പികെ ശശിക്ക് അപരനായി ശശി പികെ; മണ്ണാർക്കാട് മൂന്ന് അപരന്മാർ, പട്ടാമ്പിയിൽ രണ്ട്, മൂന്നിടങ്ങളിൽ അപരന്മാരില്ല

Published : Mar 26, 2026, 03:47 PM IST
pk sasi

Synopsis

സിപിഎം വിട്ട് സ്വതന്ത്രനായി മത്സരിക്കുന്ന പികെ ശശിക്ക് അപരനെത്തുന്നത് വെല്ലുവിളിയാണ്. യുഡിഎഫ് പിന്തുണയോടെയാണ് ശശി ഒറ്റപ്പാലം മണ്ഡലത്തിൽ എത്തുന്നത്. നാമനിർദേശ പത്രിക പിൻവലിക്കേണ്ട അവസാന ദിനമായ ഇന്ന് അപരൻമാർ പത്രിക പിൻവലിക്കുമോ എന്നതായിരുന്നു ആകാംക്ഷ.

പാലക്കാട്: നിയമസഭാ തെരഞ്ഞെടുപ്പിൽ ശ്രദ്ധേയമായ മത്സരം കാഴ്ച്ചവെക്കുന്ന ഒറ്റപ്പാലം മണ്ഡലത്തിൽ യുഡിഎഫ് സ്ഥാനാർഥി പികെ ശശിക്ക് അപരനായി ശശി പികെ രം​ഗത്ത്. സിപിഎം വിട്ട് സ്വതന്ത്രനായി മത്സരിക്കുന്ന പികെ ശശിക്ക് അപരനെത്തുന്നത് വെല്ലുവിളിയാണ്. യുഡിഎഫ് പിന്തുണയോടെയാണ് ശശി ഒറ്റപ്പാലം മണ്ഡലത്തിൽ എത്തുന്നത്. നാമനിർദേശ പത്രിക പിൻവലിക്കേണ്ട അവസാന ദിനമായ ഇന്ന് അപരൻമാർ പത്രിക പിൻവലിക്കുമോ എന്നതായിരുന്നു ആകാംക്ഷ. അതേസമയം, മണ്ണാർക്കാട് മൂന്ന് അപരന്മാർ മത്സരരം​ഗത്തുണ്ടാവും. യുഡിഎഫ് സ്ഥാനാർഥി എൻ ഷംസുദ്ദീന് രണ്ട് അപരന്മാരുണ്ട്. ഷംസുദ്ദീൻ എടത്തനാട്ടുകര, ഷംസുദ്ദീൻ കർക്കിടാംകുന്ന് എന്നിവരാണവർ. എൽഡിഎഫ് സ്ഥാനാർഥി മൻസിൽ അബൂബക്കറിന്, അബൂബക്കർ കൊറ്റൻകോടൻ ആണ് അപരൻ. പട്ടാമ്പിയിൽ രണ്ട് അപരന്മാരുണ്ട്. മുഹമ്മദ്‌ മുഹ്‌സിന് അപരനായി മുഹമ്മദ് മുഹ്സിൻ പികെ, ടിപി ഷാജിക്ക് അപരൻ - ഷാജി മോൻ. തൃത്താല, കോങ്ങാട്, ഷൊർണൂർ, മണ്ഡലങ്ങളിൽ നിലവിൽ അപരന്മാരില്ല.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

ചത്ത കന്നുകാലിയെ പാതയോരത്ത് ഉപേക്ഷിച്ച് മുങ്ങാൻ ശ്രമം, തമിഴ്നാട് സ്വദേശികൾ പൊലീസ് പിടിയിൽ
'ചെറ്റത്തരം, വീട്ടിൽ പോയി ചോദിക്ക്' പിണറായി പ്രയോഗങ്ങളിൽ നിലപാട് വ്യക്തമാക്കി ബേബി; 'ഓരോരുത്തർക്കും ഓരോ ശൈലി, പക്ഷേ സൂക്ഷ്മതയും കരുതലും വേണം'