'വാടക ഉടൻ നൽകണം';ദില്ലിയിലെ വീട്ടുടമസ്ഥർ ഭീഷണിപ്പെടുത്തുകയാണെന്ന് മലയാളി വിദ്യാർത്ഥികൾ

By Web TeamFirst Published Apr 17, 2020, 3:53 PM IST
Highlights

നാട്ടിലേക്ക് മടങ്ങിയ തങ്ങളെ വീട്ടുടമകൾ നിരന്തരം ഫോണിൽ വിളിച്ച് ബുദ്ധിമുട്ടിക്കുകയാണെന്നാണ് വിദ്യാർത്ഥികൾ പറയുന്നത്. വാടക ഉടൻ നൽകിയില്ലെങ്കിൽ പഠന സാമഗ്രികൾ നശിപ്പിക്കുമെന്നാണ് ഭീഷണി.
 

ദില്ലി: ദില്ലി സർവ്വകലാശാലയിലെ മലയാളി വിദ്യാർത്ഥികളെ വീട്ടുടമകൾ ഭീഷണിപ്പെടുത്തുന്നതായി പരാതി. വീട്ടുവാടക എത്രയും വേഗം അടയ്ക്കണമെന്നാവശ്യപ്പെട്ടാണ് നാട്ടിലേക്ക് പോയ വിദ്യാർത്ഥികളെ ഇവർ ഭീഷണിപ്പെടുത്തുന്നതെന്നാണ് വിവരം.

നാട്ടിലേക്ക് മടങ്ങിയ തങ്ങളെ വീട്ടുടമകൾ നിരന്തരം ഫോണിൽ വിളിച്ച് ബുദ്ധിമുട്ടിക്കുകയാണെന്നാണ് വിദ്യാർത്ഥികൾ പറയുന്നത്. വാടക ഉടൻ നൽകിയില്ലെങ്കിൽ പഠന സാമഗ്രികൾ നശിപ്പിക്കുമെന്നാണ് ഭീഷണി. സമയം നീട്ടിനൽകാൻ ആവശ്യപ്പെട്ടിട്ടും വീട്ടുടമകൾ തയ്യാറാകുന്നില്ലെന്നും വിദ്യാർത്ഥികൾ പറയുന്നു. കേരള മുഖ്യമന്ത്രി, ദില്ലി മുഖ്യമന്ത്രി എന്നിവരുൾപ്പടെയുള്ളവർക്ക് വിദ്യാർത്ഥി സംഘടന പരാതി നൽകിയിരിക്കുകയാണ്. 

Read Also: ലോക്ക്ഡൗണിനിടെ കുമാരസ്വാമിയുടെ മകന്‍റെ വിവാഹം; നൂറോളം പേര്‍ പങ്കെടുത്തെന്ന് റിപ്പോര്‍ട്ട്..

അതേസമയം, ദില്ലിയിൽ ഇന്ന് 26 പൊലീസുകാരെക്കൂടി കൊവിഡ് നിരീക്ഷണത്തിലാക്കി. ഒരു സ്റ്റേഷൻ ഹൗസ് ഓഫീസർ ഉൾപ്പടെ ഉള്ള ഉദ്യോഗസ്ഥരെയാണ് കരുതൽ നിരീക്ഷണത്തിൽ ആക്കിയത്. ഇവരെല്ലാവരും കൊവിഡ് ബാധിച്ച രണ്ടു കോൺസ്റ്റബിൾമാരുടെ സമ്പർക്കപ്പട്ടികയിൽ ഉൾപ്പെട്ടവരാണ്. 

Read Also: മധുരത്തിനോട് 'നോ' പറയില്ല; മധുരപലഹാരങ്ങള്‍ അവശ്യസാധന പട്ടികയിലാക്കി ബംഗാള്‍...

 

click me!