മരണങ്ങൾ മറച്ചുവച്ച് സർക്കാർ കൊവിഡ് മരണനിരക്ക് കുറച്ചെന്ന് പ്രചരിപ്പിച്ചു: പി.കെ.കുഞ്ഞാലിക്കുട്ടി

By Web TeamFirst Published Jul 4, 2021, 12:12 PM IST
Highlights

കൊവിഡ് മരണങ്ങളെ അതല്ലാതാക്കി മാറ്റി എന്തിനാണ് സർക്കാർ മരണങ്ങൾ മറച്ചുവയ്ക്കുന്നത്. പാവങ്ങൾക്ക് അർഹമായ ആനുകൂല്യം നഷ്ടമാകുന്നു. കുറേ ആളുകൾ പട്ടികയിൽ ഇല്ലാതെ പോയി. 

മലപ്പുറം: കേരളത്തിലുണ്ടായ കൊവിഡ് മരണങ്ങൾ മറച്ചു വച്ചു കൊണ്ടാണ് സർക്കാർ കൊവിഡ് മരണനിരക്ക് കുറവാണെന്ന് പ്രചരിപ്പിച്ചതെന്ന് പികെ കുഞ്ഞാലിക്കുട്ടി. കൊവിഡ് വന്ന ശേഷം മനുഷ്യൻ മരിക്കുന്നത് കൊവിഡ് മൂലമല്ലെന്ന് പറയുന്നത് അംഗീകരിക്കാനാവില്ലെന്നും കൊവിഡ് മരണങ്ങളെ അതല്ലാതാക്കി മാറ്റി എന്തിനാണ് സർക്കാർ മരണങ്ങൾ മറച്ചു വയ്ക്കുന്നതെന്നും ഇതുമൂലം പാവപ്പെട്ടവർക്ക് ആനുകൂല്യങ്ങൾ നിഷേധിക്കപ്പെടുന്ന അവസ്ഥയാണെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. 

കുഞ്ഞാലിക്കുട്ടിയുടെ വാക്കുകൾ -

കേരളത്തിൽ കൊവിഡ് മരണങ്ങൾ കുറവാണെന്ന് സർക്കാർ പ്രചരിപ്പിച്ചു. കൊവിഡ് വന്ന ശേഷം മനുഷ്യൻ മരിക്കുന്നത് കൊവിഡ് മൂലമല്ല എന്ന് പറയുന്നത് അംഗീകരിക്കാനാവില്ല. കൊവിഡ് മരണങ്ങളെ അതല്ലാതാക്കി മാറ്റി എന്തിനാണ് സർക്കാർ മരണങ്ങൾ മറച്ചുവയ്ക്കുന്നത്. പാവങ്ങൾക്ക് അർഹമായ ആനുകൂല്യം നഷ്ടമാകുന്നു. കുറേ ആളുകൾ പട്ടികയിൽ ഇല്ലാതെ പോയി. 

തെരെഞ്ഞെടുപ്പിന് മുമ്പ് മരങ്ങൾ മുറിക്കണമെന്ന വാശി സർക്കാരിനുണ്ടായിരുന്നു.  സമയബന്ധിതമായി മരംമുറി നടക്കുകയും ചെയ്തു. മരംമുറിയിലെ അഴിമതി ജനങ്ങൾക്ക് ബോധ്യമായിട്ടുണ്ട്.  കിറ്റെക്സ് വിവാദത്തിൽ ഒരുവശത്ത് തല്ലും മറു വശത്ത് തലോടലുമാണ് നടക്കുന്നത്. വ്യവസായികൾക്ക് ബുദ്ധിമുട്ടുള്ള അന്തരീക്ഷമാണ് കേരളത്തിൽ ഇപ്പോൾ നിലനിൽക്കുന്നത്. അവർക്ക് സംരക്ഷണം കൂടി നൽകണം. കേരളത്തിൽ വൻ വ്യവസായങ്ങളുണ്ട്. അവർക്ക് വേണ്ട സഹായം സർക്കാർ നൽകണം. രണ്ടാം പിണറായി സർക്കാർ വ്യവസായ സൗഹൃദമായിരിക്കണം. പ്രതിപക്ഷത്തിൻ്റെ റോൾ ഇപ്പോൾ കൂടുതൽ പ്രസക്തമായിരിക്കുകയാണ്. പ്രതിപക്ഷത്തിന് യാതൊരു നിരാശയുമില്ല. ഇതെല്ലാം അവസരമായിട്ടാണ് കാണുന്നത്. 


 

click me!