ചെന്നിത്തലക്കെതിരെ ഇപി ജയരാജൻ്റെ ഭാര്യ പികെ ഇന്ദിര നിയമനടപടിക്കൊരുങ്ങുന്നു

Published : Sep 15, 2020, 08:23 PM IST
ചെന്നിത്തലക്കെതിരെ ഇപി ജയരാജൻ്റെ ഭാര്യ പികെ ഇന്ദിര നിയമനടപടിക്കൊരുങ്ങുന്നു

Synopsis

താൻ നേരത്തെ ജോലി ചെയ്തിരുന്ന ബാങ്കിലെത്തി ലോക്കർ തുറന്നതുമായി ബന്ധപ്പെട്ട് തെറ്റായ കാര്യങ്ങൾ പ്രചരിപ്പിച്ചതായാണ് ഇന്ദരിയുടെ പരാതി. 

കണ്ണൂ‍ർ: പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയ്ക്കെതിരെ വ്യവസായ മന്ത്രി ഇ.പി.ജയരാജൻ്റെ ഭാര്യ നിയമനടപടിക്കൊരുങ്ങുന്നതായി വിവരം. തെറ്റായ കാര്യങ്ങൾ തനിക്കെതിരെ പ്രചരിപ്പിച്ച് മാനഹാനിയുണ്ടാക്കിയതിന് നഷ്ടപരിഹാരം ആവശ്യപ്പെട്ട് ജയരാജൻ്റെ ഭാര്യ പികെ ഇന്ദിര ചെന്നിത്തലയ്ക്ക് വക്കീൽ നോട്ടീസ് അയച്ചു. താൻ നേരത്തെ ജോലി ചെയ്തിരുന്ന ബാങ്കിലെത്തി ലോക്കർ തുറന്നതുമായി ബന്ധപ്പെട്ട് തെറ്റായ കാര്യങ്ങൾ പ്രചരിപ്പിച്ചതായാണ് ഇന്ദരിയുടെ പരാതി. 

അതേസമയം ദിവസവും കള്ളം പറഞ്ഞ് അപഹാസ്യനാവുകയാണ് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയെന്ന് എൽഡിഎഫ് കൺവീന‍ർ എ.വിജയരാഘവൻ കുറ്റപ്പെടുത്തി. ജലീലിനെതിരെ ഒരു കേസും നിലവിലില്ല. 

ജലിലീനെതിരായ വ്യക്തിവിരോധം തീ‍ർക്കാൻ ലീ​ഗ് നേതാക്കൾ ഉന്നയിക്കുന്ന ആരോപണങ്ങൾ ചെന്നിത്തല ആവ‍ർത്തിക്കുകയാണ്. ജലിലീനെതിരായ ആക്രമണത്തെ ജനങ്ങളെ അണിനിരത്തി നേരിടുമെന്നും ബിജെപിക്കും ചേ‍ർന്ന് മന്ത്രിയെ തെരുവിൽ ആക്രമിക്കാനായി കോൺ​ഗ്രസും മുസ്ലീംലീ​ഗും മത്സരിക്കുകയാണെന്നും വിജയ​രാഘവൻ പറഞ്ഞു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

പിണറായിയിൽ പൊട്ടിയത് സ്ഫോടക വസ്തു തന്നെ, പൊലീസിന്റെയും സിപിഎമ്മിന്റേയും വാദം പൊളിച്ച് ദൃശ്യങ്ങൾ
ശബരിമല സ്വർണക്കൊള്ളക്കേസ്: പങ്കജ് ഭണ്ഡാരിയേയും ഗോവർധനേയും 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു