻമാരായ മുത്തപ്പൻമാരോട് ചോദിച്ച് നോക്ക്. എന്നിട്ടല്ലേ ഓജസ്സും തേജസ്സും ചോർന്നുപോയ പുത്തൻ യൂത്ത് ലീഗ്!...."
"അന്ത്യനാളിൽ എല്ലാ പാപങ്ങളും അള്ളാഹു പൊറുക്കും. സാമ്പത്തിക തട്ടിപ്പൊഴികെ" എന്ന പ്രവാചക വചനം "അർഷിന്‍റെ" തണൽ മുൻകൂർ പതിച്ചു കിട്ടിയ പച്ചപ്പതാകക്കാർ ഓർക്കുന്നത് നന്നു.

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News , Malayalam Live TV, Latest Malayalam News അറിയാൻ എപ്പോഴും Asianet News Malayalam. Malayalam News Live, Malayalam News Today, Malayalam Live News എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

തദ്ദേശപ്പോരിൻ്റെ രണ്ടാം ഘട്ടം, വടക്കന്‍ കേരളത്തില്‍ വോട്ടെടുപ്പ് തുടങ്ങി; രാവിലെ തന്നെ ബൂത്തുകളിൽ വോട്ടർമാരുടെ നീണ്ട നിര
Malayalam News Live: രാഹുൽ മാങ്കൂട്ടത്തിൽ ബലാത്സംഗ കേസ്: ജാമ്യം റദ്ദാക്കാൻ സർക്കാർ ഹൈക്കോടതിയിൽ