
പാലക്കാട്: കേരളത്തിലെ പ്രധാന റെയിൽവേ സ്റ്റേഷനുകളിൽ ഒന്നായ തിരൂർ സ്റ്റേഷന്‍റെ പേര് ‘തിരൂർ തുഞ്ചത്ത് രാമാനുജൻ എഴുത്തച്ഛൻ റെയിൽവേ സ്റ്റേഷൻ’ എന്നാക്കണമെന്ന് ഇന്ത്യൻ റെയിൽവേ പാസഞ്ചേഴ്‌സ് അമിനിറ്റീസ് കമ്മിറ്റി ചെയർമാൻ പി.കെ കൃഷ്ണദാസ് ആവശ്യപ്പെട്ടു. ഇത്തരമൊരു ആവശ്യം ജനങ്ങളില്‍ നിന്ന് ഉയരുന്നുണ്ടെന്നും ഇത് സജീവമായി പരിഗണിക്കുമെന്നും പാലക്കാട് ഡിവിഷനിലെ റെയിൽവേ സ്റ്റേഷനുകൾ സന്ദർശിച്ച ശേഷം പ്രതികരിക്കവേ പി കെ കൃഷ്ണദാസ് പറഞ്ഞു.
ഇന്ത്യൻ റെയിൽവേ പാസഞ്ചേഴ്‌സ് അമിനിറ്റീസ് കമ്മിറ്റി ചെയർമാൻ പി.കെ കൃഷ്ണദാസിന്‍റെ നേതൃത്വത്തിലുള്ള പത്തംഗ സംഘമാണ് പാലക്കാട് ഡിവിഷനിലെ റെയിൽവേ സ്റ്റേഷനുകളിൽ സന്ദർശനം നടത്തിയത്. പാലക്കാട് ജംഗ്ഷൻ റെയിൽവേ സ്റ്റേഷനിൽ വച്ച് യാത്രക്കാരുടെ ആവശ്യങ്ങൾ ചോദിച്ചറിഞ്ഞ പി കെ കൃഷ്ണദാസ്, കേരളത്തിലെ പ്രധാന റെയിൽവേ സ്റ്റേഷനുകളിൽ ഒന്നായ തിരൂർ സ്റ്റേഷന്‍റെ പേര് ‘തിരൂർ തുഞ്ചത്ത് രാമാനുജൻ എഴുത്തച്ഛൻ റെയിൽവേ സ്റ്റേഷൻ' എന്നാക്കണമെന്ന് യാത്രക്കാരിൽ നിന്നും ആവശ്യം ഉയരുന്നുണ്ടെന്നും ഇത് റെയിൽവേ മന്ത്രിയുടെ മുന്നിൽ അവതരിപ്പിക്കുമെന്നും പറഞ്ഞു.
അര്‍ദ്ധരാത്രിയില്‍ ന്യൂയോര്‍ക്ക് നഗരത്തില്‍ ഒറ്റപ്പെട്ട് പോയ അഫ്ഗാന്‍ യുവതിയുടെ കുറിപ്പ് വൈറല്‍ !
കേന്ദ്ര സർക്കാറിന്‍റെ അമൃത് ഭാരത് സ്റ്റേഷൻ പദ്ധതിയിൽ പാലക്കാട് ഡിവിഷനിലെ 17 സ്റ്റേഷനുകളെ ഉൾപ്പെടുത്തി വികസന പ്രവർത്തനങ്ങൾ നടത്തുമെന്നും ഒരു സ്റ്റേഷന് 20 കോടി മുതൽ 35 കോടി രൂപ വരെ ലഭിക്കുമെന്നും വ്യക്തമാക്കി. കൂടാതെ കോഴിക്കോട്, തൃശൂർ, എറണാകുളം നോർത്ത് സൗത്ത്, ചെങ്ങന്നൂർ, വർക്കല, കൊല്ലം, തിരുവനന്തപുരം എന്നീ സ്റ്റേഷനുകളെ വിമാനത്താവളങ്ങൾക്ക് സമാനമായ സൗകര്യങ്ങളിലേക്ക് ഉയർത്താനുള്ള പ്രവർത്തനങ്ങൾ ആരംഭിച്ചതായും രണ്ടാംഘട്ടത്തിൽ പാലക്കാടിനെയും കണ്ണൂരിനെയും ഈ പദ്ധതിയില്‍ ഉൾപ്പെടുത്തുമെന്നും പി കെ കൃഷ്ണദാസ് പറഞ്ഞു. ഡിവിഷണൽ റെയിൽവേ മാനേജർ ഉൾപ്പെടെയുള്ളവരുമായുള്ള ചർച്ചയ്ക്ക് ശേഷമാണ് സംഘം മടങ്ങിയത്.
പാക് അഭയാര്‍ത്ഥി ബോട്ട് അപകടം; 12 പേര്‍ രക്ഷപ്പെട്ടു, രക്ഷപ്പെട്ടവരില്‍ സ്ത്രീകളും കുട്ടികളുമില്ല
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam