
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് കൂടുതല്‍ ഫണ്ട് എത്തിക്കുക എന്ന ലക്ഷ്യത്തോടെ ഗോള്‍ഡ് ചലഞ്ചിന് തുടക്കമിട്ട്. സിപിഎം കേന്ദ്രകമ്മിറ്റിയംഗം പികെ ശ്രീമതി ടീച്ചര്‍. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് തന്‍റെ സ്വര്‍ണ്ണ വളകള്‍ സംഭാവന ചെയ്തു കൊണ്ടാണ് ശ്രീമതി ടീച്ചര്‍ ഗോള്‍ഡ് ചലഞ്ചിന് തുടക്കമിട്ടിരിക്കുന്നത്.
ഇന്നലെ മുഖ്യമന്ത്രിയുടെ ഓഫീസിലെത്തിയ ശ്രീമതി ടീച്ചര്‍ പിണറായി വിജയന് ഒരു ലക്ഷം രൂപയും രണ്ട് സ്വര്‍ണവളകളും കൈമാറി. തുടര്‍ന്ന് ഇതേ മാതൃക പിന്തുടരാന്‍ അവര്‍ മറ്റു സ്ത്രീകളോടും ആഹ്വാനം ചെയ്യുകയായിരുന്നു. ഗോള്‍ഡ് ചലഞ്ച് ഏറ്റെടുക്കാന്‍ സന്നദ്ധരായ സ്ത്രീകള്‍ അവരുടെ ഒരു പവന്‍റെ ആഭരണമെങ്കിലും ദുരിതാശ്വാസനിധിയിലേക്ക് നല്‍കണം എന്നാണ് പികെ ശ്രീമതി ടീച്ചര്‍ പറയുന്നത്.
കേരളത്തിലെ 25000 സ്ത്രീകള്‍ എങ്കിലും ഗോള്‍ഡ് ചലഞ്ച് ഏറ്റെടുത്ത് ഒരു പവന്‍ മൂല്യമുള്ള സ്വര്‍ണാഭരണങ്ങള്‍ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കാന്‍ തയ്യാറായാല്‍ 67.50 കോടി രൂപ (പവന് 27,000 എന്ന കണക്കില്‍) ദുരിതാശ്വാസനിധിയിലേക്ക് എത്തുമെന്ന കൗതുകകരമായ കണക്കും അവര്‍ മുന്നോട്ട് വയ്ക്കുന്നു
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam