സിപിഎമ്മും ബിജെപിയും സംശയത്തിന്റെ നിഴലിൽ, മുഖ്യമന്ത്രിയും കോടിയേരിയും മാപ്പ് പറയണം: പികെ ഫിറോസ്

By Web TeamFirst Published Sep 21, 2020, 4:43 PM IST
Highlights

മുഖ്യമന്ത്രി പിണറായി വിജയനും കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരനും അനിയൻ ബാവ ചേട്ടൻ ബാവ കളിക്കുകയാണ്

കോഴിക്കോട്: ഖുർ ആന്റെ മറവിൽ സ്വർണ്ണം കടത്തിയിട്ടുണ്ടാകാമെന്ന് ജലീൽ സമ്മതിച്ച സ്ഥിതിക്ക് മുഖ്യമന്ത്രി പിണറായി വിജയനും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും മാപ്പ് പറയണമെന്ന് പികെ ഫിറോസ്. സിപിഎമ്മും ബിജെപിയും ഈ കേസിൽ സംശയത്തിന്റെ നിഴലിലാണ്. രണ്ട് പാർട്ടികളും പരസ്പരം ഒത്തുതീർപ്പിലെത്തിയെന്നും യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി ആരോപിച്ചു.

മുഖ്യമന്ത്രി പിണറായി വിജയനും കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരനും അനിയൻ ബാവ ചേട്ടൻ ബാവ കളിക്കുകയാണ്. ന്യായമായ ചോദ്യങ്ങൾ ചോദിക്കുമ്പോൾ വർഗീയത കളിക്കരുത്. ലൈഫ് മിഷൻ വിഹിതം ആർക്കൊക്കെ കിട്ടിയെന്ന് പറയാൻ സംസ്ഥാന സർക്കാർ തയ്യാറാകണം. പാവങ്ങൾക്ക് വീട് ഉണ്ടാക്കാൻ ഉള്ള പണം നഷ്ടമായതിനാലാണ് സിപിഎം അന്വേഷിക്കാത്തത്. പാർട്ടിക്ക് സംഭാവന കിട്ടിയതാണെങ്കിൽ അന്വേഷിച്ചേനെയെന്നും പികെ ഫിറോസ് പറഞ്ഞു.
 

click me!