ലീ​ഗ് മുന്നണിയെ പ്രതിസന്ധിയിലാക്കില്ലെന്ന് പി കെ കുഞ്ഞാലിക്കുട്ടി; `ഉപമുഖ്യമന്ത്രി സ്ഥാനം ഒരിക്കലും അങ്ങോട്ട് ആവശ്യപ്പെടില്ല'

Published : Apr 10, 2026, 10:49 AM IST
pk kunhalikutty

Synopsis

യുഡിഎഫ് അധികാരത്തിലെത്തിയാൽ ഉപമുഖ്യമന്ത്രി സ്ഥാനം അങ്ങോട്ട് ആവശ്യപ്പെടില്ലെന്ന് പി കെ കുഞ്ഞാലിക്കുട്ടി. കോൺ​ഗ്രസ് പ്രശ്നങ്ങളില്ലാതെ മുഖ്യമന്ത്രിയെ തീരുമാനിക്കണമെന്നും അദ്ദേഹം ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. 

മലപ്പുറം: യുഡിഎഫ് അധികാരത്തിലെത്തിയാൽ ഉപമുഖ്യമന്ത്രി സ്ഥാനം അങ്ങോട്ട് ആവശ്യപ്പെടില്ലെന്നും ലീ​ഗ് മുന്നണിയെ പ്രതിസന്ധിയിലാക്കില്ലെന്നും പി കെ കുഞ്ഞാലിക്കുട്ടി. കോൺ​ഗ്രസ് പ്രശ്നങ്ങളില്ലാതെ മുഖ്യമന്ത്രിയെ തീരുമാനിക്കണമെന്നും കോൺ​ഗ്രസിന് എല്ലാ പിന്തുണയും ലീ​ഗ് നൽകിയെന്നും അദ്ദേഹം ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

നിയമസഭ തെരഞ്ഞെടുപ്പിൽ 100ന് മുകളിൽ സീറ്റ് നേടി യുഡിഎഫ് അധികാരത്തിൽ വരും. കണക്ക് കൂട്ടി തന്നെയാണ് യുഡിഎഫിന്റെ വിശ്വാസം. കോൺ​ഗ്രസിന് എല്ലാ പിന്തുണയും ലീ​ഗ് നൽകി. യുഡിഎഫ് അധികാരത്തിലെത്തിയാൽ ഉപമുഖ്യമന്ത്രി സ്ഥാനം ​ലീ​ഗ് അങ്ങോട്ട് ആവശ്യപ്പെടില്ല. ഒരിക്കലും മുന്നണിയെ പ്രതിസന്ധിയിലാക്കുകയും ചെയ്യില്ലെന്നും കോൺ​ഗ്രസ് പ്രശ്നങ്ങളില്ലാതെ മുഖ്യമന്ത്രിയെ തീരുമാനിക്കണമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

അതേസമയം, ഉപമുഖ്യമന്ത്രി സ്ഥാനം ലീ​ഗിന് അർഹതയുണ്ടെന്നും ഇപ്പോൾ അവകാശ വാദം ഉന്നയിക്കുന്നില്ല എന്നുമായിരുന്നു പാണക്കാട് മുനവറലി ശിഹാബ് തങ്ങളുടെ പ്രതികരണം. ഉപമുഖ്യമന്ത്രി സ്ഥാനം ലീഗിന് അർഹതയുണ്ട്. സി എച്ച് മുഹമ്മദ് കോയയും അവുക്കാദർ കുട്ടി നാഹയും ഉപ മുഖ്യമന്ത്രിമാരായിട്ടുണ്ട്. ഇപ്പോൾ അവകാശ വാദം ഉന്നയിക്കുന്നില്ല. എന്നാൽ ചർച്ചകൾ പുരോ​ഗമിക്കുമ്പോൾ സ്ഥാനം ആവശ്യപ്പെടുമോ എന്ന് പറയാനാവില്ല എന്നും അദ്ദേഹം പറ‍ഞ്ഞു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

കശുവണ്ടി അഴിമതി: വ്യവസായ വകുപ്പ് സെക്രട്ടറിക്കെതിരെ കോടതിയലക്ഷ്യക്കുറ്റം നിലനില്‍ക്കും; പ്രൊസിക്യൂഷന്‍ അനുമതി നിഷേധിച്ച ഉത്തരവ് റദ്ദാക്കി
മണ്ഡലങ്ങളിൽ ഏറ്റവും ഉയർന്ന പോളിംഗ് കുന്ദമംഗലത്ത്; മികച്ച പോളിംഗ് നടന്ന പത്ത് മണ്ഡലങ്ങൾ ഇവയാണ്; റെക്കോർഡ് ഭേദിച്ച് കേരളം