ഏതന്വേഷണവും നേരിടാൻ തയ്യാറെന്ന് പികെ ഫിറോസ്; കെടി ജലീലിനെതിരെ ആരോപണം; '17 കോടി രൂപ തിരിച്ചുപിടിക്കണം'

Published : Sep 13, 2025, 05:36 PM IST
PK Firos, KT Jaleel

Synopsis

കെടി ജലീലിനെതിരെ ആരോപണവുമായി പികെ ഫിറോസ്. മലയാള സർവകലാശാലയ്ക്ക് വേണ്ടി നിർമാണ യോഗ്യമല്ലാത്ത ഭൂമി ഏറ്റെടുത്തത് കെടി ജലീലിൻ്റെ താത്പര്യപ്രകാരമെന്നാണ് ആരോപണം. അതേസമയം തനിക്കെതിരായ ആരോപണത്തിൽ ഏതന്വേഷണവും നേരിടാൻ തയ്യാറാണെന്നും ഫിറോസ്

മലപ്പുറം: മലയാള സർവകലാശാലയ്ക്ക് വേണ്ടി ഏറ്റെടുത്ത ഭൂമിയുമായി ബന്ധപ്പെട്ട് കെടി ജലീലിനെതിരെ ആരോപണവുമായി മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പികെ ഫിറോസ്. ഉന്നത വിദ്യാഭ്യാസ മന്ത്രിയായിരുന്ന കെ.ടി. ജലീലിൻ്റെ താൽപര്യപ്രകാരം ഏറ്റെടുത്തത് നിർമാണ യോഗ്യമല്ലാത്ത കണ്ടൽക്കാട് നിറഞ്ഞ ഭൂമിയാണെന്ന് അദ്ദേഹം ആരോപിച്ചു. സ്ഥലം സന്ദർശിച്ച ശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. അതേസമയം തനിക്കെതിരായി ഉയർന്ന അനധികൃത സ്വത്ത് സമ്പാദന കേസുകളിൽ ഏതന്വേഷണവും സ്വാഗതം ചെയ്യുന്നുവെന്നും അദ്ദേഹം പ്രതികരിച്ചു. തനിക്ക് മാത്രമല്ല ഇടത് മന്ത്രിമാർക്കും ദുബായ് വീസയുണ്ടെന്നും അദ്ദേഹം പറഞ്ഞു.

മലയാള സർവകലാശാലയുടെ ഭൂമി ഏറ്റെടുത്തതിൽ ആരോപണം

മലയാള സർവകലാശാലയ്ക്ക് വേണ്ടി ഏറ്റെടുത്ത കണ്ടൽക്കാട് നിറഞ്ഞ ഭൂമി നൽകിയ 3 പേർ മന്ത്രി വി. അബ്ദുറഹിമാൻ്റെ സഹോദരങ്ങളുടെ മക്കളാണെന്ന് പികെ ഫിറോസ് പറഞ്ഞു. 2 ഭൂവുടമകൾ തിരൂരിൽ 2 വട്ടം എൽഡിഎഫ് സ്ഥാനാർഥിയായ ഗഫൂർ പി. ലില്ലീസിൻ്റ സഹോദരങ്ങളാണ്. കണ്ടൽകാടുകൾ നിറഞ്ഞ നിർമാണ യോഗ്യമല്ലാത്ത ഭൂമിയാണ് ഏറ്റെടുത്തത്. ഒരു സെൻ്റിന് 7000 രൂപ ന്യായവിലയുള്ള ഭൂമി സെൻ്റിന് 1.6 ലക്ഷം രൂപയ്ക്കാണ് സർക്കാർ ഏറ്റെടുത്തത്. സെൻ്റിന് 2000 രൂപ വീതം 40000 രൂപ വരെ വിലയുള്ള ഭൂമി സർക്കാർ ഏറ്റെടുത്തത് 160000 രൂപയ്ക്കാണെന്നും അദ്ദേഹം ആരോപിച്ചു.

ഉന്നത വിദ്യാഭ്യാസ മന്ത്രിയായിരുന്ന കെ.ടി. ജലീലിൻ്റെ താത്പര്യപ്രകാരമാണ് ഈ ഭൂമി തന്നെ ഏറ്റെടുത്തതെന്നും അദ്ദേഹം ആരോപിച്ചു. ഈ ഭൂമിയിൽ സർവകലാശാലക്ക് കെട്ടിടം നിർമിക്കാനാവില്ല. മുഖ്യമന്ത്രിയാണ് സ്ഥലത്ത് കെട്ടിടം നിർമാണത്തിന് തറക്കല്ലിട്ടത്. പിന്നീട് ഒരു കല്ലു പോലും ഇടാനായില്ല. 2.85 ഏക്കർ ഭൂമി ഗഫൂർ പി.ലില്ലീസിന് വിറ്റത് സെൻ്റിന് 35000 രൂപയ്ക്കാണെന്ന് ഉടമസ്തനായിരുന്ന മൊയ്തീൻ കുട്ടി പറഞ്ഞു. എൻ്റെ അക്കൗണ്ട് അദ്ദേഹം പരിശോധിക്കട്ടെ. ഏതന്വേഷണവും നേരിടാൻ തയ്യാർ. കെ.ടി.ജലീൽ തനിക്കെതിരെ അന്വേഷണ ഏജൻസികൾക്ക് പരാതിയും തെളിവുകളും നൽകട്ടെ. തനിക്ക് മാത്രമല്ല ഇടത് മന്ത്രിമാർക്കും ദുബായ് വീസയുണ്ട്. കെ.ബി. ഗണേഷ് കുമാറിനും എം. മുകേഷ് എംഎൽഎക്കും ദുബായ് വീസയുണ്ട്. നിർമ്മാണ യോഗ്യമല്ലാത്ത ഭൂമി വാങ്ങിയ 17 കോടി രൂപ കെ ടി ജലീലിൽ നിന്നും തിരിച്ചുപിടിക്കണമെന്നും പി.കെ.ഫിറോസ് ആവശ്യപ്പെട്ടു.

PREV
KG
About the Author

Kiran Gangadharan

2019 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റർ. ബികോം ബിരുദവും ജേണലിസം ആൻ്റ് മാസ് കമ്യൂണിക്കേഷനിൽ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. കേരളം, ദേശീയം, അന്താരാഷ്ട്ര വാര്‍ത്തകള്‍, ബിസിനസ്, ആരോഗ്യം, എന്റർടെയ്ൻമെൻ്റ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. 12 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്‌റ്റോറികള്‍, ഫീച്ചറുകള്‍, എക്‌സ്‌പ്ലൈന‍ർ വീഡിയോകൾ, വീഡിയോ അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: kiran.gangadharan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

കൊല്ലത്ത് ദേശീയപാതയുടെ സംരക്ഷണ ഭിത്തി ഇടിഞ്ഞുതാണു; നിരവധി വാഹനങ്ങൾ കുടുങ്ങിക്കിടക്കുന്നു
'മുഖ്യമന്ത്രി പരാജയം സമ്മതിച്ചു, സ്വർണക്കൊള്ളയിൽ എസ്ഐടി പ്രതികളെ സംരക്ഷിക്കുന്നു': സണ്ണി ജോസഫ്