ഒളിച്ചോടില്ല, കുഞ്ഞാലിക്കുട്ടി ഇഡിക്ക് മുന്നിലെത്തുമെന്ന് പി.എം.എ സലാം

Published : Sep 03, 2021, 06:04 PM IST
ഒളിച്ചോടില്ല, കുഞ്ഞാലിക്കുട്ടി ഇഡിക്ക് മുന്നിലെത്തുമെന്ന് പി.എം.എ സലാം

Synopsis

കേരള പൊലീസിൽ ആർഎസ്എസ് ഗ്യാംഗുണ്ടെന്ന സിപിഐ ദേശീയനേതാവ് ആനിരാജയുടെ പ്രസ്താവന മുസ്ലീം ലീഗ് മുൻപ് ഉയർത്തിയ ആരോപണങ്ങളെ ശരിവയ്ക്കുന്നതാണെന്ന് പിഎംഎ സലാം അഭിപ്രായപ്പെട്ടു. 

കോഴിക്കോട്: പ്രതിപക്ഷ ഉപനേതാവ് പി.കെ.കുഞ്ഞാലിക്കുട്ടി ഇഡിക്ക് മുൻപിൽ ഹാജരാവുമെന്ന് മുസ്ലീം ലീഗ് ജനറൽ സെക്രട്ടറി പിഎംഎ സലാം. ഇഡിയിൽ നിന്നും കുഞ്ഞാലിക്കുട്ടി ഒളിച്ചോടില്ല, വ്യക്തിപരമായ കാര്യങ്ങൾ മൂലമാവാം ഇഡിക്ക് മുന്നിൽ കുഞ്ഞാലിക്കുട്ടി കഴിഞ്ഞ തവണ ഹാജരാവാതിരുന്നത്. കെ.സുരേന്ദ്രനും കെടി ജലീലും ഒരുപാട് നാളുകൾക്ക് ശേഷമാണ് ഇഡിക്ക് മുൻപിൽ ഹാജരായതെന്നും പിഎംഎ സലാം പറഞ്ഞു. സെപ്തംബർ എട്ടിന് കോഴിക്കോട് വച്ച് മുസ്ലീംലീഗിൻ്റെ നേതൃയോഗം ചേരും. ഈ യോഗത്തിൽ ഹരിത വിഷയം ചർച്ച ചെയ്യുമെന്നും സലാം അറിയിച്ചു. 

കേരള പൊലീസിൽ ആർഎസ്എസ് ഗ്യാംഗുണ്ടെന്ന സിപിഐ ദേശീയനേതാവ് ആനിരാജയുടെ പ്രസ്താവന മുസ്ലീം ലീഗ് മുൻപ് ഉയർത്തിയ ആരോപണങ്ങളെ ശരിവയ്ക്കുന്നതാണെന്ന് പിഎംഎ സലാം അഭിപ്രായപ്പെട്ടു. ഇടതുപക്ഷത്തോടൊപ്പം നിൽക്കുന്ന ദേശീയ നേതാവിൻ്റെ പ്രസ്താവന വളരെ ​ഗൗരവത്തോടെ കാണണമെന്നും സലാം ആവശ്യപ്പെട്ടു. 

ഹയർ സെക്കണ്ടറി തുല്യത പരീക്ഷയുടെ ഭാ​ഗമായി സോഷ്യോളജിയുടെ ചോദ്യം പേപ്പറിൽ ന്യൂനപക്ഷങ്ങളെക്കുറിച്ച് വന്ന ചോദ്യം ഞെട്ടിക്കുന്നതാണ്. ന്യൂനപക്ഷങ്ങൾ ഇന്ത്യയുടെ ഐക്യത്തിന് എതിരാണോ എന്നതാണ് ചോദ്യം. എന്തിനാണ് ഇത്തരം ചോദ്യങ്ങൾ ?. വിദ്യാഭ്യാസ വകുപ്പിലും സംഘ് ഏജൻ്റുകൾ ഉണ്ടെന്നാണ് മനസിലാക്കുന്നത്. CAA NRC പ്രക്ഷോഭവുമായി ബന്ധപ്പെട്ട കേസുകൾ പിൻവലിക്കുമെന്ന് പറഞ്ഞത് ന്യൂനപക്ഷത്തിൻ്റെ വോട്ട് വാങ്ങാൻ വേണ്ടി മാത്രമാണ്. സംഘ പരിവാർ ഏജൻറുമാർ മന്ത്രിസഭയിലും ഉണ്ടോയെന്ന് അറിയേണ്ടിയിരിക്കുന്നുവെന്നും സലാം പറഞ്ഞു.

അതേസമയം എംഎസ്എഫിനെതിരെ പരാതി നൽകിയ ഹരിതയിലെ പെൺകുട്ടികളോട് ഹിയറിംഗിന് ഹാജരാവാൻ വനിത കമ്മീഷൻ നിർദ്ദേശിച്ചു. ഏഴാം തിയ്യതി മലപ്പുറത്ത് നടക്കുന്ന ഹിയറിംഗിൽ ഹാജരാകാനാണ് നിർദ്ദേശം നൽകിയത്. മലപ്പുറത്ത് ഹാജരാവാൻ കഴിയില്ലെന്നും കോഴിക്കോട് ഹാജരാവാൻ അനുവദിക്കണമെന്നും ഹരിത വനിത കമ്മീഷനെ അറിയിച്ചു. കോഴിക്കോടെ ഹിയറിംഗിൻ്റെ തിയ്യതി പിന്നീട് അറിയിക്കുമെന്ന് വനിത കമ്മീഷൻ വ്യക്തമാക്കി.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

പ്രധാനമന്ത്രിയുടെ കേരള സന്ദ‍‌ർശനം: ന​ഗരാതിർത്തിയിൽ ക‍ർശന പരിശോധന, പ്രധാന റോഡുകളിൽ വാഹനങ്ങൾ വഴി തിരിച്ചു വിടും, പാ‍‌ർക്കിങ്ങിനും നിരോധനം
തെരുവുനായ ആക്രമണത്തിൽ നിന്ന് പെണ്‍കുട്ടിയെ രക്ഷിച്ച നിര്‍മാണ തൊഴിലാളിയെ അഭിനന്ദിച്ച് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ