'ട്രാക്ടർ വന്നപ്പോൾ ചിലർ എതിർത്തു'; സിപിഎമ്മിന്റെ മുൻനിലപാടിനെ പരോക്ഷമായി വിമർശിച്ച് പി കെ ശശി

Published : Jun 18, 2024, 12:25 AM IST
'ട്രാക്ടർ വന്നപ്പോൾ ചിലർ എതിർത്തു'; സിപിഎമ്മിന്റെ മുൻനിലപാടിനെ പരോക്ഷമായി വിമർശിച്ച് പി കെ ശശി

Synopsis

ഇന്ന് ആരെങ്കിലും പോത്തിലേക്ക് തിരിച്ചു പോകണമെന്നും കംപ്യട്ടർ വേണ്ടെന്നും പറഞ്ഞാൽ അവരെ ജനം ചങ്ങലക്കിട്ട് ആശുപത്രിയിലാക്കുമെന്നും കെടിഡിസി ചെയർമാനായ ശശി പറഞ്ഞു.

പാലക്കാട്: ട്രാക്ടറിനെയും കംപ്യൂട്ടറിനെയും എതിർത്ത സിപിഎമ്മിന്റെ പഴയ നിലപാടിനെ പരോക്ഷമായി പരിഹസിച്ച് സിപിഎം നേതാവ് പി.കെ. ശശി. ട്രാക്ർ വന്നപ്പോൾ പോത്തിനെ ഉപയോഗിച്ച് തന്നെ പണിയെടുക്കണമെന്ന വാദം ഉയർന്ന നാടാണ് നമ്മുടേതെന്നും ഇന്ന് ആരെങ്കിലും പോത്തിലേക്ക് തിരിച്ചു പോകണമെന്നും കംപ്യട്ടർ വേണ്ടെന്നും പറഞ്ഞാൽ അവരെ ജനം ചങ്ങലക്കിട്ട് ആശുപത്രിയിലാക്കുമെന്നും കെടിഡിസി ചെയർമാനായ ശശി പറഞ്ഞു. കുമരംപുത്തൂർ കോ-ഓപ്പറേറ്റീവ് ഹൗസിങ് സൊസൈറ്റി സംഘടിപ്പിച്ച വിജയോത്സവം ഉദ്ഘാടനം ചെയ്യുമ്പോഴാണ് സിപിഎമ്മിന്റെ പഴയ നിലപാടിനെ പരോക്ഷമായി പരിഹസിച്ചത്. 

'മണിപ്പൂരിൽ ഇടപെടൽ', ച‍ര്‍ച്ചയ്ക്ക് തീരുമാനിച്ച് കേന്ദ്രം, നിയമം കയ്യിലെടുത്താൽ ക‍ര്‍ശന നടപടിക്ക് നി‍ര്‍ദേശം

PREV
Read more Articles on
click me!

Recommended Stories

തെരഞ്ഞെടുപ്പ് ഡ്യൂട്ടിയിലായിരുന്ന സ്പെഷ്യൽ പൊലീസ് ടീം സഞ്ചരിച്ച വാഹനം അപകടത്തിൽപ്പെട്ടു; അഞ്ച് പേർക്ക് പരിക്ക്, ഒരാളുടെ നില ​ഗുരുതരം
സ്കോട്ട്ലൻഡിലെ കെയർ ഹോമിൽ സഹപ്രവർത്തകയെ ബലാത്സംഗം ചെയ്ത മലയാളി നഴ്സിന് 7 വർഷം തടവ്