ഐ എസിന് വേണ്ടി കേരളത്തിൽ ചാവേറാക്രമണത്തിന് പദ്ധതിയിട്ടു, പാലക്കാട് സ്വദേശിയുടെ ശിക്ഷാവിധി ഇന്ന് 

Published : Feb 09, 2024, 07:30 AM IST
ഐ എസിന് വേണ്ടി കേരളത്തിൽ ചാവേറാക്രമണത്തിന് പദ്ധതിയിട്ടു, പാലക്കാട് സ്വദേശിയുടെ ശിക്ഷാവിധി ഇന്ന് 

Synopsis

പാലക്കാട് സ്വദേശി റിയാസ് അബൂബക്കറിന് എറണാകുളം എൻഐഎ കോടതിയാണ് ശിക്ഷ വിധിക്കുക.

കൊച്ചി : ഐ എസിന് വേണ്ടി കേരളത്തിൽ ചാവേറാക്രമണത്തിന് പദ്ധതിയിട്ടെന്ന കേസിൽ കുറ്റവാളിക്ക് ഇന്ന് ശിക്ഷ വിധിക്കും.കുറ്റക്കാരനെന്ന് കണ്ടെത്തിയ പാലക്കാട് സ്വദേശി റിയാസ് അബൂബക്കറിന് എറണാകുളം എൻഐഎ കോടതിയാണ് ശിക്ഷ വിധിക്കുക. പ്രതി സമൂഹത്തെ നശിപ്പിക്കാനാണ് ശ്രമിച്ചതെന്നും പരമാവധി ശിക്ഷ നൽകണമെന്നും  പ്രോസിക്യൂഷൻ കോടതിയില്‍ ആവശ്യപെട്ടിട്ടുണ്ട്.ഭീകര സംഘടനയായ ഐഎസിന് വേണ്ടി  കേരളത്തിൽ  ചാവേറാക്രമണത്തിന് പദ്ധതിയിട്ടെന്ന കേസില്‍  2018 ലാണ്  റിയാസ് അബൂബക്കർ എൻഐഎയുടെ പിടിയിലായത്. ഇയാൾക്കെതിരെ ചുമത്തിയ യു എ പി എ വകുപ്പുകളും ഗൂഡാലോചനാക്കുറ്റവുമാണ് കോടതിയിൽ തെളിഞ്ഞിട്ടുള്ളത്. ഇയാൾക്കൊപ്പം പിടിയിലായ രണ്ട് പേരെ  കേസിൽ എൻഐഎ മാപ്പ് സാക്ഷി ആക്കിയിരുന്നു. 

 


 

PREV
click me!

Recommended Stories

ദേശീയപാത തകർന്ന സംഭവം; വിദഗ്ധ സമിതി ഉടൻ റിപ്പോർട്ട് സമർപ്പിക്കും, 3 അംഗ വിദഗ്ധ സമിതി സ്ഥലം സന്ദർശിച്ചു
സംസ്ഥാനത്ത് തദ്ദേശപ്പോര്; ആദ്യഘട്ടത്തിലെ പരസ്യ പ്രചാരണം ഇന്ന് അവസാനിക്കും, കട്ടപ്പനയില്‍ കൊട്ടിക്കലാശം നടത്തി എൽഡിഎഫും എൻഡിഎയും