കർദ്ദിനാൾ ക്ലിമിസുമായി പികെ കുഞ്ഞാലിക്കുട്ടി എംപി കൂടിക്കാഴ്ച നടത്തി, രാഷ്ട്രീയം ചർച്ചയായി

By Web TeamFirst Published Dec 29, 2020, 11:04 AM IST
Highlights

താൻ നേതൃത്വത്തിലേക്ക് വരണമെന്ന ഘടകകക്ഷികളുടെ ആവശ്യം സംബന്ധിച്ച് ചോദ്യത്തിന് മറുപടി നൽകാതെ ഉമ്മൻ ചാണ്ടി ഒഴിഞ്ഞുമാറി

തിരുവനന്തപുരം: പികെ കുഞ്ഞാലിക്കുട്ടി എംപി കർദ്ദിനാൾ ക്ലിമ്മിസുമായി കൂടിക്കാഴ്ച നടത്തി. മധ്യ തിരുവിതാംകൂറിലെ വോട്ട് യുഡിഎഫിന് നിർണായകമാണ്. രാഷ്ട്രീയ വിഷയങ്ങളും കർദ്ദിനാളുമായി സംസാരിച്ചു. എന്തെങ്കിലും തരത്തിലുള്ള ആശങ്കയുണ്ടെങ്കിൽ പരിഹരിക്കുമെന്ന് ഉറപ്പുനൽകിയെന്നും എംപി കൂടിക്കാഴ്ചയ്ക്ക് ശേഷം മാധ്യമങ്ങളോട് പറഞ്ഞു.

നെയ്യാറ്റിൻകരയിൽ മരിച്ചവരുടെ കുട്ടികളെ സർക്കാർ ഏറ്റെടുക്കണമെന്ന് പി കെ കുഞ്ഞാലിക്കുട്ടി ആവശ്യപ്പെട്ടു. സംസ്ഥാന സർക്കാർ ഏറ്റെടുത്തില്ലെങ്കിൽ യുഡിഎഫ് ഏറ്റെടുക്കും. സംഭവത്തിൽ അന്വേഷണം വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

അതേസമയം കോട്ടയത്ത് മാധ്യമങ്ങളെ കണ്ട ഉമ്മൻചാണ്ടി, കോൺഗ്രസും യുഡിഎഫും ഒറ്റക്കെട്ടായി പ്രവർത്തിക്കുമെന്ന് വ്യക്തമാക്കി. താൻ നേതൃത്വത്തിലേക്ക് വരണമെന്ന ഘടകകക്ഷികളുടെ ആവശ്യം സംബന്ധിച്ച് ചോദ്യത്തിന് മറുപടി നൽകാതെ അദ്ദേഹം ഒഴിഞ്ഞുമാറി. തദ്ദേശ തെരഞ്ഞെടുപ്പിലെ പരാജയം യുഡിഎഫിനെ ആശങ്കപ്പെടുത്തിയിട്ടുണ്ട്. വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി മുന്നണിയുടെ ജനസ്വാധീനം കൂടുതൽ ശക്തമാക്കാനുള്ള പ്രവർത്തനങ്ങളിലാണ് നേതാക്കൾ ഉള്ളത്.

click me!