Lokayukta : 'യുഡിഎഫ് അധികാരത്തില്‍ വന്നാല്‍ ലോകായുക്തയുടെ അധികാരം തിരിച്ചു നല്‍കും': കുഞ്ഞാലിക്കുട്ടി

Published : Feb 07, 2022, 03:28 PM ISTUpdated : Feb 07, 2022, 03:49 PM IST
Lokayukta : 'യുഡിഎഫ് അധികാരത്തില്‍ വന്നാല്‍ ലോകായുക്തയുടെ അധികാരം തിരിച്ചു നല്‍കും': കുഞ്ഞാലിക്കുട്ടി

Synopsis

പല്ലും നഖവും പറച്ചു കളഞ്ഞ് ലോകായുക്തയെ ഒരു ഉപദേശക സമിതിയാക്കി സർക്കാർ മാറ്റിയെന്ന് കുഞ്ഞാലിക്കുട്ടി വിമർശിച്ചു.

മലപ്പുറം: യുഡിഎഫ് അധികാരത്തിലെത്തിയാല്‍ ലോകായുക്തയുടെ (Lokayukta) അധികാരം തിരിച്ചു നല്‍കുമെന്ന് പ്രതിപക്ഷ ഉപ നേതാവ് പി കെ കുഞ്ഞാലിക്കുട്ടി (PK Kunhalikutty). പല്ലും നഖവും പറച്ചു കളഞ്ഞ് ലോകായുക്തയെ ഒരു ഉപദേശക സമിതിയാക്കി സർക്കാർ മാറ്റിയെന്ന് കുഞ്ഞാലിക്കുട്ടി വിമർശിച്ചു. ഓര്‍ഡിനൻസില്‍ ഒപ്പിടാൻ നാട്ടുകാര്‍ക്കുണ്ടായ സംശയം പോലും ഉണ്ടാകാതിരുന്ന ഗവര്‍ണറോട് സഹതപിക്കാനേ കഴിയൂ. ലോകായുക്തയെ സര്‍ക്കാര്‍ ഒരു ഉപദേശക സമിതിയാക്കിയാണ് മാറ്റിയിരിക്കുന്നത്. സിപിഐയുടെ എതിര്‍പ്പ് ആത്മാര്‍ത്ഥതയുള്ളതാണെങ്കില്‍ നിയമസഭയില്‍ പ്രകടിപ്പിക്കണമെന്നും പി കെ കുഞ്ഞാലിക്കുട്ടി മലപ്പുറത്ത് പറഞ്ഞു.

Also Read: പൊതുപ്രവർത്തകർക്കെതിരായ ലോകായുക്ത വി‌ധി സർക്കാരിന് തള്ളാം; ഓർഡിനൻസിൽ ​ഗവർണർ ഒപ്പിട്ടു, സർക്കാരിന് ആശ്വാസം

ലോകായുക്ത ഭേദ​ഗതി ഓർഡിനൻസ് ഗവർണർ ഒപ്പ് വെച്ചതിലൂടെ അഴിമതിക്ക് എതിരായ അവസാനത്തെ വാതിലും അടച്ചു എന്ന് മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും കുറ്റപ്പെടുത്തി. അഴിമതിക്ക് എതിരായ പോരാട്ടത്തിൻ്റെ അന്ത്യകൂദാശയാണ് നടന്നത്. വിഷയം ഘടകകക്ഷികളെ പോലും ബോധ്യപ്പെടുത്താൻ സർക്കാരിന് ആയിട്ടില്ല. കാനം രാജേന്ദ്രന്റെ നിലപാടിന് പൂർണ്ണ പിന്തുണയെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

Also Read: ഓർഡിനൻസിലെ ഒപ്പ് അഴിമതി വിരുദ്ധ പോരാട്ടത്തിൻ്റെ അന്ത്യകൂദാശ, ​ഗവർണറിൽ നിന്നിത് പ്രതീക്ഷിച്ചില്ല; ചെന്നിത്തല

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

റോഡിൽ പരന്നൊഴുകിയ ടാറിൽ തെരുവുനായ്ക്കള്‍ കൂട്ടത്തോടെ കുടുങ്ങി; രക്ഷപ്പെടുത്താൻ ശ്രമം
കെ സുധാകരന് പിന്നാലെ പാര്‍ട്ടി ധാരണ തള്ളി അടൂര്‍ പ്രകാശും; താക്കീതുമായി നേതാക്കള്‍, ഒപ്പം അനുനയ നീക്കവും