സർക്കാരിന് അസഹിഷ്ണുത; കെഎം ഷാജിക്ക് പാർട്ടിയുടെ പൂർണ്ണ പിന്തുണയെന്ന് കുഞ്ഞാലിക്കുട്ടി

Published : Apr 17, 2020, 04:09 PM ISTUpdated : Apr 17, 2020, 04:29 PM IST
സർക്കാരിന് അസഹിഷ്ണുത; കെഎം ഷാജിക്ക് പാർട്ടിയുടെ പൂർണ്ണ പിന്തുണയെന്ന് കുഞ്ഞാലിക്കുട്ടി

Synopsis

പ്രതിപക്ഷ ചോദ്യങ്ങളോടുള്ള അസഹിഷ്ണുതയാണ് സംസ്ഥാന സർക്കാർ കാണിക്കുന്നതെന്ന് എംപി കുറ്റപ്പെടുത്തി. അന്വേഷണത്തിന് ഉത്തരവിട്ടത് സർക്കാരിന്റെ പ്രതികാര നടപടിയാണ്

മലപ്പുറം: അഴീക്കോട് സ്കൂളുമായി ബന്ധപ്പെട്ട് കെഎം ഷാജിക്കെതിരായ 25 ലക്ഷത്തിന്റെ കോഴക്കേസ്  രാഷ്ട്രീയ പ്രേരിതമെന്ന് ആരോപിച്ച് പികെ കുഞ്ഞാലിക്കുട്ടി എംപിയും രംഗത്ത്. മുസ്ലിം ലീഗിന്റെ പൂർണ്ണ പിന്തുണ കെഎം ഷാജിക്കുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

പ്രതിപക്ഷ ചോദ്യങ്ങളോടുള്ള അസഹിഷ്ണുതയാണ് സംസ്ഥാന സർക്കാർ കാണിക്കുന്നതെന്ന് എംപി കുറ്റപ്പെടുത്തി. അന്വേഷണത്തിന് ഉത്തരവിട്ടത് സർക്കാരിന്റെ പ്രതികാര നടപടിയാണ്. ഈ കോഴ ആരോപണവുമായി ബന്ധപ്പെട്ട് മുസ്ലിം ലീഗ് സംസ്ഥാന നേതൃത്വത്തിന് ഇതുവരെ ഒരു പരാതിയും ലഭിച്ചിട്ടില്ലെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

അതേസമയം ഒരു സംശയം ചോദിച്ചാൽ മറുപടി പറയുകയാണ് വേണ്ടതെന്ന് കുഞ്ഞാലിക്കുട്ടി മുഖ്യമന്ത്രിയെ പരാമർശിച്ച് പറഞ്ഞു. അല്ലാതെ പ്രതികാര നടപടികളല്ല സ്വീകരിക്കേണ്ടത്. സർക്കാരിന്റെയും അന്വേഷണ ഏജൻസികളുടെയും വിശ്വാസ്യത ഇത്തരം നടപടികൾ തകർക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

കൗൺസിലർ സുഗതൻ്റെ അവധി; അനുമതി നൽകരുതെന്ന നിർദേശം ഡോ ചിത്ര മറികടന്നു, തദ്ദേശവകുപ്പിൽ സംഭവിച്ചത് ഗുരുതര വീഴ്ച
കനത്ത മഴ; ഒൻപത് ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ച് കളക്ടർമാർ, പരീക്ഷകൾ മാറ്റി