മാധ്യമ പ്രവർത്തകരെ കൊവിഡ് മുന്നണി പോരാളികളായി പ്രഖ്യാപിക്കണം: പി.കെ. കുഞ്ഞാലിക്കുട്ടി

Published : May 10, 2021, 03:28 PM ISTUpdated : May 10, 2021, 03:30 PM IST
മാധ്യമ പ്രവർത്തകരെ കൊവിഡ് മുന്നണി പോരാളികളായി പ്രഖ്യാപിക്കണം: പി.കെ. കുഞ്ഞാലിക്കുട്ടി

Synopsis

വാർത്താശേഖരണത്തിൻറെ ഭാഗമായി എല്ലായിടങ്ങളിലും എത്താൻ നിർബന്ധിതരായ മാധ്യമ പ്രവർത്തകരുടെ ആരോഗ്യസുരക്ഷക്ക് സർക്കാർ മുഖ്യപരിഗണന നൽകണമെന്ന് കുഞ്ഞാലിക്കുട്ടി.

മലപ്പുറം: മാധ്യമ പ്രവർത്തകരെ കൊവിഡ് മുന്നണി പോരാളികളായി പ്രഖ്യാപിക്കണമെന്ന്  മുസ്ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി. കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളും കോവിഡ് മുൻകരുതൽ നടപടികളും പൊതുസമൂഹത്തിൽ എത്തിക്കുന്നതിൽ നിർണായക ദൗത്യം നിർവഹിക്കുന്ന കേരളത്തിലെ മുഴുവൻ മാധ്യമ പ്രവർത്തകരെയും കോവിഡ് മുന്നണി പോരാളികളായി പ്രഖ്യാപിക്കണമെന്ന് കുഞ്ഞാലിക്കുട്ടി ആവശ്യപ്പെട്ടു. 

കഴിഞ്ഞ ദിവസം മാതൃഭൂമി ന്യൂസ് ചാനൽ ചീഫ് റിപ്പോർട്ടർ വിപിൻചന്ദ് കൊച്ചിയിൽ കോവിഡിനെ തുടർന്ന് മരണപ്പെട്ടിരുന്നു. വാർത്താശേഖരണത്തിൻറെ ഭാഗമായി എല്ലായിടങ്ങളിലും എത്താൻ നിർബന്ധിതരായ മാധ്യമ പ്രവർത്തകരുടെ ആരോഗ്യസുരക്ഷക്ക് സർക്കാർ മുഖ്യപരിഗണന നൽകണം. തമിഴ്നാട് ഉൾപെടെ നിരവധി സംസ്ഥാനങ്ങൾ ഇതിനകം മാധ്യമ പ്രവർത്തകരെ കോവിഡ് മുന്നണി പോരാളികളായി പ്രഖ്യാപിച്ചിട്ടുണ്ട്. സർക്കാരിൻറെ കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് മുസ്ലിം ലീഗ് പാർട്ടിയുടെ പൂർണ പിന്തുണ ഉണ്ടായിരിക്കുമെന്നും അദ്ദേഹം പ്രസ്താവനയിൽ പറഞ്ഞു.

കൊവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

രാഹുൽ വിഷയത്തിൽ നിർണായക തീരുമാനം പറഞ്ഞ് ഡിസിസി പ്രസിഡന്‍റ്, രാഹുലിനൊപ്പം പോയാൽ നടപടി; പരമാവധി ഉരുണ്ടുകളിച്ച് പ്രതികരണം
നടിയെ ആക്രമിച്ച കേസ്: 'ശിക്ഷ വേവ്വെറെ പരിഗണിക്കണം', എല്ലാ പ്രതികൾക്കും ഒരേ ശിക്ഷ നൽകരുതെന്ന വാദമുയർത്താൻ പ്രതിഭാഗം